വിദ്യാര്‍ത്ഥിനികളെ ടോയ്‌ലറ്റില്‍ കയറി ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ടോയ്‌ലറ്റില്‍ കയറി ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. പള്ളുരുത്തി എംഎല്‍എ റോഡില്‍ മംഗലത്ത് വീട്ടില്‍ ഗഫൂര്‍ (35) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് ആണ് സംഭവം. കുട്ടികള്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റില്‍ കയറി ഒളിച്ചിരുന്ന ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു.
കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് ഒളിവില്‍ പോയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പള്ളുരുത്തിയില്‍ നിന്ന് പിടികൂടിയത്. എഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂര്‍ സ്‌റ്റേഷനില്‍ ഗഫൂറിനെതിരെ കേസുണ്ട്.
https://www.facebook.com/Malayalivartha























