ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കുട്ടികളെ ബോധവത്കരിക്കാന്‍ നിയമ വ്യവസ്ഥകള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കുട്ടികളെ ബോധവത്കരിക്കാന്‍ നിയമ വ്യവസ്ഥകള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്ന് പോക്‌സോ കേസ് പ്രതിയുടെ ജാമ്യഹര്‍ജി പരിഗണിക്കെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമക്കേസുകളിലെ പ്രതികളേറെയും വിദ്യാര്‍ത്ഥികളും ചെറുപ്രായക്കാരുമാണെന്നും നിരീക്ഷിച്ചു. തുടര്‍ന്ന് പോക്‌സോ നിയമ വ്യവസ്ഥകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376ലെ വ്യവസ്ഥകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിര്‍ദ്ദേശം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിനെയും സി.ബി.എസ്.ഇയെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയെയും ഹര്‍ജിയില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു.
ഹര്‍ജി ആഗസ്റ്റ് 31നു വീണ്ടും പരിഗണിക്കും. ശാരീരിക മാറ്റങ്ങളെത്തുടര്‍ന്നുള്ള ലൈംഗികാകര്‍ഷണം സ്വാഭാവികമാണെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുമ്പോഴും ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങള്‍ നിയമപ്രകാരം കുറ്റകരമാണ്.
നിയമത്തിലുള്ള അജ്ഞത മൂലം ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടു പോകുന്ന ചെറുപ്രായക്കാരുണ്ട്. ഇത് ഒഴിവാക്കാനായി പാഠ്യപദ്ധതിയില്‍ നിയമ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha