പരീക്ഷയുണ്ട്, കടക്കുപുറത്ത്!! ശസ്ത്രക്രിയ കഴിഞ്ഞവരെയും അതീവപരിചരണം വേണ്ടവരേയും വാര്‍ഡില്‍ നിന്ന് പുറത്താക്കി, മണിക്കൂറുകളോളം രോഗികളെ ശ്രദ്ധിക്കാതെ ജീവനക്കാര്‍; കേരളത്തിന്റെ നെഞ്ചുതകര്‍ത്ത് മെഡിക്കല്‍ കോളേജ് അധികൃതരുടെ കണ്ണില്ലാ ക്രൂരത..

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജ് അധികൃതര്‍ രോഗികളോട് കാണിക്കുന്ന ക്രൂരതകള്‍ ഓരോ ദിവസവും കൂടിവരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കരോഗി മരിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പൂര്‍ണ്ണമായും ആശുപത്രി ജീവനക്കാരുടെ തെറ്റാണെന്ന് തെളിഞ്ഞ ഈ സംഭവത്തിന് പിന്നാലെ ഇപ്പോഴിതാ കേരളത്തിലെ ആരോഗ്യ മേഖലയെ പ്രതിക്കൂട്ടിലാക്കി മറ്റൊരു സംഭവം കൂടി അരങ്ങേറിയിരിക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഇത്തവണ രോഗികളോട് കൊടുംക്രൂരത കാണിച്ചിരിക്കുന്നത്. പിജി വിദ്യാര്‍ഥികളുടെ പരീക്ഷാ നടത്തിപ്പിന്റെ പേരില്‍ ഇരുപത്തിയഞ്ചോളം രോഗികളെ 10 മണിക്കൂര്‍ വരാന്തയില്‍ കിടത്തി. ഈ രോഗികളില്‍ ഗുരുതരമായ ശസ്ത്രക്രിയ കഴിഞ്ഞ് പ്രത്യേക പരിചരണം വേണ്ടവര്‍വരെ ഉണ്ടായിരുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
ഇന്നലെ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് രോഗികളെയും കൂട്ടിരിപ്പുകാരേയും ബുദ്ധിമുട്ടിച്ച് ഈ പണി ആശുപത്രി അധികൃതര്‍ ചെയ്തത്. വലിയ ശസ്ത്രക്രിയകളും മറ്റും കഴിഞ്ഞ രോഗികളെ കട്ടില്‍ സഹിതമാണ് വരാന്തയിലേക്ക് കൊണ്ടുപോയത്. ഫാന്‍ പോലും ഇല്ലാതെയാണ് ഇത്രയും സമയം രോഗികള്‍ വരാന്തയില്‍ കഴിച്ചുകൂട്ടിയത്.
അതേസമയം ഒരു പരീക്ഷാ ഹാള്‍ മാത്രമാണ് അവിടെ ഉള്ളതെന്നും പിജി വിദ്യാര്‍ഥികളുടെ രണ്ട് പരീക്ഷകള്‍ ഒരുമിച്ചു വന്നതിനാലാണ് രോഗികളെ മാറ്റേണ്ടി വന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ പത്താം വാര്‍ഡില്‍ നിന്നും രോഗികളെ മാറ്റുമ്പോള്‍ ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്നും മറ്റൊരു സജ്ജീകരണവും ഒരുക്കിയിരുന്നില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. പരീക്ഷ കഴിഞ്ഞു വൈകിട്ട് അഞ്ചുമണിയോടെയാണ് രോഗികളെ തിരികെ വാര്‍ഡിലേക്കുമാറ്റിയത്.
അതേസമയം രോഗികളെ ഇത്തരത്തില്‍ വരാന്തയില്‍ കിടത്തുന്നത് സംസ്ഥാനത്ത് ആദ്യത്തെ സംഭവമല്ല. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കൊവിഡ് രോഗി മരിച്ച സംഭവം നമ്മളാരും മറന്നുകാണില്ല. വൃക്കരോഗിയായ നകുലന്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതിനിടെ ഓക്സിജന്‍ ബെഡ് ആവശ്യമുള്ള ഒരു രോഗിയ്ക്ക് വേണ്ടി നകുലനെ ആശുപത്രി ജീവനക്കാര്‍ വരാന്തയില്‍ കിടത്തി. ഇതേതുടര്‍ന്ന് തനിക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ലെന്ന് പറഞ്ഞ് നകുലന്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ വീഡിയോ ജനങ്ങളിലേക്ക് എത്തി മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും അദ്ദേഹം മരണപ്പെടുകയും ചെയ്തു.
ഇത്തരം ദാരുണസംഭവങ്ങളും വിവാദങ്ങളും ഓരോ തവണ ഉണ്ടാകുമ്പോഴും നടപടികളും സ്വീകരിക്കുന്നുണ്ട് എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് വീണ്ടും ആശുപത്രി അധികൃതര്‍ ക്രൂരതകള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. രോഗികളോടൊപ്പം ഒരു കൂട്ടിരിപ്പുകാരന്‍ മാത്രമാണുള്ളത്. വാര്‍ഡില്‍ ആകെയുള്ളത് രണ്ടു ട്രോളികളും. ചില രോഗികളെ കട്ടില്‍ സഹിതം പിടിച്ചു വരാന്തയിലേക്കു കൊണ്ടുപോകുകയാണുണ്ടായത്. എന്നാല്‍ രോഗികളെ മാറ്റാനും അവര്‍ക്ക് സഹായം ചെയ്യാനും ആശുപത്രി അധികൃതര്‍ നിന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൂട്ടിരിപ്പുകാര്‍ പരസ്പരം സഹായിച്ചാണ് എല്ലാവരെയും മാറ്റിയത്. രോഗികളെ രാവിലെ 8ന് മുമ്പ് മാറ്റണമെന്ന് ഒന്നര മണിക്കൂര്‍ മുന്‍പാണ് വാര്‍ഡിലെ സ്റ്റാഫ് നഴ്സ് കൂട്ടിരിപ്പുകാരോട് പറഞ്ഞത്. എന്നാല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍, വ്യാഴാഴ്ച പരീക്ഷ നടക്കുന്നതിനാല്‍ രോഗികളെ രാവിലെ വാര്‍ഡില്‍ നിന്നും മാറ്റണമെന്ന കാര്യം രാത്രി പത്തിനാണ് തന്നെ അറിയിച്ചതെന്നാണ് സ്റ്റാഫ് നഴ്സ് തങ്ങളോട് പറഞ്ഞതെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നത്.
സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള മെഡിക്കല്‍ കോളേജുകളെയാണ്. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയാണ് പാവങ്ങളോട് ഈ കണ്ണില്ലാ ക്രൂരത കാണിക്കുന്നത്. നടപടികള്‍ സ്വീകരിച്ചിട്ടും കാര്യമില്ല വീണ്ടും ഇതൊക്കെ ആവര്‍ത്തിക്കുന്നു..
https://www.facebook.com/Malayalivartha























