ഭാര്യയോട് അടക്കാനാകാത്ത സ്‌നേഹം കാരണം മുന്‍ ഡി.ജി.പി ലോക്‌നാഥ ബഹ്‌റ തുലച്ചത് സര്‍ക്കാരിന്റെ രണ്ടു കോടി

ഭാര്യയോട് അടക്കാനാകാത്ത സ്‌നേഹമുണ്ടെങ്കില്‍ ഇങ്ങനെ തന്നെ വേണം. പക്ഷേ അത് സര്‍ക്കാരിന്റെ തലയില്‍ വച്ചത് ക്രൂരമായി. മുന്‍ ഡി.ജി.പി ലോക്‌നാഥ ബഹ്‌റയാണ് ഭാര്യയുടെ സുരക്ഷയ്ക്ക് സര്‍ക്കാരിന്റെ പോക്കറ്റ് കൊള്ളയടിച്ചത്. ഒരു കോടി എഴുപതു ലക്ഷം രൂപ. ഈ തുക ആരു നല്‍കും ആരു വാങ്ങും എന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്‌നം. എന്തായാലും കാര്യങ്ങള്‍ വിവാദത്തിലാണിപ്പോള്‍.
ബെഹ്‌റയുടെ ഭാര്യ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയം. അവിടത്തെ സുരക്ഷ കേരളാ പോലീസിന് കീഴിലുള്ള സ്‌റ്റേറ്റ് സെക്യൂരിറ്റി ഫോഴ്‌സിനാണ്. സുരക്ഷയ്ക്ക് ടെക്‌നോപാര്‍ക്ക് പണം നല്‍കുമെന്നു കാണിച്ച് 2017-ല്‍ കരാറുണ്ടാക്കി. 22 പോലീസുകാരെ ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടെങ്കിലും ഡി.ജി.പി യായിരുന്ന ബെഹ്‌റ 40 പേരെ നിയോഗിച്ച് ഉത്തരവിറക്കി. ഇതനുസരിച്ച് പതിനെട്ടു വനിതാ പോലീസുകാരെയാണ് അധികമായി നല്‍കിയത്.
സര്‍ക്കാരോ ടെക്‌നോപാര്‍ക്കോ ഈ നിയമനം അറിഞ്ഞുമില്ല. ബെഹ്‌റയുടെ ഭാര്യ അവിടെ ജോലി ചെയ്യുന്ന സമയമായിരുന്നു അത്. ഓഡിറ്റ് നടത്തിയപ്പോള്‍ സംഭവം കുഴഞ്ഞു. ബെഹ്‌റ അധികമായയി നിയോഗിച്ച പോലീസുകാരുടെ ശമ്പള ഇനത്തില്‍ ഒരു കോടി എഴുപതു ലക്ഷം രൂപ ടെക്‌നോപാര്‍ക്ക് നല്‍കേണ്ടിവരും. എന്നാല്‍ ഈ തുക കൊടുക്കാനാകില്ല എന്ന നിലപാടിലാണിപ്പോള്‍ ടെക്‌നോപാര്‍ക്ക്. ആയുധവുമായി കാവല്‍ നില്‍ക്കുന്ന ഒരു പോലീസുകാരന് ഒരു ദിവസം 1500 രൂപയും ആയുധമില്ലാതെ നില്‍ക്കുന്നവര്‍ക്ക് 1400 രൂപയുമാണ് ടെക്‌നോപാര്‍ക്ക് സര്‍ക്കാരിന് നല്‍കുന്നത്.
എല്ലാവര്‍ഷവും 22 പോലീസുകാരുടെ ശമ്പളം ടെക്‌നോപാര്‍ക്ക് നല്‍കും. ബെഹ്‌റ അധികമായി നിയമിച്ച 18 പേരുടെ ശമ്പളം കൂടി വേണമെന്നാവശ്യപ്പെട്ട് എസ്.ഐ.എസ്.എഫ് കമാണ്ടന്റ് ടെക്‌നോപാര്‍ക്കിന് കത്തു നല്‍കി. എന്നാല്‍ സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ചവര്‍ക്ക് ശമ്പളം നല്‍കാനാകില്ലെന്ന നിലപാടിലാണ് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. തര്‍ക്കം മൂത്തതിനെത്തുടര്‍ന്ന് വിഷയം സര്‍ക്കാരിന് വിട്ടിരിക്കുകയാണ് പുതിയ ഡ.ജി.പി.
https://www.facebook.com/Malayalivartha























