അച്ഛനെ കാത്ത് മകള്‍...വിവാഹ ദിനത്തിലെങ്കിലും കാണാമറയത്തു നിന്ന് അച്ഛന്‍ വരുമെന്ന പ്രതീക്ഷയോടെ മകള്‍.... കൈപിടിച്ച് കതിര്‍മണ്ഡപത്തിലേക്ക് ആനയിക്കേണ്ടയാള്‍ വനത്തിലെവിടെയോ മറഞ്ഞിട്ട് ഒരു മാസം പിന്നിടുന്നു, വനംവകുപ്പ് വാച്ചര്‍ രാജനെ കാണാതായിട്ട് 38 ദിവസം

അച്ഛനെ കാത്ത് മകള്‍...വിവാഹ ദിനത്തിലെങ്കിലും കാണാമറയത്തു നിന്ന് അച്ഛന്‍ വരുമെന്ന പ്രതീക്ഷയോടെ മകള്‍.... കൈപിടിച്ച് കതിര്‍മണ്ഡപത്തിലേക്ക് ആനയിക്കേണ്ടയാള്‍ വനത്തിലെവിടെയോ മറഞ്ഞിട്ട് ഒരു മാസം പിന്നിടുന്നു, വനംവകുപ്പ് വാച്ചര്‍ രാജനെ കാണാതായിട്ട് 38 ദിവസമായി.
അച്ഛന്‍ എവിടെയാണ് മറഞ്ഞത്? ഇന്നെങ്കിലും വീട്ടിലേക്ക് വരില്ലേ? വിവാഹ ദിനത്തിലെങ്കിലും കാണാമറയത്തു നിന്ന് നിറ ചിരിയുമായി അച്ഛന്‍ കയറി വരുമെന്ന് പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരുന്ന് മകള്‍ രേഖ.
രേഖയുടെ വിവാഹ ദിവസമാണ് ഇന്ന് . കൈപിടിച്ച് കതിര്‍മണ്ഡപത്തിലേക്ക് ആനയിക്കേണ്ടയാള്‍ വനത്തിലെവിടെയോ മറഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. സൈലന്റ്വാലി വനമേഖലയില്‍ നിന്നും കാണാതായ വനംവകുപ്പ് വാച്ചര്‍ രാജന്റെ മകളാണ് രേഖ.
രാജനെ കാണാതായിട്ട് 38 ദിവസത്തോളമായി. സര്‍ക്കാറിന്റെ മുഴുവന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ഒരു തുമ്പും കിട്ടിയില്ല. സൈലന്റ്വാലി ദേശീയ ഉദ്യാനത്തില്‍ സൈരന്ധ്രി വാച്ച് ടവറിന് സമീപത്തുള്ള മെസില്‍ നിന്നും ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പിലേക്ക് ഉറങ്ങാന്‍ പോയ രാജനെ പിന്നീട് കണ്ടില്ല.
പൊലീസ്, ഫോറസ്റ്റ്, കമാന്‍ഡോ സംഘങ്ങളടക്കം ദിവസങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും സൂചന പോലും ലഭിച്ചില്ല. പതിറ്റാണ്ടിലധികമായി സൈലന്റ്വാലി കാടുകളെ അറിയുന്ന ആളാണ് രാജന്‍. അതുകൊണ്ടു തന്നെ വഴി തെറ്റിപ്പോകേണ്ടതായിട്ടേയില്ല.
https://www.facebook.com/Malayalivartha
























