പിണറായിയെ പൂട്ടാനുള്ള എല്ലാ തെളിവുകളും ഇഡിയ്ക്ക് കൈമാറി സ്വപ്ന; ജലീലും ശ്രീരാമകൃഷ്ണനും കുടുങ്ങും

സ്വര്‍ണ്ണക്കടത്തിലെ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യല്‍ അഞ്ചര മണിക്കൂര്‍ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്നയോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ നല്‍കിയ 164 മൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.
മുഖ്യമന്ത്രിയെ പ്രതികൂട്ടില്‍ ആക്കി സ്വപ്ന സുരേഷ് നല്‍കിയ 164 മൊഴിയിലാണ് ഇ ഡി തുടര്‍ അന്വേഷണത്തിലേക്ക് കടക്കുന്നത്. ആദ്യപടിയായിട്ടാണ് സ്വപ്ന സുരേഷിനെ ഇന്ന് വിശദമായ ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെയാണ് സ്വപ്ന സുരേഷ് ഇഡിയുടെ മുന്നില്‍ ഹാജരായത്. അഭിഭാഷകനെ കണ്ടശേഷമാണ് സ്വപ്ന ഇഡിയുടെ ഓഫീസിലെത്തിയത്. സ്വപ്ന കോടതിയില്‍ നല്‍കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. തന്റെ കൈവശമുള്ള തെളിവുകളും ഇഡിക്ക് കൈമാറും എന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ വിസമ്മതിച്ച സ്വപ്ന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്ന് അറിയിച്ചു.
ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത് കൊണ്ടാണ് ഇന്ന് നേരത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതെന്ന് സ്വപ്ന പറഞ്ഞു. നാളെ പതിനൊന്ന് മണിക്ക് വീണ്ടും ഹാജരാകുമെന്നും സ്വപ്‌ന അറിയിച്ചു. അതേസമയം ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ വര്‍ഷം സ്വപ്ന കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി പരിഗണിക്കുന്നുണ്ട്. കസ്റ്റംസിന്റെ വിശദീകരണം കൂടി കേട്ടതിനും ശേഷമാവും ഹര്‍ജിയില്‍ തീരുമാനമാവുക. സ്വര്‍ണക്കടത്ത് കേസില്‍ സ്വപന കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴി ഇ ഡിക്ക് കൈമാറാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കത്തയച്ചു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന് ആരോപിച്ച സ്വപ്‌ന സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. പ്രധാന മന്ത്രിക്കയച്ച കത്തില്‍ അദ്ദേഹത്തെ നേരില്‍ കാണണമെന്നും ആവശ്യപ്പെടുന്നു.
ബൊഫേഴ്‌സ്, ലാവ്‌ലിന്‍, ടുജി സ്‌പെക്ട്രം എന്നിവയേക്കാള്‍ വലിയ സാമ്പത്തിക ഇടപാടുകളുടെ കേസാണ് സ്വര്‍ണക്കടത്ത് കേസെന്നാണ് സ്വപ്‌ന കത്തില്‍ പറയുന്നത്. എം.ശിവശങ്കറാണ് ഇതിലെ പ്രധാന സൂത്രധാരന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഇതില്‍ പങ്കുണ്ട്. ഇതെല്ലാം അന്വേഷിക്കണമെന്നും സ്വപ്‌ന പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെടുന്നു.
രഹസ്യമൊഴി നല്‍കിയ ശേഷം തനിക്കും എച്ച്ആര്‍ഡിഎസിനുമെതിരെ പല തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഭീഷണിയുണ്ടെന്നും സ്വപ്‌ന പറയുന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയെ കാണാന്‍ തനിക്ക് അവസരം ഉണ്ടാക്കിതരണമെന്നും സ്വപ്‌ന പറയുന്നു.
ഇതിനിടെ രഹസ്യമൊഴിയുടേയും വെളിപ്പെടുത്തലുകളുടേയും അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha























