ഏക്നാഥ് ഷിന്ദേക്ക് മുഖ്യമന്ത്രിപദവി ഏറ്റെടുക്കാം... മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കേ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ സന്നദ്ധതയറിയിച്ച് ഉദ്ധവ് താക്കറെ

ഏക്നാഥ് ഷിന്ദേക്ക് മുഖ്യമന്ത്രിപദവി ഏറ്റെടുക്കാം... മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കേ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ സന്നദ്ധതയറിയിച്ച് ഉദ്ധവ് താക്കറെ.
അധികാരത്തോട് താത്പര്യമില്ലെന്നും മുഖ്യമന്ത്രിസ്ഥാനം ഒഴിയാനായി സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ''രാജിക്കത്ത് തയ്യാറാക്കി വെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷയില്‍ നിന്ന് സ്വന്തം വസതിയായ മാതോശ്രിയിലേക്ക് മാറാന്‍ സന്നദ്ധനാണ്'' -ഫെയ്സ്ബുക്ക് ലൈവിലൂടെ ഉദ്ധവ് താക്കറെ പറഞ്ഞു.
''രാജിക്ക് സന്നദ്ധനാണ്. ഏക്‌നാഥ് ഷിന്ദേക്ക് മുഖ്യമന്ത്രിപദവി ഏറ്റെടുക്കാം. ഔദ്യോഗിക വസതിയായ വര്‍ഷയില്‍ താമസിക്കാം.'' -അനുനയ നീക്കത്തിന്റെ ഭാഗമായി ഷിന്ദേയുമായി സംസാരിച്ചപ്പോള്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി.
അതേസമയം വിമത എം.എല്‍.എ.മാര്‍ തിരിച്ചെത്താത്ത സാഹചര്യത്തില്‍ മഹാവികാസ് അഘാഡി സഖ്യസര്‍ക്കാരിന്റെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലായി.
34 ഭരണപക്ഷ എം.എല്‍.എ.മാരടക്കം 47 എം.എല്‍.എ.മാര്‍ കൂടെയുണ്ടെന്നാണ് വിമതനേതാവ് ഏക്നാഥ് ഷിന്ദേ അവകാശപ്പെടുന്നത്. 34 എം.എല്‍.എ.മാര്‍ ഒപ്പിട്ട കത്ത് ഷിന്ദേ ഗവര്‍ണര്‍ക്ക് നല്‍കി. ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയവും ചോദിച്ചു. യഥാര്‍ഥ ശിവസേന തന്റേതാണെന്ന് ഏക്നാഥ് ഷിന്ദേ അവകാശപ്പെട്ടു.
ശിവസേനയുടെ ചീഫ് വിപ്പ് സുനില്‍ പ്രഭുവിനെ മാറ്റി ഭാരത് ഗോഗവാലയെ ചീഫ് വിപ്പായി ഷിന്ദേ നിയമിച്ചു. ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗവും എം.എല്‍.എ.മാരുടെ യോഗവും നിയമപരമല്ലെന്ന് ഷിന്ദേ ആരോപിച്ചു. യോഗത്തില്‍നിന്ന് നാലു മന്ത്രിമാര്‍ വിട്ടുനിന്നിരുന്നു.
സൂറത്തില്‍ നിന്ന് ഏക്നാഥ് ഷിന്ദേ അടക്കമുള്ള വിമതര്‍ ഗുവാഹാട്ടിയിലെ റാഡിയണ്‍ ബ്ലു ഹോട്ടലിലാണുള്ളത്. ഏക്നാഥ് ഷിന്ദേയും വിമത എം.എല്‍.എ.മാരുമായി മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അവിടെവെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്‍.സി.പി. അധ്യക്ഷന്‍ ശരദ്പവാറും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ഉദ്ധവ് താക്കറെയെക്കണ്ട് പാര്‍ട്ടി എം.എല്‍.എ.മാരുടെ പിന്തുണ അറിയിക്കുകയുണ്ടായി.
ഇതിനിടയില്‍ വിമത എം.എല്‍.എ.മാരെ വീണ്ടും ഉദ്ധവ് താക്കറെ പക്ഷത്തേക്കെത്തിക്കാന്‍ ശിവസേന ശ്രമം ആരംഭിച്ചു. ആദിത്യതാക്കറെ വിമത എം.എല്‍.എ. യോഗേഷ് കദവുമായി സംസാരിക്കുകയുണ്ടായി. സംസ്ഥാന ടൂറിസം മന്ത്രിയെന്ന ട്വിറ്ററിലെ വിശേഷണം ആദിത്യ താക്കറെ നീക്കിയത് അഭ്യൂഹങ്ങള്‍ക്കിട വരുത്തി. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് വിമത എം.എല്‍.എ.മാരോട് വൈകീട്ട് അഞ്ചിനുമുമ്പ് തിരിച്ചെത്തണമെന്ന് ശിവസേന അന്ത്യശാസനം നല്‍കിയെങ്കിലും ഫലംമുണ്ടായില്ല.
അതേസമയം ബി.ജെ.പി.യുമായി ചേര്‍ന്ന് ഏക്നാഥ് ഷിന്ദേ നടത്തുന്ന നീക്കങ്ങളാണ് ഇനി മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക.
"
https://www.facebook.com/Malayalivartha























