ചക്കിന് വച്ചത് കൊണ്ടത്... സ്വപ്ന സുരേഷിന്റെ പുറത്ത് വിടുന്ന ശബ്ദത്തില്‍ കേരളത്തില്‍ ഭൂകമ്പമുണ്ടാക്കുമെന്ന് പ്രവചിച്ച് ലൈവ് നല്‍കിയ ചാനലുകാര്‍ക്ക് തെറ്റി; സ്വപ്നയുടെ ശബ്ദം വെറും ഓലപ്പടക്കം; ഷാജ് കിരണുമായി സംസാരിച്ചു എന്ന വെളിപ്പടുത്തലില്‍ വിജിലന്‍സ് മേധാവിയെ മാറ്റി

ഇന്നലെ 3 മണിക്ക് എന്തെല്ലാം ബഹളമായിരുന്നു. സ്വപ്ന ഷാജ് കിരണിന്റെ ശബ്ദം പുറത്ത് വിടുന്നു. അത് കേരളത്തെ ഇളക്കി മറിക്കും. ആ ശബ്ദം ഇതാ... സ്വപ്ന എത്തിക്കഴിഞ്ഞു എന്നൊക്കെയാണ് ചാനലുകാര്‍ ക്രിക്കറ്റ് കമന്ററി പോലെ ആഘോഷിച്ചത്. എന്നാല്‍ സ്വപ്ന പുറത്ത് വിട്ട ശബ്ദത്തില്‍ കാര്യമായത് ഒന്നും ഇല്ലായിരുന്നു.
ആകെ സംഭവിച്ചത് ചക്കിന് വച്ചത് കൊക്കിന് കൊണ്ട് എന്നതുപോലെ എം.ആര്‍.അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. അജിത് കുമാറിനെ വിജിലന്‍സ് തലപ്പത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിലായി. ഇതുപ്രകാരം ഐജി എച്ച്.വെങ്കിടേഷിനാണ് വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല.
അതേസമയം, അജിത് കുമാറിനെ എവിടേക്കാണ് മാറ്റിയിരിക്കുന്നതെന്ന് ഈ ഉത്തരവിലില്ല. ഗതാഗത കമ്മിഷണറായിരുന്ന എം.ആര്‍.അജിത് കുമാറിനെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് പൊലീസ് തലപ്പത്തു നടത്തിയ അഴിച്ചുപണിയില്‍ വിജിലന്‍സ് മേധാവിയായി നിയമിച്ചത്. വിജിലന്‍സ് ഡയറക്ടറായിരുന്ന സുദേഷ് കുമാറിനെ ജയില്‍ ഡിജിപിയായി നിയമിച്ചതിനൊപ്പമാണ് അജിത് കുമാറിന് വിജിലന്‍സിന്റെ ചുമതല നല്‍കിയത്.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വിജിലന്‍സ് തലപ്പത്തെ മാറ്റം. അജിത് കുമാറുമായി ഫോണില്‍ സംസാരിച്ചെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനത്തുനിന്ന് മാറ്റുന്നത്.
അതേസമയം ദുരൂഹത നിറഞ്ഞതായിരുന്നു സ്വപ്നയുട#െ ശബ്ദരേഖ. ഷാജ് കിരണിന് വാടക ഗര്‍ഭധാരണം വാഗ്ദാനം ചെയ്തിരുന്നെന്ന് സമ്മതിച്ചെന്ന് സ്വപ്ന സുരേഷ് പറയുന്നു. ഒരു അമ്മയുടെ വേദന മനസ്സിലാക്കിയാണ് താനത് ചെയ്തതെന്നും സ്വപ്ന മാധ്യമങ്ങളോട് വ്യക്തമാക്കി. ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടുന്നതിനായി മാധ്യമങ്ങളെ കാണാന്‍ എത്തിയപ്പോഴാണ് സ്വപ്ന സുരേഷ് ഇക്കാര്യം സമ്മതിച്ചത്.
ഞാനൊരു സ്ത്രീയാണ്. ഞാനൊരു അമ്മയാണ്. അയാളുടെ ഭാര്യയ്ക്ക് അമ്മയാകാനാകില്ലെന്ന് എന്നോട് തുറന്നു പറഞ്ഞു. ഒരു സ്ത്രീ പൂര്‍ണയാകണമെങ്കില്‍ അമ്മയാവണമെന്നാണ് അവളുടെ അമ്മ പഠിപ്പിച്ചുകൊടുക്കുന്നത്. ഷാജ് കിരണിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. വര്‍ഷങ്ങളായി കല്യാണം കഴിഞ്ഞിട്ട്. ഞാന്‍ 10 ലക്ഷം രൂപ തരാം. എനിക്ക് സ്വപ്ന സുരേഷിനേപ്പോലെ ഒരു കുഞ്ഞിനെ വേണമെന്ന് പറഞ്ഞു എന്ന് സ്വപ്ന വെളിപ്പെടുത്തി.
എന്നാല്‍ നിങ്ങള്‍ പണമൊന്നും തരേണ്ടെന്നു ഞാന്‍ പറഞ്ഞു. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന എനിക്ക് മനസ്സിലാക്കാനായി. എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിക്കാന്‍ ഞാന്‍ സഹായിക്കുമെന്നു പറഞ്ഞു. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും അതേ വേദന അനുഭവിച്ചേനെ എന്നും സ്വപ്ന പറഞ്ഞു.
പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്.സ്വപ്‌നയുടെ ഓഫിസും ഫഌറ്റും പൊലീസ് വലയത്തിലാണ്. ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം ഷാജ് കൊച്ചിയില്‍ വച്ച് നേരിട്ടുകണ്ടു. രഹസ്യമൊഴി നല്‍കിയ ശേഷം നിര്‍ബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് കണ്ടത്.
ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷാജ് മുന്നറിയിപ്പ് നല്‍കിയതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി. ഒന്നരമണിക്കൂറിനകം ഷാജ് പറഞ്ഞതുപോലെ സരിത്തിനെ വിട്ടയച്ചു. ഷാജ് ഭീഷണിപ്പെടുത്തിയതിനാലാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത് എന്നും സ്വപ്ന പറഞ്ഞു. ഇതും അജിത്കുമാര്‍ തെറിക്കാന്‍ കാരണമായി.
"
https://www.facebook.com/Malayalivartha
























