ഇത്തവണയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കുണ്ടാകില്ല.... എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂണ്‍ 15നും പ്ലസ് ടു ഫലം 20നും പ്രസിദ്ധീകരിക്കാന്‍ തീരുമാനം

ഇത്തവണയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കുണ്ടാകില്ല.... എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂണ്‍ 15നും പ്ലസ് ടു ഫലം 20നും പ്രസിദ്ധീകരിക്കാന്‍ തീരുമാനം. കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്കില്ലാത്തത്.
ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് പരീക്ഷ സെക്രട്ടറിമാര്‍ നേരത്തേ തന്നെ സര്‍ക്കാറില്‍നിന്ന് വ്യക്തത തേടിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍നിന്ന് പ്രത്യേക നിര്‍ദേശങ്ങളൊന്നും വരാത്ത സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്കില്ലാതെയാണ് പരീക്ഷാഭവനും ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിഭാഗവും പരീക്ഷ ഫലം തയാറാക്കുന്നത്. കഴിഞ്ഞവര്‍ഷവും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല.
ഗ്രേസ് മാര്‍ക്ക് നല്‍കണമെങ്കില്‍ സ്‌കൂള്‍ തലത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ഡി.ഡി.ഇ, ഡി.ജി.ഇ തലത്തില്‍ പരിശോധന നടത്തുകയും ചെയ്തശേഷമാണ് പരീക്ഷഭവനിലേക്ക് കൈമാറേണ്ടത്.
എന്‍.സി.സി സര്‍ട്ടിഫിക്കറ്റുകള്‍ എന്‍.സി.സി തലത്തില്‍ പരിശോധിക്കുകയും വേണം. ഏറ്റവും ചുരുങ്ങിയത് 20 ദിവസമെങ്കിലും എടുത്ത് മാത്രമേ വിവരശേഖരണവും പരിശോധനയും നടത്താനാകുകയുള്ളൂ. പരീക്ഷ ഫല പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. സ്‌കൂള്‍ കലോത്സവം, കായികമേള, ശാസ്‌ത്രോത്സവം തുടങ്ങിയ പ്രധാന പരിപാടികള്‍ നടന്നിട്ടില്ലെങ്കിലും എന്‍.എസ്.എസ്, എന്‍.സി.സി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അധ്യയന വര്‍ഷമുണ്ടായിരുന്നു. ഇതില്‍ അര്‍ഹരായ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ്.
കഴിഞ്ഞ വര്‍ഷം വരെ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് ചേര്‍ത്തുനല്‍കുന്ന രീതിയായിരുന്നു.
https://www.facebook.com/Malayalivartha
























