ആ യാത്ര അന്ത്യയാത്രയായി.... ജോലി സ്ഥലത്തേക്ക് മകനോടൊപ്പം പോകവേ മുന്നിലുള്ള കാറിലിടിക്കാതിരിക്കാനായി ബ്രേക്ക് ചെയ്തു... തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആ യാത്ര അന്ത്യയാത്രയായി.... ജോലി സ്ഥലത്തേക്ക് മകനോടൊപ്പം പോകവേ മുന്നിലുള്ള കാറിലിടിക്കാതിരിക്കാനായി ബ്രേക്ക് ചെയ്തു... തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
ബൈക്കില്‍ നിന്ന് റോഡില്‍ തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്ത് ബസ് കയറി മരിച്ചു. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയില്‍ ബിന്ദുവാണ് (52) മരിച്ചത്.
പരേതനായ ശിവദാസന്റെ ഭാര്യയാണ്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ മാവൂര്‍-കോഴിക്കോട് റോഡില്‍ കുറ്റിക്കാട്ടൂര്‍ കനറാ ബാങ്കിനുസമീപമാണ് അപകടം നടന്നത്.
മകന്റെ ബൈക്കിന് പിന്നിലിരുന്ന് ചേവായൂര്‍ ഭാഗത്തേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിലുള്ള കാറില്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ഇവര്‍ റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. ഈ സമയത്ത് എതിരേവന്ന കോഴിക്കോട്-മാവൂര്‍-അരീക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ബിന്ദുവിന്റെ ദേഹത്ത് കയറിയാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha
























