പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് വയറു വേദന; ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം! പ്രതിയെ റിസോർട്ടിൽ നിന്നും പിടികൂടി പോലീസ്

പത്തനാപുരത്ത് നിന്നും ഒരു പീഡന വാർത്ത പുറത്ത് വരികയാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയിരിക്കുകയാണ്. വയറ് വേദന ഉണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കൾ പെണ്‍കുട്ടിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയിലാണ് ആറ് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. അപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്. മാതാപിതാക്കൾ പത്തനാപുരം പൊലീസിൽ പരാതി നൽകിയിരുന്നു.
കേസിലെ പ്രതി മാങ്കോട് സ്വദേശി പ്രണവ് പിടിയിലായിരിക്കുകയാണ്. കോവളത്ത് നിന്നുമാണ് പൊലീസ് പ്രതിയെ പിടിക്കൂടിയത്. പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് കൊടുത്തായിരുന്നു ലൈംഗീകമായി ചൂക്ഷണം ചെയ്തത്. ഒരുപാട് പ്രാവശ്യം പ്രണവ് പീഡിപ്പിച്ചു എന്നാണ് പെൺക്കുട്ടിയുടെ വെളിപ്പെടുത്തൽ.
വിവരം പുറത്തറിഞ്ഞതോടെയാണ് പ്രണവ് ഒളിവിൽ പോയത്. പ്രതി തിരുവനന്തപുരം ഭാഗത്തുള്ളതായി അറിഞ്ഞ പോലീസ് ഇന്നലെ രാത്രിയിൽ പ്രതിക്കായി തെരച്ചിൽ നടത്തി. കോവളത്തെ റിസോര്‍ട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രണവിനെ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രണവിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതി ഇപ്പോൾ റിമാന്റിലാണ്. പ്രണവിനെ പൊലീസ് ചോദ്യം ചെയ്തു. വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പ്രണവ് മൊഴി കൊടുത്തു.
https://www.facebook.com/Malayalivartha