അച്ഛന് കാര്യങ്ങളെല്ലാം അറിയാം...ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍, മുപ്പത്തിയേഴര പവന്‍ സൂരജിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി, രണ്ട് സ്ഥലങ്ങളിലായി കുഴിച്ചിട്ട സ്വര്‍ണ്ണം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്ത് സൂരജിന്റെ അച്ഛന്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍...!

ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു .മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ന് കണ്ടെത്തിയിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്ലിന് ശേഷമായിരുന്നു അറസ്റ്റ്. അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു. മുപ്പത്തിയേഴര പവന്‍ സൂരജിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. വീടിന്റെ സമീപത്തെ രണ്ട് സ്ഥലങ്ങളിലായാണ് സ്വര്‍ണ്ണം കുഴിച്ചിട്ടിരുന്നത്.മുന്‍പ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.
കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് സൂരജിന്‍റെ അടൂരിലെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ്.സൂരജിന്‍്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരില്‍ നിന്നും വിശദാംശങ്ങള്‍ തേടിയിരുന്നു.
ഫോറന്‍സിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ട്. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്ബിനെ കണ്ട സ്റ്റെയര്‍കെയ്സ്, ടെറസ്സ്, പാമ്ബിനെ സൂക്ഷിച്ച വീടിന്‍റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി.
സൂരജിന്‍റെ അച്ഛന്‍റെ സാന്നിധ്യത്തിൽ സ്വര്‍ണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വര്‍ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























