ഇടുക്കിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷം..... കഴിഞ്ഞ മാസം മാത്രം തെരുവുനായയുടെ കടിയേറ്റ് ചികിത്സതേടിയത് പതിനെട്ടുപേര്‍....

ഇടുക്കിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളുടെ കടിയേറ്റു ജില്ലയില്‍ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയത് പതിനെട്ട് പേരാണ്.
ഒരുമാസത്തിനിടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് എത്തിയവരുടെ എണ്ണം ഇതോടെ 171 ആയി. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റവരും വളര്‍ത്തു നായയുടെ കടിയേറ്റവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. രാപകല്‍ ഭേദമില്ലാതെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നു. രാത്രിസമയത്തു തിരക്കൊഴിഞ്ഞാല്‍ പല ടൗണുകളും നിരത്തുകളുമെല്ലാം നായ്ക്കള്‍ കയ്യടക്കുകയാണ് പതിവ്.
കാല്‍നട യാത്രക്കാര്‍ക്കാണ് ഇവ കൂടുതല്‍ ഭീഷണി. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളായിട്ടുണ്ട്. നായ്ക്കള്‍ റോഡിനു കുറുകെ ചാടി വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. തെരുവുനായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്ന സംഭവങ്ങളും ഒട്ടേറെയാണ്.
നെടുങ്കണ്ടത്ത് മാത്രം കഴിഞ്ഞ ദിവസം ഏഴ് പേര്‍ക്ക് നായയുടെ കടിയേറ്റ് പരിക്കേറ്റിരുന്നു. 75 വയസ്സുകാരിക്ക് തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരിക്കാണ് ഉണ്ടായത്. മഞ്ഞപ്പെട്ടി, കഴിഞ്ഞ ദിവസം രാവിലെ പുരയിടത്തിലേക്ക് ഇറങ്ങിയ സമയത്താണ് 75 കാരിയ്ക്ക് നേരെ നായയുടെ ആക്രമണമുണ്ടായത്. ഓടിയെത്തിയ നായ കടിച്ചുവലിച്ച് നിലത്ത് വീഴ്ത്തി. കയ്യിലും പുറത്തും കാലിലും കടിച്ചു വലിച്ചു. നിലത്ത് കിടന്ന് അലറിക്കരഞ്ഞതോടെ മകനും ഭാര്യയും സമീപവാസികളും എത്തി. ഇതിനിടയില്‍ നായ ഓടി രക്ഷപ്പെട്ടു.
രത്‌നമ്മയെ ബന്ധുക്കള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. രത്‌നമ്മയെ ആക്രമിച്ച നായയാണ് മഞ്ഞപ്പെട്ടിയിലെ വ്യാപാരി കല്ലറക്കല്‍ ബേബിയെയും ആക്രമിച്ചത്. 7 പേരെ കടിച്ച് പരുക്കേല്‍പിച്ച നായയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രാവിലെ സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ഭീതിയിലാണ്.
"
https://www.facebook.com/Malayalivartha























