Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

രാഹുലിന്റെ ഓഫീസ് അടിച്ചു തകര്‍ത്തവര്‍ ലക്ഷ്യമിട്ടത് പിണറായിയെ: സി പി എമ്മില്‍ കൂട്ടയടി പ്രതിരോധത്തില്‍ പാര്‍ട്ടി

26 JUNE 2022 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് സി പി എമ്മിലെ പിണറായി വിരുദ്ധരോ? സി പി എമ്മിലെ ഉള്‍പ്പോരിന്റെ ഫലമാണ് വയനാട് സംഭവമെന്ന് വിലയിരുത്തുന്നത് സി പി എമ്മിലെ പിണറായി പക്ഷമാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായി ബിജെപി സര്‍ക്കാരിനെ സുഖിപ്പിക്കാന്‍ പിണറായി വിജയന്റെ അറിവോടെ നടന്ന ആക്രമണമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്നതെന്നതെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്താല്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുമെന്ന് പിണറായി വിരുദ്ധര്‍ക്ക് അറിയാമായിരുന്നു. ഇത് പ്രധാനമന്ത്രിയും ബി ജെ പി യും പിണറായിയും തമ്മിലുള്ള കൂട്ടുകെട്ടായി വ്യാഖാനിക്കപ്പെടുമെന്നും പിണറായി വിരുദ്ധര്‍ കരുതിയിരിക്കണം. അതായിരുന്നു അടവ്. ഇ തില്‍ അസഹ്യനും അസ്വസ്ഥനുമാണ് പിണറായി. തന്നെ പ്രതിസന്ധിയിലാക്കുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ പിണറായി കോടിയേരിക്ക് നിര്‍ദ്ദേശം നല്‍കിയതായി മനസിലാക്കുന്നു.

2018 ല്‍ പിണറായി സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഒരു ഉത്തരവാണ് സുപ്രീം കോടതി ശരിവച്ച് തുടര്‍ നടപടികളിലേക്ക് പ്രവേശിച്ചത്. പൂര്‍ണമായും സുപ്രീം കോടതിയുടെ വിവേചനാധികാരത്തില്‍ നില്‍ക്കുന്ന ഒരു വിഷയത്തിലാണ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ബഫര്‍ സോണില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അപേക്ഷ നല്‍കണമെന്നാണ് കോടതി ഉത്തരവിലുളളത്. എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം പോലും വിളിച്ചു ചേര്‍ത്തില്ലെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് എസ്എഫ്‌ഐ സംഘം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്തത്.

സംസ്ഥാനത്തെ എല്ലാവന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ണയിക്കണമെന്ന് കാണിച്ച് ഇക്കഴിഞ്ഞ മൂന്നാം തീയതി സുപ്രീം കോടതി ഇറക്കിയ ഉത്തരവില്‍ ഇങ്ങനെ പറയുന്നു. പൊതുജനതാല്‍പര്യാര്‍ത്ഥം ഈ ദൂരപരിധിയില്‍ ഇളവ് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ സ്ഥാപനങ്ങള്‍ക്കും സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാം. ഈ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ ശുപാര്‍ശ സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കോടതി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതാണ്. അതായത് ബഫര്‍ സോണ്‍ വിഷയത്തില്‍ ഇനി പരിഹാര ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് വ്യക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു.. കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കേന്ദ്ര മന്ത്രിയെ കാണണമെന്ന് കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടു . എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഈ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. പകരം ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ വിഷയങ്ങള്‍ക്ക് സമാനമായ പ്രക്ഷോഭം മുന്നില്‍ കണ്ട ഇടതുമുന്നണി വിവിധ ജില്ലകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വിഷയം കേന്ദ്രത്തിനെതിരെ തിരിച്ചുവിട്ടു. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ച നടപടിയും ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട് ഏറ്റെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ അക്രമം നടത്തിയത്.

ബഫര്‍സോണ് ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും പരിക്കുണ്ട്. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്റിന്റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പരിസ്ഥിതി ദുര്‍ബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധി ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. മലബാറില്‍ നിന്നുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തിയിരുന്നു. നിര്‍ദ്ദേശത്തില്‍ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നിട്ടുള്ളത്. ബഫര്‍ സോണ്‍ കൂടുതല്‍ ബാധിക്കുന്ന വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടന്നത്.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നത്. പൊലീസ് സംഭവ സ്ഥലത്തു ഉണ്ടായിരുന്നിട്ടും കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പൊലീസ് നോക്കി നില്‍ക്കെയാണു സംഭവം നടന്നതെന്നുതെന്നത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എസ് എഫ് ഐ നടത്തിയ ആക്രമണത്തില്‍ സി പി എം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ ബഫര്‍സോണ്‍ വിഷയത്തില്‍ എസ് എഫ് ഐ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. പിണറായി സര്‍ക്കാരാണ് വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണാക്കണമെന്ന് 2019 ശുപാര്‍ശ ചെയ്തത്. അതിശക്തമായ വിമര്‍ശനമാണ് സീതാറാം യച്ചൂരിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സംഭവം നടന്നയുടന്‍ അദ്ദേഹം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. തന്റെ പ്രതിഷേധം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടി സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്നാണ് എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് യെച്ചൂരി പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി പാര്‍ട്ടികള്‍ തമ്മില്‍ ഉള്ള ബന്ധങ്ങളെ ബാധിക്കില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ നടപടിയെ സിപിഎം ഇതിനോടകം തള്ളിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലായിരുന്നുവെന്നാണ് ഇടതുമുന്നണി കണ്‍വീന!ര്‍ ഇ.പി.ജയരാജന്‍ പ്രതികരിച്ചത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ഉണ്ടായ അതിക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായി അപലപിച്ചു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത അക്രമം സാധാരണ എസ്. എഫ്. ഐ. ഗുണ്ടായിസമായി കാണാനാവില്ലെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. കാരണം ഒരു സാധാരണ നേതാവല്ല രാഹുല്‍ ഗാന്ധി. പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിന്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താന്‍ അവര്‍ക്ക് സാധിക്കില്ല. അക്രമം ബി.ജെ.പി നേതൃത്വത്തിന് കേരളത്തിലെ സി.പി.എം നല്‍കുന്ന ഒരു പ്രത്യക്ഷ പിന്തുണയാണെന്ന് ആരോപണം ഉയര്‍ന്നു. കേരളത്തിലെ സി പി എം, ബി.ജെ.പിക്ക് ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതിനുള്ളതാണ് ഈ അക്രമമെന്നും ആക്ഷേപം ഉയര്‍ന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വയനാട് കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധിക്കെതിരായി ബി.ജെ.പി ശക്തമായ പ്രചരണങ്ങള്‍ നടത്തുകയാണ്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വ യനാട്ടിലെ നിത്യ സന്ദര്‍ശകയാണ്. രാഹുല്‍ ഗാന്ധിയെ ദേശീയ തലത്തില്‍ തന്നെ ബി ജെ പി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനെല്ലാം സി.പി.എം ചൂട്ട് പിടിക്കുന്നതിന്റെ ആദ്യപടിയായി അക്രമത്തെ കാണണമെന്ന് ആക്ഷേപം ഉയര്‍ന്നു.

കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടായിരിക്കെ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതെ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാവിനെതിരെ സി.പി.എം സ്വീകരിക്കുന്ന സമരാഭാസം ജനാധിപത്യ വിശ്വാസികള്‍ നോക്കി നില്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. . ജനപ്രതിനിധികള്‍ക്കും ഓഫിസിനും സംരക്ഷണം നല്‍കാന്‍ കേരള പോലീസിന് കഴിയുന്നില്ലെങ്കില്‍ അത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടി വരുമെന്നും കെ.സുധാകരന്‍ പ്രതികരിച്ചു. ഇഡി രാഹുലിനെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തതേയുള്ളു, ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകര്‍ത്തത്. ഇത് രാജ്യത്തെ തന്നെ ഞെട്ടിച്ചു.ബി ജെ പി കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ വിശദീകരണം വയനാട് ജില്ലാ കളക്ടറില്‍ നിന്നും ശേഖരിച്ചിരുന്നു.

പിണറായിക്കെതിരെയുള്ള നീക്കങ്ങള്‍ സി പി എമ്മില്‍ ശക്തമായിട്ടു വര്‍ഷങ്ങളായി. പിണറായിയുടെ അപ്രമാദിത്വത്തിലുള്ള അസഹ്യതയാണ് ഇവരെ നയിക്കുന്നത്. ഇതില്‍ തോമസ് ഐസക്കും കെ സുധാകരനുമുണ്ട്. പാര്‍ട്ടി എല്ലാ കാലത്തും തന്റെ കൈയിലിരിക്കുമെന്ന ആത്മവിശ്വാസമാണ് പിണറായിക്ക് വിനയായത്. അദ്ദേഹം കോടിയേരി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെയെല്ലാം ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തി. താന്‍ തീരുമാനിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഊറ്റം കൊണ്ടു. സ്വര്‍ണ്ണ കടത്ത് ആരോപണം ഉയര്‍ന്നിട്ടും രണ്ടാമതും അധികാരത്തിലെത്തിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. എന്നാല്‍ സ്വര്‍ണ്ണ കടത്തുകാര്‍ വീണ്ടും സജീവമായി. ഇത് പിണറായിക്കെതിരായ ആസൂത്രണ നീക്കമായി മാറി. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ തല വെട്ടിയതും രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം എടുത്ത് നിലത്തിട്ടതും സി പി എമ്മിന് സംഭവിച്ച ഗുരുതര പിഴവായി. ഇതില്‍ നിന്നും തനിക്ക് എതിരായ നീക്കങ്ങള്‍ ശക്തമാണെന്ന് പിണറായി കരുതുന്നു. ഇനി എന്തു സംഭവിക്കുമെന്ന് അറിയാന്‍ പിണറായി കാത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (2 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (2 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (3 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (4 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (4 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (8 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (8 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (8 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (8 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (8 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (8 hours ago)

Malayali Vartha Recommends