യാതൊരു കൂസലുമില്ലാതെ..... പ്രണയനൈരാശ്യത്തിനിടെ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ പ്രകോപിപ്പിച്ചത് മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്തതെന്ന് റഫ്‌നാസ്... പ്രതി കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയെന്ന് പോലീസ്

യാതൊരു കൂസലുമില്ലാതെ..... പ്രണയനൈരാശ്യത്തിനിടെ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ പ്രകോപിപ്പിച്ചത് മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്തതെന്ന് റഫ്‌നാസ്... കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് പ്രതി ഇക്കാര്യം പോലീസിന് മൊഴി നല്‍കിയത്. പ്രതി കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയെന്ന് പോലീസ്.
പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതി റഫ്‌നാസിന്റെ മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും യുവാവില്‍ നിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്തതോടെയാണ് പ്രതി യുവതിയെ ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങി്. ബുധനാഴ്ച്ച രാത്രി മൊകേരിയിലെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ കക്കട്ടിലെ കുനിയില്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് വാക്കത്തി വാങ്ങി സൂക്ഷിച്ചു വച്ചു.
വ്യാഴാഴ്ച രാവിലെ തന്നെ വിദ്യാര്‍ഥിനിയെ തേടി പേരോട്ടേക്ക് വരുന്നതിനിടയില്‍ വട്ടോളിയിലെ പമ്പില്‍ നിന്ന് പെട്രോളും വാങ്ങിച്ച് ബൈക്കുമായി യുവതിയെ തേടി എത്തിയെങ്കിലും കൂടെ യുവതിയുടെ പിതാവ് ഉണ്ടായിരുന്നതിനാല്‍ ശ്രമം വിജയിച്ചില്ല. കൈയിലുണ്ടായിരുന്ന പെട്രോള്‍ ബൈക്കില്‍ ഉപയോഗിക്കുകയായിരുന്നു.
തുടര്‍ന്ന് ഉച്ചയ്ക്ക് കല്ലാച്ചിയില്‍ നിന്ന് വീണ്ടും പെട്രോള്‍ വാങ്ങി യുവതി സഞ്ചരിച്ചിരുന്ന ബസിനെ പിന്തുടര്‍ന്ന് പേരോട്ടെത്തി ആക്രമിക്കുകയായിരുന്നു. വെട്ടിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
രണ്ട് പെട്രോള്‍ പമ്പിലും ആയുധം വാങ്ങിയ കടയിലെത്തിച്ചും പ്രതിയുടെ തെളിവെടുപ്പ് നടത്തി. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അക്രമം നടന്ന സ്ഥലത്ത് യുവതിയെ വെട്ടിവീഴ്ത്തിയതും മറ്റും പ്രതി കൃത്യമായി പോലീസിന് വിവരിച്ച് നല്‍കി. തെളിവെടുപ്പിനിടെ പോലീസുമായി സഹകരിച്ച പ്രതിക്ക് യാതൊരു കൂസലുമില്ലായിരുന്നു.
"
https://www.facebook.com/Malayalivartha