ശരീരത്തെ കുറിച്ച് മോശം കാഴ്ചപ്പാട് സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ പാടില്ല, ജീവകാരുണ്യ അഭ്യര്‍ത്ഥനകളില്‍ കുട്ടിത്തം ചൂഷണം ചെയ്യും വിധമുള്ള പരസ്യങ്ങള്‍ പാടില്ല ... കുട്ടികളെ സ്വാധീനിക്കുന്ന പരസ്യങ്ങള്‍ക്ക് കര്‍ശനമാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം....

ശരീരത്തെ കുറിച്ച് മോശം കാഴ്ചപ്പാട് സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ പാടില്ല, ജീവകാരുണ്യ അഭ്യര്‍ത്ഥനകളില്‍ കുട്ടിത്തം ചൂഷണം ചെയ്യും വിധമുള്ള പരസ്യങ്ങള്‍ പാടില്ല ... കുട്ടികളെ സ്വാധീനിക്കുന്ന പരസ്യങ്ങള്‍ക്ക് കര്‍ശനമാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം....
കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതും, പ്രലോഭിപ്പിക്കുന്നതും, അപകര്‍ഷതാബോധം, ഉണ്ടാക്കുന്നതുമായ പരസ്യങ്ങളെ നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം.ആരോഗ്യ-പോഷക നേട്ടങ്ങളെക്കുറിച്ചുള്ള വ്യാജ വാദങ്ങളും സമ്മാനവാഗ്ദാനങ്ങള്‍ നല്‍കുന്നതും, സ്വന്തം ശരീരത്തെക്കുറിച്ച് കുട്ടികളില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുന്നതുമായ പരസ്യങ്ങളില്‍ കുറവു വരുമെന്നാണ് ഇതിലൂടെ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ഉപഭോക്തൃ മന്ത്രാലയം പുറത്തുവിട്ട പുതിയമാര്‍ഗ നിര്‍ദ്ദേശത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട് 19 നിബന്ധനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അംഗീകൃത ഏജന്‍സി സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്ത ആരോഗ്യ-പോഷക ഗുണങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന് അല്ലെങ്കില്‍ സേവനത്തിന് ഉണ്ടെന്ന് അവകാശപ്പെടുന്ന പരസ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവയെന്ന് കണക്കാക്കും. മാത്രവുമല്ല ശരീരത്തെ കുറിച്ച് മോശം കാഴ്ചപ്പാട് സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ പാടില്ല. കുട്ടികള്‍ സാധാരണയായി കഴിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദത്തമോ പരമ്പരാഗതമോ ആയ ഭക്ഷണങ്ങളേക്കാള്‍ മികച്ചവയാണ് പരസ്യത്തിലെ ഉല്‍പ്പന്നങ്ങള്‍ എന്ന തോന്നലുണ്ടാക്കുന്ന പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണ്.
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്ന പരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ബുദ്ധിശക്തിയും ശാരീരിക ക്ഷമതയും വര്‍ദ്ധിക്കുമെന്ന് ശാസ്ത്രീയ തെളിവോ അംഗീകൃത സാക്ഷ്യപ്പെടുത്തലോ ഇല്ലാതെ പരസ്യം ചെയ്യാന്‍ പാടില്ല
. ആവശ്യമില്ലാത്തതോ യുക്തിസഹമല്ലാത്ത ഉപഭോക്ത ശീലം വര്‍ദ്ധിപ്പിക്കുന്നതോ ആയ സമ്മാനങ്ങള്‍ നല്‍കി കുട്ടികളെ കൊണ്ട് ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വാങ്ങിപ്പിക്കരുത്.
ജീവകാരുണ്യ അഭ്യര്‍ത്ഥനകളില്‍ കുട്ടിത്തം ചൂഷണം ചെയ്യും വിധമുള്ള പരസ്യങ്ങള്‍ പാടില്ല എന്നിങ്ങനെയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലുളളത്.
കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയിടാന്‍ വനിതാ-ശിശുവികസന മന്ത്രാലയം നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
https://www.facebook.com/Malayalivartha
























