ലൈംഗികമായി മകളെ പീഡിപ്പിച്ച ശേഷം മൂന്ന് വർഷം ഒളിവിൽ പോയി; പ്രതിയായ പിതാവിനെ പിടിക്കൂടാത്തതിൽ പൊലീസിന് വിമർശനം; രണ്ടും കൽപ്പിച്ച് പ്രതിയെ പിടിക്കാൻ പോലീസ് തുനിഞ്ഞിറങ്ങി; പിന്നെ സംഭവിച്ചത് !

ലൈംഗികമായി മകളെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി. പ്രതിയായ പിതാവിനെ മൂന്ന് വർഷങ്ങൾക്ക് ശേഷം പിടിക്കൂടി. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച ഇയാളെ ബെംഗളൂരുവില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ചന്തേര പൊലീസിന്റെ അതിസൂക്ഷ്മമായ ഇടപ്പെടലിനൊടുവിലാണ് പ്രതിയെ പൂട്ടാൻ സാധിച്ചത്.
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയാണ് പ്രതി. പ്രതിയെ മനസിലായി കേസെടുത്തപ്പോൾ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി. പക്ഷേ ഇത് വരെ കണ്ടെത്താൻ സാധിച്ചില്ലായിരുന്നു. മൂന്ന് വര്‍ഷമായിട്ടും പ്രതിയെ കണ്ടെത്താനാവാത്ത പൊലീസിന് വിമർശനവും സമ്മർദ്ദവും കൂടി കൂടി വരികയായിരുനു.
ഒരാഴ്ച്ചക്കുള്ളിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. ഇതോടെയാണ് അന്വേഷണം ശക്തമാക്കിയത് . ഇതോടെ പ്രതിയെ പിടിക്കാൻ പോലീസ് രണ്ടും കൽപ്പിച്ച് ഇറങ്ങുകയും ചെയ്തു. അങ്ങനെ പ്രതിയെ ബെഗളൂരുവില്‍ നിന്ന് പിടികൂടിയിരിക്കുകയാണ്. പ്രതിക്ക് തക്കതായ ശിക്ഷ കിട്ടുമെന്നാണ് പോലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha