Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..

കേരള പൊലീസേ നിങ്ങൾക്കിതെന്തു പറ്റി ? നിങ്ങൾ അവരെ അറസ്റ്റ് ചെയ്തു ചെയ്തു നീക്കുന്നോ ഞങ്ങൾ തല്ലിയോടിക്കണോ! പൊലീസുകാർക്ക് നേരെ ആക്രോശിച്ച് കോട്ടയത്തെ സി.പി.എം നേതാവ്; റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചോടിക്കുമെന്നു ഭീഷണി

25 JUNE 2022 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഏതു കൊലകൊമ്പന്മാരെയും മലർത്തിയടിക്കുന്ന കേരള പൊലീസിന്റെ കോട്ടയത്തെ ടീമിന് ഇതെന്തു പറ്റി..? നടു റോഡിൽ പട്ടിയെ തല്ലുന്നതു പോലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്.എഫ്.ഐ - ഡിവൈഎഫ്.ഐ പ്രവർത്തകർ തല്ലിച്ചതച്ചപ്പോൾ നോക്കി നിന്ന പൊലീസ് സംഘം പ്രവർത്തകർ തമ്മിൽ തല്ലിയപ്പോൾ ലാത്തി പോലും വീശിയില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തിലൊരു പൊലീസുകാരനെ വിരട്ടിയോടിച്ചപ്പോൾ പോലും സംയമനം എന്ന കാർഡ് പുറത്തെടുത്ത് ശാന്തരായി നിൽക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.

ഒരു മണിക്കൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ച് ടയർ കത്തിച്ചിട്ടും ഗാന്ധിമാർഗത്തിലായിരുന്നു കേരള പൊലീസ്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ കോട്ടയം നഗരത്തെ കിടുകിട വിറപ്പിച്ച്, ജനത്തെ മുൾ മുനയിൽ നിർത്തി നഗരത്തിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ പൊലീസിന് എന്തായിരുന്നു റോളെന്നാണ് നഗരം ചോദിക്കുന്നത്.

വൈകിട്ട് അഞ്ചു മണി മുതൽ തന്നെ യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ കോട്ടയം നഗരമധ്യം കേന്ദ്രീകരിച്ച് പ്രകടനത്തിനായി തമ്പടിക്കുന്നുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേയ്ക്കു മാർച്ച് നടത്തുമെന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്വാനം.

ഇതിനായി തയ്യാറെടുത്ത് ഏതാണ്ട് ആറര ഏഴു മണിയോടെയാണ് പ്രകടനം ആരംഭിച്ചത്. തിരുനക്കര മൈതാനത്തു നിന്നു പ്രകടനം ആരംഭിച്ചപ്പോൾ തന്നെ സ്വന്തം നേതാവിന്റെ ഓഫിസ് ആക്രമിച്ചതിലെ പ്രകോപനം വ്യക്തമായിരുന്നു. എന്നിട്ടു പോലും സാധാരണ ദിവസങ്ങളിൽ കോട്ടയം നഗരത്തിൽ ഉള്ളതിന്റെ പത്തിലൊന്ന് പൊലീസ് പോലും യൂത്ത് കോൺഗ്രസ് പ്രകടനത്തിനു മുന്നിലുണ്ടായിരുന്നില്ല.

വിരലിലെണ്ണാവുന്ന പൊലീസ് സംഘം മാത്രമാണ് പ്രകടനത്തിന്റെ മുന്നിൽ നടന്നത്. പിണറായിയുടെ ചിത്രമുള്ള ഫ്‌ളക്‌സുകൾ പൂർണമായും കീറിയെറിഞ്ഞ് തങ്ങളുടെ പ്രകോപനം മുഴുവനും പുറത്തെടുത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നേറിയത്. അപ്പോഴെങ്കിലും കൂടുതൽ പൊലീസിനെ ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ ശ്രദ്ധ കാണിച്ചില്ല.

പ്രകോപനമില്ലാതെ ആക്രമണം

യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം ശീമാട്ടി റൗണ്ടാന ചുറ്റി കോട്ടയം ഗാന്ധിസ്‌ക്വയറിൽ എത്തിയപ്പോഴേയ്ക്കും ഇരുപതോളം വരുന്ന എസ്.എഫ്.ഐ ഡിവൈഎഫ്‌ഐ പ്രവർത്തകർ സി.പി.എമ്മിന്റെ കോട്ടയത്തെ ഏറ്റവും തന്ത്രപ്രധാന കേന്ദ്രമായ മോട്ടോറോഫീസിന് സമീപത്ത് തയ്യാറായി നിൽപ്പുണ്ടായിരുന്നു. പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന്റെ റോഡിനു സമീപം പ്രകടനം എത്തിയപ്പോൾ എസ്.എഫ്.ഐ - ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരികെ പിണറായി വിരുദ്ധ മുദ്രാവാക്യവുമായി രംഗത്ത് എത്തി. ഇതിനിടെ പൊലീസ് സംഘം പ്രവർത്തകർക്കിടയിൽ ചാടി വീണു. ഇരുവശത്തുമായുള്ള നൂറിലേറെ പ്രവർത്തകരെ നേരിടാൻ ആകെയുണ്ടായിരുന്നത് പത്തോളം പൊലീസുകാർ മാത്രമായിരുന്നു. അപ്പോഴേയ്ക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെയും, കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിയുടെയും തലകൾ തകർന്ന് ചോരയൊഴുകിയിരുന്നു.

ചോരയൊലിക്കുന്ന തലയുമായി ചിന്റു നടുറോഡിൽ

എന്തിനെയും നേരിടാൻ തയ്യാറായി ഡിവൈഎഫ്‌ഐ. പ്രകോപന മുദ്രാവാക്യങ്ങളിലൂടെ തുടങ്ങി ചോരചീന്തിയ സമര സംഘർഷമായി പ്രകടനം മാറിയതോടെ പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിൻതിരിപ്പിച്ചു. ഇതിനിടെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്ണനും, നഗരസഭ പ്രതിപക്ഷ നേതാവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായി അഡ്വ.ഷീജ അനിലും അടക്കമുള്ളവർ സ്ഥലത്ത് എത്തി. സംഘർഷ വിവരം അറിഞ്ഞ് നിമിഷ നേരം കൊണ്ട് നൂറിലേറെ സി.പി.എം - ഡിവൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തകരും സ്ഥലത്ത് എത്തി.

ഇതിനിടെയാണ് കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോട് സി.പി.എം നേതാക്കൾ ആക്രോശിച്ച് രംഗത്ത് എത്തിയത്. ചിന്റു കുര്യൻ ജോയിയുടെ തല പൊട്ടി രക്തം വാർന്നൊഴുകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം.സി റോഡ് ഉപരോധിക്കുകയായിരുന്നു. തങ്ങളെ അക്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തെങ്കിൽ മാത്രമേ തങ്ങൾ പിരിഞ്ഞ് പോകു എന്നതായിരുന്നു യൂത്ത് കോൺഗ്രസിന്റെ നിലപാട്.

ഡിവൈഎഫ്‌ഐ പ്രവർത്തകരെ പിരിച്ചു വിടുന്നതിനായും, സംഘർഷ സാധ്യത ഒഴിവാക്കുന്നതിനുമായി ചർച്ചയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനോടാണ് -ഒരു മണിക്കൂറായി റോഡ് ഉപരോധിക്കുന്നത് നിങ്ങൾ കാണുന്നില്ലേ.. നിങ്ങൾ അവരെ അറസ്റ്റ് ചെയ്യ്.. ഇല്ലെങ്കിൽ ഞങ്ങൾ അടിച്ചോടിക്കാം.. - എന്ന് സി.പി.എം നേതാവ് ആക്രോശിച്ചത്. ഒടുവിൽ പതിനഞ്ചു മിനിറ്റിന് ശേഷം പൊലീസ് നിർദേശം അനുസരിച്ച് സി.പിഎം പ്രവർത്തകർ പ്രകടനമായി പിരിഞ്ഞ് പോയി. ഇതേ തുടർന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആശുപത്രിയിലേയ്ക്കു പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (14 minutes ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (4 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (5 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (5 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (5 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (7 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (7 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (10 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (10 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (10 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (11 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (11 hours ago)

Malayali Vartha Recommends