Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

മാലപൊട്ടിക്കല്‍ സ്ഥിരം സംഭവമാകുന്നു; കൊല്ലത്ത് കള്ളന്റ സാഹസം പാഴായി; പൊട്ടിച്ചുകൊണ്ടുപോയത് മുക്കുപണ്ടം; സംഭവം ഇങ്ങനെ

26 JUNE 2022 12:49 PM IST
മലയാളി വാര്‍ത്ത

മേല്‍വിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു. കൊല്ലം കോമളം അരവിന്ദാരാമത്തില്‍ ധര്‍മലതയുടെ (61) മാലയാണ് കവര്‍ന്നത്. മാല സ്വര്‍ണമല്ല മുക്കുപണ്ടമാണെന്ന് വീട്ടമ്മ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. 30 വയസ് പ്രായമുള്ള യുവാവ് സ്‌കൂട്ടറിലെത്തി അര്‍ജുനന്‍ എന്നയാളുടെ മേല്‍വിലാസം തിരക്കി. തനിക്ക് അറിയില്ലെന്നും സമീപത്തെ കടയില്‍ തിരക്കാനും വീട്ടമ്മ പറഞ്ഞു.

തുടര്‍ന്നു കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളം എടുക്കാന്‍ അടുക്കളയിലേക്കുപോയ ധര്‍മലതയുടെ പിന്നാലെ മോഷ്ടാവ് എത്തുകയും മാലപൊട്ടിച്ച് ഓടുകയും ചെയ്തു. ഹെല്‍െമറ്റ് ധരിച്ചതുകൊണ്ട് ആളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വീട്ടമ്മയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും വൃക്കരോഗികളാണ്. അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വടമണ്‍ കാട്ടുംപ്പുറത്ത് സ്വദേശി ലക്ഷ്മിക്കുട്ടിയമ്മ(71)യുടെ ഒരു പവന്‍ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ച് കടന്നിരുന്നു.

സി.സി.ടി.വി. കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കേരളപുരം സ്വദേശി സുധീറിനെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചലിലും പരിസരങ്ങളിലും മാലമോഷണം പതിവാകുകയണ്. കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ വഴിയാത്രക്കാരിയായ റിട്ട. അധ്യാപികയുടെ മാലപൊട്ടിച്ച് കാറില്‍ കടന്നയാളെ ഇരിട്ടി പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഉളിക്കല്‍ കേയാപറമ്പിലെ പരുന്തുമലയില്‍ സെബാസ്റ്റ്യന്‍ ഷാജിയെ (27) ആണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഫിലോമിന കക്കട്ടിലിന്റെ മാലയാണ് പൊട്ടിച്ചത്.

വള്ളിത്തോട് കല്ലന്തോട് റോഡില്‍ 32ാം മൈലില്‍ കാര്‍ നിര്‍ത്തി മറ്റൊരാളുടെ മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന ഫിലോമിനയുടെ സ്വര്‍ണമാല പിടിച്ചുപറിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ മാലയുടെ ഒരുപവന്റെ സ്വര്‍ണക്കുരിശ് മാത്രമേ പ്രതിക്ക് കൈക്കലാക്കാന്‍ കഴിഞ്ഞുള്ളൂ. ഫിലോമിന ബഹളംവെച്ചപ്പോഴേക്കും പ്രതി കാറില്‍ വള്ളിത്തോട് ഭാഗത്തേക്ക് ഓടിച്ചുപോയി.

കാറിന്റെ നമ്പര്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു. ഇരിട്ടി സി.ഐ. കെ.ജെ. ബിനോയിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പയ്യാവൂര്‍, ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷനുകളിലേക്ക് കാറിന്റെ നമ്പര്‍ കൈമാറി. ശ്രീകണ്ഠപുരം പോലീസ് കാര്‍ തടഞ്ഞുനിര്‍ത്തി. പിന്നാലെയെത്തിയ ഇരിട്ടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

കാര്‍ഗിലില്‍ ജോലിചെയ്യുന്ന സെബാസ്റ്റ്യന്‍ ഷാജി 40 ദിവസത്തെ അവധിയിലെത്തി മാടത്തിലെ ലോഡ്ജില്‍ ഒരു യുവതിക്കൊപ്പം താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പയ്യാവൂരില്‍ കഴിഞ്ഞ 10ന് വീട്ടില്‍ കയറി വയോധികയുടെ മാല പൊട്ടിച്ചതും താനാണെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണക്കുരിശ് പ്രതിയില്‍നിന്ന് കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (5 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (5 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (5 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (5 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (7 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (7 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (9 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (9 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (9 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (9 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (10 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (10 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (10 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (11 hours ago)

Malayali Vartha Recommends