സാഹചര്യത്തെളിവുകള്‍ക്ക് ബലമില്ല..... അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇരുവര്‍ക്കും ഇന്നലെ ജാമ്യം അനുവദിച്ചു

സാഹചര്യത്തെളിവുകള്‍ക്ക് ബലമില്ല..... അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇരുവര്‍ക്കും ഇന്നലെ ജാമ്യം അനുവദിച്ചു
കുറ്റക്കാരാണെന്ന് കണ്ടെത്താന്‍ സി.ബി.ഐ നിരത്തിയവയാണിവയെല്ലാം.വലിയ സ്വാധീനമുള്ള പ്രതികളുമായി ഒത്തുകളിച്ച് സി.ബി.ഐ കേസ് ദുര്‍ബലമാക്കിയതാണ് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയതെന്ന അക്ഷേപം ഇതോടെ ഉയര്‍ന്നു.
സി.ബി.ഐക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ ജനറല്‍ പി. സൂര്യകരണ്‍ റെഡ്ഡിയുടെ വാദം തള്ളിയ കോടതി, പ്രതിഭാഗം ചൂണ്ടിക്കാട്ടിയ പൊരുത്തക്കേടുകള്‍ പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തി.
പ്രതികള്‍ കുറ്റക്കാരാണെന്ന് സ്ഥാപിക്കാന്‍ ഇവ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടി. അപ്പീല്‍ നിലവിലുള്ളതിനാല്‍ കൂടുതല്‍ വസ്തുതകളിലേക്ക് കടക്കുന്നില്ലെന്നും ജസ്റ്റിസ്മാരായ കെ. വിനോദ്ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തം കഠിനതടവും പിഴയും സെഫിക്ക് ജീവപര്യന്തം കഠിനതടവും പിഴയുമാണ് സി.ബി.ഐ കോടതി വിധിച്ചത്. ഇതിനെതിരെയായിരുന്നു അപ്പീല്‍.
9 സാഹചര്യത്തെളിവുകളാണുണ്ടായിരുന്നത് അവയാണ് 1. കോണ്‍വെന്റ് ഹോസ്റ്റലിലെ അടുക്കള അലങ്കോലമായി കിടന്നു2. താഴത്തെ നിലയിലെ മുറിയില്‍ സിസ്റ്റര്‍ സെഫി മാത്രമാണ് ഉണ്ടായിരുന്നത്3. ഹോസ്റ്റലില്‍ ഫാ. തോമസ് കോട്ടൂരിന്റെ സാന്നിദ്ധ്യം4. തനിക്ക് സെഫിയുമായി ബന്ധമുണ്ടെന്ന് കോട്ടൂര്‍ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം5. കോട്ടൂരുമായുള്ള ബന്ധം സാക്ഷികളായ ഡോക്ടര്‍മാരോട് സെഫി തുറന്നു പറഞ്ഞു.6. കന്യകാത്വം നഷ്ടപ്പെട്ടത് മറയ്ക്കാന്‍ സിസ്റ്റര്‍ സെഫി മെഡിക്കല്‍ സഹായം തേടി7. കുറ്റകരമായ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ പ്രതികള്‍ പരാജയപ്പെട്ടു8. അഭയ ആത്മഹത്യ ചെയ്തതാണെന്ന പ്രതികളുടെ വിചിത്രവാദം9. നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു
അതേസമയം ഹൈക്കോടതിയുടെ വിലയിരുത്തിയതിങ്ങനെ..... 1, 2 . അടുക്കള അലങ്കോലമായതോ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും അടുക്കളയില്‍ കണ്ടതോ സിസ്റ്റര്‍ സെഫി താഴത്തെ നിലയില്‍ തനിച്ചായിരുന്നതോ കുറ്റക്കാരാക്കാന്‍ പര്യാപ്തമല്ല. സ്ഥലത്തെത്തിയ എസ്.ഐ മാത്രമാണ് പരിസരത്ത് കൈക്കോടാലി കണ്ടെത്തിയത്. അഭയയുടെ തലയ്ക്ക് ഇതുപയോഗിച്ച് അടിച്ചെന്ന് പറയുമ്പോള്‍ കൈക്കോടാലി കോടതിയില്‍ തൊണ്ടിയായി ഹാജരാക്കിയില്ല. 3, 4. രാത്രി മോഷ്ടിക്കാന്‍ കയറിയപ്പോള്‍ ഫാ. തോമസിനെ കണ്ടെന്നുപറഞ്ഞ അടയ്ക്കാരാജു പൊലീസിന് നല്‍കിയ മൊഴിയിലും പിന്നീട് നല്‍കിയ രഹസ്യമൊഴിയിലും വൈരുദ്ധ്യം.
മോഷ്ടിച്ച വാട്ടര്‍ മീറ്ററുകള്‍ കണ്ടെടുത്തിട്ടില്ല. രണ്ടു മുതല്‍ അഞ്ചു മണിവരെ ഫാ. തോമസ് ടെറസിലുണ്ടായിരുന്നെന്ന് ഇയാള്‍ പറയുമ്പോള്‍ കുറ്റകൃത്യം കണ്ടിട്ടുണ്ടാവണം. പക്ഷേ, സംഭവത്തിന് ദൃക്സാക്ഷികളില്ല.5. തനിക്ക് സെഫിയുമായി ബന്ധമുണ്ടെന്ന് ഫാ. തോമസ് പറഞ്ഞെന്ന കളര്‍കോട് വേണുഗോപാലിന്റെ മൊഴി വിചിത്രമാണ്. ഇത് അംഗീകരിച്ചാല്‍ ത്തന്നെ ഫാ. തോമസിനെ വിചാരണ ചെയ്തത് അവിഹിത ബന്ധമുണ്ടെന്ന കേസിലല്ല.
അവിഹിതബന്ധമുള്ളതുകൊണ്ടു മാത്രം കുറ്റത്തില്‍ പങ്കാളിയാണെന്ന് പറയാനാവില്ല.6. സെഫി കന്യാകാത്വം നഷ്ടപ്പെട്ടത് മറച്ചുവച്ചെന്ന് പറയുന്നു. അവര്‍ സ്വഭാവദൂഷ്യത്തിനല്ല വിചാരണ നേരിട്ടത്. ഇതൊന്നും കുറ്റകൃത്യവുമായോ ഫാ. കോട്ടൂരുമായോ ബന്ധമുണ്ടെന്ന് തെളിയിക്കുന്നില്ല.7,8, 9. കേസിന്റെ മെഡിക്കല്‍ രേഖകളിലും ഇതുമായി ബന്ധപ്പെട്ട വിദഗ്‌ദ്ധോപദേശങ്ങളിലും വൈരുദ്ധ്യമുള്ളതായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























