മൂന്ന് ലോറികളില്‍ നിന്ന് പതിനായിരം കിലോ ചീഞ്ഞ മത്സ്യം പിടികൂടി, ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത് തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച മത്സ്യം, കേരളത്തിൽ ട്രോളിങ് നിരോധനം നിലനില്‍ക്കെ തമിഴ്നാട്ടില്‍ നിന്ന് വന്‍തോതില്‍ പഴകിയ മത്സ്യം എത്തുന്നു...!

കൊല്ലം ആര്യങ്കാവില്‍ നിന്ന് പതിനായിരം കിലോ ചീഞ്ഞ മീന്‍ പിടികൂടി.തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് ലോറികളിലായി എത്തിച്ച ചൂര മീനാണ്
ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. മീന്‍ പൂര്‍ണമായും പൂപ്പല്‍ ബാധിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.
തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്ന് പുനലൂര്‍, കരുനാഗപ്പള്ളി, അടൂര്‍ , ആലങ്കോട് എന്നിവിടങ്ങളിലേക്കാണ് മല്‍സ്യം കൊണ്ടുവന്നതെന്നാണ് വിവരം.സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനില്‍ക്കെയാണ് കേരളത്തിലേക്ക് വന്‍തോതില്‍ തമിഴ്നാട്ടില്‍ നിന്ന് പഴകിയ മല്‍സ്യം എത്തുന്നത്.
മീനിന്റെയും ഐസിന്റെയും സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു.ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതോടെ മീനിന്റെ വില കുത്തനെ ഉയരുകയാണ്.
നാടന്‍ മത്തിയുടെ വില 200 രൂപ കടന്നു. അയലയ്ക്ക് 180 രൂപ മുതല്‍ 300 രൂപ വരെയും കിളിമീന് 250 രൂപ മുതലുമാണ് വില. ചൂരയ്ക്ക് 220 രൂപ മുതലും, ഏരിക്ക് 350 രൂപ മുതലും ഓലക്കുടിക്ക് കിലോയ്ക്ക് 600 രൂപ മുതലും വില ആരംഭിക്കുന്നു.ചെമ്മീന് 430 രൂപ മുതലാണ് വില.
https://www.facebook.com/Malayalivartha























