സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിരിയാണി ചെമ്പു'മായി മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് വളപ്പില്‍ ഓടിക്കയറി....

തടയാന്‍ വേണ്ടത്ര പൊലീസ് ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ പ്രവര്‍ത്തകരുടെ പിന്നാലെ ഓടിയെത്തിയ വനിതാ പൊലീസ് ഇവരെ പുറത്തേക്ക് എത്തിച്ച് ഗേറ്റ് അടച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം.
ഇരുന്നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഇവര്‍ എത്തിയപ്പോള്‍ കലക്ടറേറ്റ് ഗേറ്റ് തുറന്നിട്ട നിലയിലായിരുന്നു. പൊലീസിനെ അമ്പരിപ്പിച്ച് വനിതാ പ്രവര്‍ത്തകര്‍ കരിങ്കൊടിയേന്തി വളപ്പിലേക്ക് കയറി.
തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് മുഴുവന്‍ പേരും മുദ്രാവാക്യം വിളിച്ച് മുന്നോട്ട് കുതിച്ചു. പിന്നാലെ പാഞ്ഞെത്തിയ പൊലീസ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പുറത്ത് എത്തിക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ ആര്‍ത്തി പൂണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് കടിച്ചു തൂങ്ങി നില്‍ക്കുന്ന പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha