സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സ്വപ്‌നയും ഉമയും അടക്കം എല്ലാ വിവാദങ്ങളും തോല്‍വികളും യോഗങ്ങളില്‍ ഇടംപിടിക്കും; കോണ്‍ഗ്രസിന്റെ മുന്നില്‍ മുട്ടുകുത്താതിരിക്കാനുള്ള ക്ലാസെടുക്കല്‍...

വിവാദങ്ങളും തോല്‍വികളും കൊടുംപിരികൊണ്ടിരിക്കെ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയും ചേരും എന്നാണ് വിവരം.
കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ടയെങ്കിലും സര്‍ക്കാരിനേയും പാര്‍ട്ടിയെയും പിടിച്ചുകുലുക്കിയ സമകാലിക വിഷയങ്ങളും ചര്‍ച്ചയാകും എന്നത് ഉറപ്പാണ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് ശേഷം ആദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത് എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ നിരവധി വിമര്‍ശനങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നുവന്നത്. പരസ്പരമുള്ള പഴിചാരലുകളും കുറ്റപ്പെടുത്തലുകളും നാം കണ്ടതാണ്. ഇപ്പോഴും തക്കാക്കര തെരഞ്ഞെടുപ്പിന്റെ കാര്യം പറയുമ്പോള്‍ സിപിഎം നേതാക്കള്‍ പരസ്പരം പല്ലിറുക്കത് കാണാം. ഇതിനെല്ലാം അറുതിവരുത്തുക കൂടിയാണ് യോഗങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
മാത്രമല്ല സംസ്ഥാന സര്‍ക്കാരിന് നാണക്കേടായി മാറിയ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളും വിവാദവും ചര്‍ച്ചയായേക്കും. 27ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ഇക്കാര്യങ്ങളെല്ലാം ആയുധമാക്കും എന്നത് ഉപ്പാണ്. ആ സമയത്ത് എംഎല്‍എമാര്‍ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ നിന്ന് വിയര്‍ക്കാതിരിക്കാന്‍ കൂടിയുള്ള ക്ലാസ് എടുക്കല്‍ കൂടിയാണ് യോഗങ്ങള്‍ എന്നും വലയിരുത്താം.
https://www.facebook.com/Malayalivartha























