Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ഞങ്ങളെയങ്ങ് തോല്‍പ്പിച്ചു കളയാമെന്ന് കരുതിയാല്‍ ആത്മരക്ഷക്കൊരു പിടിത്തം ഞങ്ങളങ്ങ് പിടിക്കും. ക്ഷമ നശിച്ചാല്‍ ഒറ്റ സിപിഎമ്മുകാരനും വെളിയിലിറങ്ങി നടക്കില്ല; വെല്ലുവിളിച്ച് സുധാകരന്‍

25 JUNE 2022 11:06 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധപ്രകടനത്തില്‍ രൂക്ഷ പ്രതികരണവുമായി കെ സുധാകരന്‍ കേരളത്തില്‍ ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിച്ച ആദ്യത്തെ സംഭവമാണ് വയനാട്ടിലേതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഇതിനുമുമ്പ് സമാനമായൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. ഇല്ലാത്ത കാരണം പറഞ്ഞാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐയുടെ കുട്ടികള്‍ തകര്‍ത്തത്. ഇതിന്റെ പിറകില്‍ ഒരു ചാലകശക്തിയുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരിക്കുന്നവരുടെ മുമ്പില്‍ എത്തിക്കേണ്ടത് ജനപ്രതിനിധികളാണ്. രാഹുല്‍ ഗാന്ധി അത് ചെയ്തിട്ടുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ ഭരണത്തിലുള്ള സര്‍ക്കാരിനും ഉത്തരവാദിത്വമില്ലേയെന്നും കെ. സുധാകരന്‍ ചോദിച്ചു.

ഓഫീസില്‍ വന്നത് സമരം ചെയ്യാനല്ല, അടിച്ചുപൊളിക്കാനാണ്. കുരങ്ങന്മാര്‍ കയറുന്നത് പോലെ ജനലിലും ജനലിന്റെ കമ്പിയും പിടിച്ചാണ് കടന്നു പോകുന്നത്. ഇത്രയും വലിയ അവിവേകം കാണിച്ച ഒരു വിദ്യാര്‍ഥി സംഘടന ഇതുപോലൊരു സമരമുഖത്ത് കടന്നു വന്നത് അത്ഭുതം എന്നല്ലാതെ പറയാന്‍ നിര്‍വാഹമില്ല. യു.ഡി.എഫിന് പ്രതിരോധിക്കാനറിയാം. ഞങ്ങളെയങ്ങ് തോല്‍പ്പിച്ചു കളയാമെന്ന് കരുതിയാല്‍ ആത്മരക്ഷക്കൊരു പിടിത്തം ഞങ്ങളങ്ങ് പിടിക്കും. ആ പിടിത്തം പിടിച്ചാല്‍ ഇവിടത്തെ ഒരു സിപിഎമ്മുകാരനും ഇറങ്ങി വെളിയില്‍ നടക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ പോലീസ് കാക്കിയുടുപ്പ് അഴിച്ചുവെച്ച് പുറത്ത് പോകണമെന്നും അദ്ദേഹം പറഞ്ഞു. ഒരുഭാഗത്ത് നരേന്ദ്ര മോദിയുമായി അവിഹിത ബന്ധം, അദ്ദേഹത്തിന്റെ സ്വാധീനത്തിലൂടെ ഇ.ഡിയുടെ അന്വേഷണങ്ങള്‍ ഒഴിവാക്കുക. എല്ലാ കാര്യങ്ങളും നേടിയെടുക്കുക. അതേ ബിജെപി സര്‍ക്കാരിനെ കൊണ്ട് ചെയ്യിക്കേണ്ട ബഫര്‍സോണ്‍ കാര്യം രാഹുല്‍ ഗാന്ധി ചെയ്യണം എന്ന് പറഞ്ഞ് സമരമുഖത്ത് രംഗത്തെത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (12 minutes ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (6 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (6 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (6 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (7 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (8 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (8 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (10 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (10 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (11 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (11 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (11 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (11 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (11 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (12 hours ago)

Malayali Vartha Recommends