Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

സില്‍വര്‍ലൈന്‍ പാത തൂണിലൂടെയുള്ളത് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതിനെക്കാള്‍ ദൂരം കൂട്ടുന്നത് പരിഗണിക്കാമെന്ന് കെ-റെയില്‍; പരിഗണന വ്യക്തമാക്കിയത് പദ്ധതിയെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ കെ-റെയില്‍ നടത്തുന്ന വിശദീകരണപരിപാടിയായ ജനസമക്ഷത്തില്‍ കെ-റെയില്‍ എം.ഡി. വി. അജിത്കുമാർ

25 JUNE 2022 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്

പോളിംഗ് ബൂത്തിനകത്ത് മൊബൈൽ ഫോൺ, ക്യാമറ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അനുവദിക്കില്ല... വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...

സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പാത തൂണിലൂടെയുള്ളത് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതിനെക്കാള്‍ ദൂരം കൂട്ടുന്നത് പരിഗണിക്കാമെന്ന് വ്യക്തമാക്കി കെ-റെയില്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 88 കിലോമീറ്ററാണ് തൂണിലൂടെ ഇപ്പോള്‍ പണിയാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ കെ-റെയില്‍ നടത്തുന്ന വിശദീകരണപരിപാടിയായ ജനസമക്ഷത്തില്‍ കെ-റെയില്‍ എം.ഡി. വി. അജിത്കുമാറാണ് ഇത്തരത്തിൽ പരിഗണന വ്യക്തമാക്കിയത്.

തൃശ്ശൂര്‍ സ്വദേശിയായ സുഭാഷ് വിജയന്റെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു ഇത്. കെ-റെയില്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു വിശദീകരണം. മുഖ്യമന്ത്രിയുടെ അറിവോടെയുള്ള പ്രഖ്യാപനമാണിത് എന്നാണ് പറയുന്നത്. രാഷ്ട്രീയതീരുമാനമുണ്ടായതായാണ് മാനേജ്മെന്റ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, എത്രത്തോളം കിലോമീറ്റര്‍ തൂണിലുള്ള പാത വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴുള്ള 88 കിലോമീറ്ററില്‍ നെല്‍പ്പാടങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനസാന്ദ്രതയുള്ള മറ്റുപ്രദേശങ്ങളില്‍ ആവശ്യമെന്നുകണ്ടാല്‍ പാത തൂണിലേക്കാക്കുന്നതാണ്.

അങ്ങനെ പ്രതിഷേധം ശക്തമായ സ്ഥലങ്ങളില്‍ പാത തൂണിലാക്കുമെന്ന വാക്കാലുള്ള ഉറപ്പ് നല്‍കിയിരുന്ന പശ്ചാത്തലവുമായി ഇപ്പോഴത്തെ പ്രഖ്യാപനത്തെ ചേര്‍ത്തുവായിക്കേണ്ടിവരുന്നതാണ്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, കോഴിക്കോട് ജില്ലയിലെ കാട്ടിലപ്പീടിക, തിരുവനന്തപുരം ജില്ലയിലെ മുരിക്കുംപുഴ, കണിയാപുരം എന്നിവിടങ്ങളില്‍ ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍നിന്ന് ഇങ്ങനെ ഒരു ഉറപ്പുണ്ടായതായി സമരനേതാക്കള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.

ആയതിനാൽ തന്നെ ഇപ്പോള്‍ ഭൂനിരപ്പിലൂടെ നിര്‍ദേശിച്ചിരിക്കുന്ന പാത തൂണിലേക്കാക്കണമെങ്കില്‍ ഒരു കിലോമീറ്ററിന് 50 കോടി രൂപയെങ്കിലും അധികം വേണ്ടിവരുമെന്നാണ് കെ-റെയില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. 100 കിലോമീറ്റര്‍ പാത തൂണില്‍ക്കയറ്റണമെങ്കില്‍ 5000 കോടി രൂപയെങ്കിലും അധികം കണ്ടെത്തേണ്ടി വരുന്നതാണ്. 530 കിലോമീറ്ററാണ് ആകെ സില്‍വര്‍ലൈന്‍ പാത എന്നത്. ഇതില്‍ 442 കിലോമീറ്ററും ഭൂനിരപ്പിലൂടെയാണ് ഉള്ളത്.

അതേസമയം മുഴുവന്‍ തൂണിലായാല്‍ പരിസ്ഥിതി ആഘാതം ഗണ്യമായി കുറയ്ക്കാനാവുന്നതാണ്. എന്നാല്‍, ചെലവ് പതിന്മടങ്ങാകന്നതായിരിക്കും . താങ്ങാനാവാത്ത പദ്ധതി എന്ന പേരില്‍ ഉപേക്ഷിക്കേണ്ടിയുംവരും. അതിനാലാണ് പരമാവധി ഭൂനിരപ്പ് എന്ന കാഴ്ചപ്പാടിലുള്ള നടപടിയുമായി മുന്നോട്ടുപോകുന്നത് തന്നെ.

കൂടാതെ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നിര്‍ദേശിച്ച ലൈറ്റ് മെട്രോ പൂര്‍ണമായും തൂണുകളിലാണ് ആസൂത്രണംചെയ്തിരുന്നത്. ഭാവിയില്‍ ഈ പദ്ധതി കെ-റെയില്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുമെന്നും ജനസമക്ഷം പരിപാടിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (7 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (22 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (36 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (45 minutes ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (56 minutes ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (1 hour ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (8 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (10 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (10 hours ago)

Malayali Vartha Recommends