പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്..... അതീവ ജാഗ്രത പുലര്‍ത്തണമെന്നും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി

പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്..... അതീവ ജാഗ്രത പുലര്‍ത്തണമെന്നും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം.
60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ഡോസ് കൂടുതല്‍ നല്‍കാനാകണം. ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി.
കോവിഡ് പ്രതിദിന കണക്ക് സംസ്ഥാനത്ത് ഇന്നലെയും രണ്ടായിരം കടന്നു. 2415 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 5 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് തുടര്‍ച്ചയായി രണ്ടാം ദിവസവും 40 ശതമാനം കൂടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തി. എറണാകുളം- 796, തിരുവനന്തപുരം- 368, കോട്ടയം- 260, കോഴിക്കോട്- 213 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണുള്ളത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേര്‍ക്കാണ് വൈറസ് ബാധ പുതിയതായി സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം . ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 32,498 ആയി .2.13 ശതമാനമാണ് രാജ്യത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എട്ടു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 52,47,23 ആയി ഉയര്‍ന്നു. ഇതുവരെ 4,26,40,301 പേര്‍ രോഗമുക്തി നേടി. 98.71 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഇന്നലെ മാത്രം 38.4% വര്‍ദ്ധനവാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2,701 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത മഹാരാഷ്ട്രയാണ് രോഗബാധയുടെ നിരക്കില്‍ ഏറ്റവും മുന്നില്‍ . ഇത് കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണ്.
രാജ്യത്ത് ബുധനാഴ്ച 5,233 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.62 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമാണ്. സംസ്ഥാനത്ത് ബുധനാഴ്ചയും പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നു. 2193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha