നിരവധി കുടുംബങ്ങള്‍ പട്ടിണിയില്‍.... ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ പണമടച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് പണം കിട്ടുന്നില്ല

നിരവധി കുടുംബങ്ങള്‍ പട്ടിണിയില്‍.... ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ പണമടച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് പണം കിട്ടുന്നില്ല.
ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച പണമെങ്കിലും തിരിച്ച് കിട്ടിയാല്‍ മതിയെന്ന ആവശ്യം പോലും പരിഗണിക്കാതെ കെഎസ്ആര്‍ടിസി.
ചങ്ങനാശ്ശേരി സ്വദേശി വിന്ധ്യ.വിന്ധ്യയുടെ ഭര്‍ത്താവ് പ്രകാശ് 3 വര്‍ഷം മുന്പാണ് കെഎസ്ആര്‍ടിസിയില്‍ സര്‍വീസിലിരിക്കെ മരിച്ചത്. ചെറുപ്രായത്തില്‍ വിധവയായ വിന്ധ്യയും പറക്കമറ്റാത്ത മക്കളും ഭര്‍ത്താവിന്റെ വീട്ടുകാരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. കെഎസ്ആര്‍ടിസിയില്‍ ആശ്രിത നിയമനം കിട്ടുന്നില്ല. പെന്‍ഷനോ ആശ്വാസ ധനസഹായമോ ഇല്ല. ഭര്‍ത്താവിന്റെ ശമ്പളത്തില്‍ നിന്ന് എന്‍പിഎസ്സിലേക്ക് പിടിച്ച തുക പോലും കിട്ടുന്നില്ല.
ഇത് ഒരാളുടെ പ്രശ്‌നമല്ല. ഇങ്ങനെയുള്ള നിരവധി പേരുണ്ട്. രേഖകള്‍ യഥാസമയം കൃത്യമായി സമര്‍പ്പിക്കുന്നതില്‍ മാനേജമെന്റ് വരുത്തിയ ഗുരുതര വീഴ്ചയാണ് ഈ കുടുംബങ്ങളുടെ ജീവിതം താറുമാറാക്കിയത്. 2013 മുതലാണ് എന്‍പിഎസ് തുടങ്ങിയത്. പലര്‍ക്കും എന്‍പിഎസ്സിന്റെ ഭാഗമായ പെര്‍മനന്റ് റിക്രൂട്ട്‌മെന്റ് അക്കൗണ്ട് നന്പര്‍ പോലും ലഭിച്ചിട്ടില്ല.
ആദ്യകാലത്ത് എന്‍പിഎസ് സേവനങ്ങള്‍ക്കായി സജീകരിച്ചിരുന്ന സ്വകാര്യ ഏജന്‍സിയുമായി ഉണ്ടായിരുന്ന ആശയവിനിമത്തിലെ പാളിച്ചകളാണ് കാരണമെന്നാണ് കെഎസ്ആര്‍ടിസി വിശദീകരിക്കുന്നത്.
പരാതിയും സമ്മര്‍ദവും ശക്തമാക്കിയതോടെ ജീവിച്ചിരിക്കുന്നവരില്‍ കുറേപ്പേരുടെ പ്രശ്‌നമൊക്കെ തീര്‍ത്തു. എന്നാല്‍ മരിച്ചു പോയവരുടെ ബന്ധുക്കള്‍ അവിടെയും തഴയപ്പെട്ടിരിക്കുകയാണ് . പെന്‍ഷനോ, സ്ഥാപനത്തിന്റെ വിഹിതമോ ഇല്ലെങ്കിലും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചെടുത്ത് കെഎസ്ആര്‍ടി,സി കൈവശം വച്ചിരിക്കുന്ന പണമെങ്കിലും ഇവര്‍ക്ക് കൈമാറണം. അത് 100 രൂപയെങ്കില്‍ അത്. ഓരോ കുടുംബങ്ങളുടെയും അവസ്ഥ അത്രയ്ക്ക് ദയനീയമാണ് .
" f
https://www.facebook.com/Malayalivartha























