അനിതാ പുല്ലയിൽ ലോക കേരള സഭയിൽ എത്തിയ സംഭവത്തിൽ നടപടി ഇന്ന്, സ്പീക്കര്‍ വാര്‍ത്താസമ്മേളനം നടത്തി നടപടി വിശദീകരിക്കും, ബിട്രൈയിറ്റ് സൊലൂഷനുമായുള്ള കരാര്‍ റദ്ദാക്കാൻ സാധ്യത....!

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരിയായ അനിതാ പുല്ലയില്‍ ലോകകേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തില്‍ കയറിയതില്‍ നടപടി ഇന്നുണ്ടാകും. നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് 10.15ന് വാര്‍ത്താസമ്മേളനം നടത്തിയാകും നടപടി വിശദീകരിക്കുക. സ്പീക്കര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിന്മേലാണ് ഇന്ന് നടപടി പ്രഖ്യാപിക്കുക.
സഭാ ടിവി ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി നൽകിയിരിക്കുന്നത്. സഭാ ടീവിക്ക് ഒടിടി സഹായം നല്‍കുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അനിത പുല്ലയില്‍ എത്തിയതെന്നാണ് ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട്.
ബിറ്റ് റേറ്റ് സൊല്യൂഷന്‍സുമായി സഹകരിക്കുന്ന പ്രവീണ്‍ എന്നയാളിനൊപ്പമാണ് അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ എത്തിയത്. ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് മുതല്‍ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു. ഇവര്‍ക്ക് ബില്ലുകള്‍ കൈമാറാന്‍ സഹായിക്കുന്ന ആളാണ് പ്രവീണ്‍. പ്രവീണിന് നിയമസഭാ പാസും ലോക കേരള സഭ പാസും ഉണ്ടായിരുന്നു.
ലോക കേരള സഭ നടന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ചീഫ് മാര്‍ഷല്‍ പരിശോധിച്ചു.അനിതക്ക് സഹായം നല്‍കിയ ബിട്രൈയിറ്റ് സൊലൂഷനുമായുള്ള കരാര്‍ റദ്ദാക്കാനാണ് സാധ്യത.
പ്രവീണിനൊപ്പം തന്നെയാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാര്‍ഷലും സ്ഥിരീകരിച്ചിട്ടുണ്ട്. അനിതയ്ക്ക് നിയമസഭാ സമുച്ചയത്തില്‍ പ്രവേശിക്കാന്‍ പാസ് നല്‍കിയിരുന്നില്ലെന്ന് നോര്‍ക്കയും സ്ഥിരീകരിച്ചിട്ടുണ്ട്.ഓപ്പൺ ഫോറത്തിലെ അതിഥികൾക്കുള്ള ക്ഷണക്കത്ത് നോർക്ക വിവിധ പ്രവാസി സംഘടനകൾക്കായിരുന്നു നൽകിയത്. ഈ സംഘടനകൾ വഴിയായിരിക്കും ക്ഷണക്കത്ത് അനിതക്ക് കിട്ടാൻ സാധ്യത.
തുടർച്ചയായ രണ്ട് ദിവസവും അനിത സമ്മേളന സമയത്ത് എത്തിയതിനെ ഗൗരവത്തോടെയാണ് നിയമസഭാ സെക്രട്ടറിയേറ്റ് കാണുന്നത്. രണ്ട് ദിവസം വന്നതിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടെയെന്നാണ് വിലയിരുത്തൽ. മാധ്യമങ്ങളുടെ റിപ്പോർട്ടിന് ശേഷം മാത്രമാണ് അനിതയെ മന്ദിരത്തിൽ നിന്നും മാറ്റിയത്. ലോക കേരള സഭക്കിടെ അനിതാ പുല്ലയിൽ നിയമസഭാ മന്ദിരത്തിലെത്തിയത് വൻ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്പീക്കർ നിയമസഭാ ചീഫ് മാർഷലിനെ ചുമതലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























