മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴി പോകുന്നുവെന്ന് സ്വപ്നയോട് ഷാജി; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഇഡി രംഗത്ത്

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതോടെ ഇ ഡി യും രംഗത്ത് വന്നിരിക്കുകയാണ്. സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഷാജ് കിരണിന്റെ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇഡി ഇപ്പോഴുള്ളത്. ഫോൺ സംഭാഷണങ്ങളിൽ അനധികൃത സാമ്പത്തിക വിവരങ്ങളെ കുറിച്ച് പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴി പോകുന്നുവെന്ന് ഷാജി വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇ ഡി അന്വേഷിക്കാൻ തയ്യാറെടുക്കുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിലും, രഹസ്യമൊഴിപകർപ്പ് ലഭിച്ച ശേഷം ഇ ഡി വിശദമായ അന്വേഷണം നടത്തും . കേരളത്തിൽ ചില രാഷ്‌ട്രീയ നേതാക്കളുമായി ബിലീവേഴ്സ് ചർച്ചിന് സാമ്പത്തിക ഇടപാടുകൾ ഉണ്ട്.ഇത് പരിശോധിക്കാനും ഇഡി തയ്യാറെടുക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദൂതനായി ഷാജിയെത്തിയെന്നും രഹസ്യമൊഴി മാറ്റാൻ കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും സ്വപ്ന പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തൽ വളരെ ഗൗരവത്തിലാണ് ഇ ഡി സംഘം എടുത്തിരിക്കുന്നത്. ബിലീവേഴ്സ് ചർച്ച് വഴി ഇരു നേതാക്കളുടെ പണം വിദേശത്തേക്ക് പോയിട്ടുണ്ട്. അതുകൊണ്ടാണ് ബിലീവേഴ്സ് ചർച്ചിന്റെ എഫ് സി ആർ എ റദ്ദാക്കിയതെന്നും ഷാജ് കിരൺ വെളിപ്പെടുത്തി.
സംഭാഷണം വിശദമായി പരിശോധിച്ച് കഴിഞ്ഞിട്ടേ ഷാജ് കിരണിന്റെ മൊഴി ഇ ഡി എടുക്കുന്നതിൽ തീരുമാനമാകൂ. കേരളത്തിലെ പല നേതാക്കളുടെയും കള്ളപ്പണം വിദേശത്തേക്ക് വൻതോതിൽ ഒഴുകുന്നുണ്ട്. ഇതിനെ കുറിച്ച് പരാതികൾ നേരത്തെ തന്നെ ശക്തമായിരുന്നു. മുഖ്യമന്ത്രിയുടെ ബിനാമിയെന്ന രീതിയിലായിരുന്നു ഷാജ് കിരൺ സ്വയം സ്വപ്നയ്‌ക്ക് മുന്നിൽ അവതരിച്ചത്. ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിലും, ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലുമായി ആദായ നികുതി വകുപ്പ് രണ്ട് വർഷം മുമ്പ് റെയ്ഡുകൾ നടത്തി. മാത്രമല്ല കണക്കിൽ ഉൾപ്പെടാത്ത അഞ്ചു കോടി രൂപയും പിടിച്ചെടുത്തു .
https://www.facebook.com/Malayalivartha
























