ശീതളപാനീയമാണെന്ന്പറഞ്ഞ് മൂന്നു വയസുകാരന് മദ്യം നൽകും, ഗെയിം കാണിക്കാമെന്ന് പറഞ്ഞ് അശ്ലീല ദൃശ്യങ്ങള്‍ കാണിക്കും, പിതാവിനെതിരെ പോക്സോ കേസ്

കൊല്ലത്ത് മൂന്നു വയസുകാരനെ മദ്യം കുടിപ്പിക്കുകയും അശ്ലീല ദൃശ്യം കാണിക്കുകയും ചെയ്ത പിതാവിനെതിരെ പോക്സോ ചുമത്തി പോലീസ് കേസെടുത്തു. കടക്കല്‍ സ്വദേശിയായ യുവാവിനെതിരെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. ഇവരുടെ മൂന്നുവയസുളള കുഞ്ഞിന് അച്ഛന്റെ സ്ഥാനത്തു നിന്നുളള ശരിയായ സംരക്ഷണമല്ല യുവാവില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് പരാതിയിൽ യുവതി ഉന്നയിച്ചത്.
കുഞ്ഞിന് അച്ഛന്‍ ശീതളപാനീയമാണെന്ന് പറഞ്ഞ് മദ്യം നല്‍കും കൂടാതെ മൊബൈലില്‍ ഗെയിം കാണിക്കാമെന്ന് പറഞ്ഞ് അശ്ളീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്യും. ഇത് ചോദ്യം ചെയ്യുമ്പോള്‍ പലപ്പോഴും തനിക്ക് ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ വീട്ടിലെത്തി കുഞ്ഞിന്റെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു .
സംഭവത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് കുഞ്ഞിന്റെ അച്ഛനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടും ഭര്‍ത്താവ് മര്‍ദിക്കുമെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹികപീഡനത്തിനും കേസെടുത്തു.അഞ്ചുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായവരാണ് ദമ്പതികള്‍. പ്രതി ഒളിവിലാണെന്ന് കടയ്ക്കല്‍ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























