Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ലക്ഷങ്ങൾ ചെലവഴിച്ച് ശുദ്ധജല മത്സ്യക്കൃഷി നടത്തി; കിലോയ്ക്ക് 250 രൂപ വരെ കിട്ടിയ മീനിന് ഇപ്പോൾ പ്രാദേശികമായി കിട്ടുന്നത് 70 രൂപ മാത്രം!മത്സ്യം വിറ്റഴിക്കാന്‍ കഴിയാതെ കടക്കെണിയിൽ, മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ മത്സ്യത്തിന് മാർക്കറ്റ് കണ്ടെത്താനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതി കർഷകർ, ഫിഷറീസ് വകുപ്പ് ഇടപെടണമെന്ന് കർഷകർ

24 JUNE 2022 02:34 PM IST
മലയാളി വാര്‍ത്ത

ലക്ഷങ്ങൾ ചെലവഴിച്ച് ശുദ്ധജല മത്സ്യക്കൃഷി നടത്തിയ കർഷകർ മത്സ്യം വിറ്റഴിക്കാന്‍ കഴിയാതെ കടക്കെണിയിലായിരിക്കുകയാണ്. ഫിഷറീസ് വകുപ്പിന്റെയും മറ്റും സഹായത്തോടെ മത്സ്യക്കൃഷി നടത്തിയ കർഷകരാണ് ഇത്തരത്തിൽ ദുരിതത്തിലായിരിക്കുന്നത്. മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ മത്സ്യത്തിന് മാർക്കറ്റ് കണ്ടെത്താനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. അതായത് അമ്പലത്തറയിൽ ഒരു കോടി ലീറ്ററിന്റെ മഴവെള്ള സംഭരണിയിൽ നടത്തിയ മത്സ്യക്കൃഷി വിളവെടുക്കാൻ പാകത്തിലായിരിക്കുകയാണ്.

5 ടൺ മത്സ്യമാണ് കുളത്തിൽ വിൽപനയ്ക്കായി തയാറായിരിക്കുന്നത്. കൂടാതെ സമാനമായി മടിക്കൈ പത്തായപ്പുഴ ഫാമിലും ഭീമമായ അളവിൽ മത്സ്യം വളർന്നിരിക്കുകയാണ്. മീൻ വിറ്റഴിക്കാൻ വഴി കാണാതെ പ്രതിസന്ധിയിലാണ് കൃഷി ഇറക്കി കർഷകർ. ജില്ലയിൽ മാത്രം 300 ലധികം കർഷകർ മത്സ്യക്കൃഷി നടത്തുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്താണ് മത്സ്യ കൃഷി വ്യാപകമായി ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ വിളവെടുപ്പ് കാലമാണ്. ട്രോളിങ് നിരോധനം നിലവിലുള്ള സാഹചര്യത്തിൽ തന്നെ ശുദ്ധജല മത്സ്യങ്ങൾക്ക് കൂടുതൽ വിപണി കിട്ടേണ്ടതാണ്. എന്നാൽ ഇതിനാവശ്യമായ സഹായം കർഷകർക്ക് ലഭിക്കുന്നില്ല.

അതേസമയം ശുദ്ധജല മത്സ്യത്തിന്റെ ഗുണമേന്മ തിരിച്ചറിയാത്തതാണു മത്സ്യത്തിന് ആവശ്യക്കാർ കുറയാൻ കാരണമെന്നാണ് കർഷകർ ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നു. ഇത് ജനങ്ങളിലെത്തിക്കാൻ തന്നെ ആവശ്യമായ ബോധവൽക്കരണം ഫിഷറീസ് വകുപ്പിന്റെ ഭാഗത്ത് നിന്നു ഉണ്ടാകുന്നുമില്ല. ഇതിനുള്ള നടപടി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണു കർഷകരുടെ ആവശ്യം എന്നത്.

ട്രോളിങ് കാലമായതിനാൽ തന്നെ മീൻ കിട്ടാതെ വിൽപനക്കാർ പ്രതിസന്ധിയിലാണ് കർഷകർ. ഇവരെ ഉപയോഗപ്പെടുത്തി കർഷകരിൽ നിന്നു മീൻ ശേഖരിച്ച് വിൽപന നടത്താനുള്ള മാർഗങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം എന്ന ആവശ്യമാണ് പൊതുവെ ഉയരുന്നത്. വിപണന മാർഗം കണ്ടെത്താനാകാതെ ഇത്തരത്തിൽ വിഷമിക്കുന്ന കർഷകർക്ക് ഇത് വലിയ പ്രയോജനമാണ് ചെയ്യുക.

അതോടൊപ്പം തന്നെ ലക്ഷങ്ങൾ ചെലവഴിച്ചാണ് കർഷകർ മത്സ്യക്കൃഷി തുടങ്ങിയിരിക്കുന്നത്. 12 ലക്ഷം രൂപ ചെലവഴിച്ച് നൂതന മത്സ്യക്കൃഷി നടത്തിയവർ വരെ ഇതിൽ ഉൾപ്പെടുകയാണ്. ഇതിനായി വൻതുക വായ്പയെടുത്തവരും ഇതിൽ ഉണ്ട്. മീനിന് തീറ്റ നൽകാനും വലിയതുകയാണു ചെലവ്. മത്സ്യത്തിന്റെ തീറ്റയ്ക്കും അനുബന്ധ ഉപകരണങ്ങൾക്കും ഓരോ ദിവസവും വില കൂടുകയും ചെയ്യുകയാണ്.

എന്നാൽ വിളവെടുപ്പ് കാലമായപ്പോൾ തന്നെ മീൻ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ് ഉരുവായിരിക്കുന്നത്. 250 രൂപ വരെ കിലോയ്ക്ക് കിട്ടിയ മീനിന് ഇപ്പോൾ പ്രാദേശികമായി 70 രൂപ മാത്രമാണ് ലഭിക്കുന്നത്. വലിയ കുളങ്ങളിൽ നിന്നു മീൻ പിടിക്കാൻ തന്നെയും പുറത്തു നിന്നു ആളെ വിളിക്കണം. ഇവർക്ക് വലിയ കൂലി നൽകി പിടിക്കുന്ന മീൻ യഥേഷ്ടം വിറ്റു പോയില്ലെങ്കിൽ തന്നെ കർഷകർക്ക് വലിയ നഷ്ടമാണ്. ഇതുകാരണം കർഷകരിൽ പലരും മീൻ പിടിക്കാൻ തയാറാകുന്നുമില്ല. അതോടൊപ്പം തന്നെ ശുദ്ധജല മത്സ്യത്തിന് മാർക്കറ്റ് കണ്ടെത്താനാകാത്തത് കർഷകർക്ക് വളരെ ദുരിതമാകുകയാണ്. മത്സ്യത്തിന്റെ രുചിയും ഗുണവും ജനങ്ങളെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ നടപടിയെടുക്കണം എന്നാണ് ആവശ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (1 hour ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (1 hour ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (1 hour ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (1 hour ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (2 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (2 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (2 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (2 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (3 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (3 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends