ആ യാത്ര അന്ത്യയാത്രയാകുമെന്ന് കരുതിയില്ല.... ജോലി കഴിഞ്ഞ് വരുന്ന വഴിയില്‍ സുഹൃത്തിന്റെ ബൈക്കിന് കൈ കാണിച്ച് കൂടെക്കയറി....ഇടയ്ക്ക് വച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ രാത്രിയില്‍ നടുറോഡില്‍ ഉപേക്ഷിച്ച് യുവാവ് കടന്നു കളഞ്ഞു, നടുവൊടിഞ്ഞ് യുവാവിന് ദാരുണാന്ത്യം, ബൈക്ക് യാത്രികനായ യുവാവ് കസ്റ്റഡിയില്‍

ആ യാത്ര അന്ത്യയാത്രയാകുമെന്ന് കരുതിയില്ല.... ജോലി കഴിഞ്ഞ് വരുന്ന വഴിയില്‍ സുഹൃത്തിന്റെ ബൈക്കിന് കൈ കാണിച്ച് കൂടെക്കയറി....ഇടയ്ക്ക് വച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ രാത്രിയില്‍ നടുറോഡില്‍ ഉപേക്ഷിച്ച് യുവാവ് കടന്നു കളഞ്ഞു, നടുവൊടിഞ്ഞ് യുവാവിന് ദാരുണാന്ത്യം, ബൈക്ക് യാത്രികനായ യുവാവ് കസ്റ്റഡിയില്‍.
വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ 45കാരന്‍ റോഡില്‍ കിടന്ന് അതിദാരുണമായി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ യുവാവ് കസ്റ്റഡിയില്‍ . ഗുരുതരമായി പരുക്കേറ്റ പുത്തന്‍പുരയ്ക്കല്‍ ചന്ദ്രനാണ് (45) മരിച്ചത്. സംഭവത്തില്‍ ചെങ്കുളം നാലാനിക്കല്‍ ജിമ്മി കുര്യാക്കോസ് (28) അറസ്റ്റിലായി. ബേക്കറി ജീവനക്കാരനാണ് ചന്ദ്രന്‍. രാത്രി ജോലി കഴിഞ്ഞ് ചന്ദ്രന്‍ ജിമ്മിയുടെ ബൈക്കിലാണ് വീട്ടിലേക്ക് തിരിച്ചത്.
എന്നാല്‍ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ചെങ്കുളത്തിനു സമീപത്തായി റോഡരികില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച രാത്രി സംഭവ സ്ഥലത്ത് ജിമ്മിയുടെ ബൈക്ക് നിര്‍ത്തിയിരിക്കുന്നതു വഴിയാത്രക്കാര്‍ കണ്ടിരുന്നെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണു പങ്ക് വ്യക്തമായത്.
പൊലീസ് പറയുന്നതിങ്ങനെ ചെങ്കുളത്തു വച്ചു ചൊവ്വാഴ്ച രാത്രി 9.30ന് ജിമ്മിയുടെ ബൈക്കിനു സുഹൃത്ത് ചന്ദ്രന്‍ കൈ കാണിക്കുകയും ആനച്ചാലിലേക്കു പോകും വഴി ചെങ്കുളത്തിനടുത്തു വച്ചു ബൈക്ക് മറിയുകയും ചെയ്തു. നൂലാമാലകളില്‍ നിന്നൊഴിവാകാന്‍ റോഡരികിലേക്കു ചന്ദ്രനെ മാറ്റി കിടത്തിയ ശേഷം ജിമ്മി സ്ഥലംവിട്ടു.
പിറ്റേദിവസമാണ് മരിച്ച വിവരം അറിഞ്ഞതെന്നു ജിമ്മിയുടെ മൊഴിയില്‍ പറയുന്നു. വീഴ്ചയില്‍ ചന്ദ്രന്റെ നട്ടെല്ലിനു ക്ഷതമേറ്റതാണു മരണത്തിനു കാരണം. അപകടം നടന്ന സമയത്ത് ചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കുറ്റകരമായ നരഹത്യയ്ക്കു കേസ് രജിസ്റ്റര്‍ ചെയ്തു ജിമ്മിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
" f
https://www.facebook.com/Malayalivartha