Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

മറങ്കത്തിന് സിപിഎമ്മും... വാഴവച്ച് വൈറല്‍ ഫോട്ടോ എടുക്കാന്‍ പ്ലാനിട്ടു; പ്രതിഷേധം കയ്യില്‍നിന്നു പോയതോടെ ആകെ കുറ്റപ്പെടുത്തലായി; രാഹുലിന്റെ ഓഫീസ് ആക്രമണത്തില്‍ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം; പ്രതിരോധിക്കാന്‍ സിപിഎം മാര്‍ച്ച്

26 JUNE 2022 10:06 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിക്ക് വിസിറ്റ് നടത്താനുള്ള സ്ഥലമല്ല വയനാട് എന്ന് സ്ഥാപിക്കാനാണ് എസ്എഫ്‌ഐക്കാര്‍ ശ്രമിച്ചത്. അതിനായി വൈറലാകുന്ന രീതിയില്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു. പടിക്കെട്ടു കയറി ഓഫിസിലെത്തി എംപിയുടെ കസേരയില്‍ വാഴ വച്ചശേഷം ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാക്കുകയായിരുന്നുവത്രെ പ്ലാന്‍. എന്നാല്‍, ഓഫിസിനു മുന്നിലെ ഷട്ടര്‍ ഇട്ട് പൊലീസ് കാവലേര്‍പ്പെടുത്തിയതോടെ ആ പദ്ധതി പൊളിഞ്ഞു.

ഇതോടെ പെട്ടെന്ന് മാറിമറിഞ്ഞു. പിന്നീടാണു പ്രവര്‍ത്തകര്‍ വാഴത്തൈയുമായി കെട്ടിടത്തിനു മുകളിലേക്കു വലിഞ്ഞുകയറിയത്. ഏതുവിധേനയും ഓഫിസിനുള്ളിലെത്താന്‍ ശ്രമിച്ചു. ജനലിനുള്ളിലൂടെ വലിഞ്ഞുകയറിയ ചിത്രം കൂടി വന്നതോടെ എല്ലാം മാറി. പിന്നെ കണ്ടത് സിപിഎം പോലും എസ്എഫ്‌ഐയെ തള്ളിപ്പറയുന്നതാണ്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ ഇന്നും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരും. സംസ്ഥാന വ്യാപകമായി തന്നെ ഇന്നലെ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധവും ഇന്നലെ ഉണ്ടായി.

ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരും. രാഹുലിന്റെ തല്ലിത്തകര്‍ത്തവര്‍ക്ക് മുന്നറിയിപ്പുമായി കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് ഇന്നലെ വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ ആരും കാണില്ലെന്നായിരുന്നു കെ സുധാകരന്റെ മുന്നറിയിപ്പ്. ഓഫീസ് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

അതേസമയം പ്രതിരോധം തീര്‍ക്കാന്‍ സിപിഎമ്മും തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള യുഡിഎഫ് പ്രതിഷേധം വലിയ ആക്രമണങ്ങളായി മാറുന്നുവെന്ന പ്രചാരണവുമായി പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണ് എല്‍ ഡി എഫ്. യു ഡി എഫ് ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനാണ് ആഹ്വാനം.

യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. കലാപം അഴിച്ചു വിടാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്ന് ആരോപിച്ച ജയരാജന്‍, ഇന്ന് മൂന്ന് മണിക്ക് കല്‍പറ്റയില്‍ സിപിഎം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വയനാട്ടില്‍ കോണ്‍ഗ്രസ് എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളും സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും മുഖ്യമന്ത്രിയും എല്ലാം ശക്തമായി അപലപിച്ചിട്ടുള്ളതാണ്.

വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് നടന്നത്. അവര്‍ക്കെതിരെ പോലീസും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. എന്നാല്‍ ഈ സംഭവത്തെ മറയാക്കിക്കൊണ്ട് കേരളത്തിലുടനീളം കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും തങ്ങളുടെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വലിയ അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനജീവിതം ദുസഹമാക്കിക്കൊണ്ടാണ് ഈ ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുന്നത്.

പല സ്ഥലങ്ങളിലും വിദ്യാര്‍ത്ഥി സഖാക്കള്‍ക്ക് നേരെയും അക്രമം ഉണ്ടാകുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാനം ഇല്ലാതാക്കാന്‍ സംസ്ഥാനത്താകെ അക്രമങ്ങള്‍ നടത്തുകയാണ് കോണ്‍ഗ്രസ്. ക്രമസമാധാന പാലകരായ പോലീസിനേയും ഇക്കൂട്ടര്‍ അക്രമിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രോത്സാഹനത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് ഈ അഴിഞ്ഞാട്ടം. നടത്തുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്.

കല്പറ്റയില്‍ പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ദേശാഭിമാനിയുടെ ലേഖകന്‍ ഒരു ചോദ്യം ചോദിച്ചതിന്റെ ഭാഗമായി ആ ലേഖകനെ ഭീഷണിപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോള്‍ അവര്‍ക്ക് നേരേയും ഭീഷണി മുഴക്കി. ഈ പത്രസമ്മേളനത്തിന് ശേഷം കല്പറ്റയിലെ ദേശാഭിമാനി ഓഫീസിന് നേരെ കോണ്‍ഗ്രസിന്റേയും യൂത്ത്‌കോണ്‍ഗ്രസിന്റേയും അക്രമം നടന്നു. ചോദ്യം ചോദിച്ചതിന്റെ പേരില്‍ പത്ര ഓഫീസിന് നേരേയും അക്രമം അഴിച്ചുവിടുന്നതാണ് കാണാനാകുന്നതെന്നും കുറ്റപ്പെടുത്തി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (12 minutes ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (6 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (6 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (6 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (7 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (8 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (8 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (10 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (10 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (11 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (11 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (11 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (11 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (11 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (12 hours ago)

Malayali Vartha Recommends