Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വൈദ്യുതി ബോര്‍ഡ്‌ നിരക്കുവര്‍ധന പരസ്യമായി പ്രഖ്യാപിച്ചു ജനങ്ങളെ പിഴിഞ്ഞ് സർക്കാർ; മന്ത്രിയുടെ നിര്‍ദേശം പോലും കാറ്റില്‍പറത്തി രഹസ്യമായി ഉപയോക്‌താക്കളെ കൊള്ളയടിച്ച്‌ ജല അതോറിറ്റിയുടെ നീക്കം.... അതോറിറ്റി പൊതുജനത്തെ പിഴിയുന്നത്‌ ഉപയോഗിച്ച വെള്ളത്തിന്റെ കണക്കുപോലും അറിയാന്‍ അവകാശമില്ലാതെ...

26 JUNE 2022 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡ്‌ നിരക്കുവര്‍ധന പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളെ പിഴിയുകയാണ് സർക്കാർ. പിന്നാലെ മന്ത്രിയുടെ നിര്‍ദേശം പോലും കാറ്റില്‍പറത്തി രഹസ്യമായി ഉപയോക്‌താക്കളെ കൊള്ളയടിച്ച്‌ ജല അതോറിറ്റിയും രംഗത്ത് എത്തിയതോടെ തലപുകഞ്ഞ് ജനം. ഉപയോഗിച്ച വെള്ളത്തിന്റെ കണക്കുപോലും അറിയാന്‍ അവകാശമില്ലാതെയാണ്‌ അതോറിറ്റി പൊതുജനത്തെ ഇത്തരത്തിൽ പിഴിയുന്നത്‌. പിന്നാലെ ശക്‌തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ സ്‌പോര്‍ട്ട്‌ ബില്ലിങ്‌ പുനരാരംഭിക്കാന്‍ രണ്ടുമാസം മുമ്പ്‌ തന്നെ മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍ദേശം നല്‍കിയിട്ടും അതിനെ ആധാരമാക്കി ഉത്തരവിറക്കിയിട്ടും അതോറിറ്റി ശ്രദ്ധിക്കുക പോലും ചെയ്യാത്ത മട്ടിലാണ്.

അതോടൊപ്പം തന്നെ ജല അതോറിറ്റി അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഉപയോഗിക്കുന്നതിന്റെ ഇരട്ടി ബില്ല്‌ ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ സ്‌പോട്ട്‌ ബില്ലിങ്‌ പുനഃസ്‌ഥാപിക്കാന്‍ മന്ത്രി റോഷി അഗസ്‌റ്റിന്‍ കഴിഞ്ഞ ഏപ്രിലില്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നത്. അതിന്റെ അടിസ്‌ഥാനത്തില്‍ ജല അതോറിറ്റി ഉത്തരവും ഇറക്കിയിട്ടുണ്ട്. എന്നാല്‍ മാസം രണ്ടു കഴിഞ്ഞിട്ടും നടപ്പാക്കാന്‍ അതോറിറ്റി തയാറായിട്ടില്ല എന്നതാണ് ഇതിലൂടെ അറിയുവാൻ കഴിയുന്നത്.

കൂടത്തെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ തന്നെ വെള്ളക്കരം വര്‍ധിപ്പിക്കണമെന്നആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വെള്ളക്കരം വര്‍ധന എന്ന ആവശ്യം വീണ്ടും ഉയരുന്നതാണ്.

ജല അതോറിറ്റി വെള്ളക്കരം ഈടാക്കുന്നത്‌ രണ്ടുമാസത്തിലൊരിക്കലാണ്‌ ഈടാക്കുന്നത്. ജലഅതോറിറ്റി ജീവനക്കാര്‍ വീട്ടില്‍ വന്ന്‌ മീറ്റര്‍ റീഡിങ്‌ എടുത്ത്‌ ബില്‍ ഉപഭോക്‌താക്കള്‍ക്ക്‌ നല്‍കിയിട്ടുപോകുന്ന രീതിയാണ്‌ നിലനിന്നിരുന്നത്‌ തന്നെ. എന്നാല്‍ ഈ വര്‍ഷം ആദ്യം മുതല്‍ അതിന്‌ മാറ്റം വരുത്തിയിരുന്നു. പകരം എസ്‌.എം.എസ്‌ വഴി ബില്ല്‌ അറിയിക്കുമെന്നായിരുന്നു നിര്‍ദേശം. തുടര്‍ന്ന്‌ റീഡിങ്‌ എടുക്കുമെങ്കിലും ബില്‍ രജിസ്‌റ്റര്‍ ചെയ്‌ത മൊബൈല്‍ ഫോണില്‍ മെസേജായാണ്‌ ലഭിച്ചിരുന്നത്‌. ഇതിനെതിരേ വ്യാപകമായ പരാതിയാണ്‌ ഉയര്‍ന്നിരുന്നത്.

സന്ദേശം വഴി ബില്‍ ലഭിച്ചുതുടങ്ങിയതോടെ മുന്‍ മാസങ്ങളെ അപേക്ഷിച്ച്‌ ബില്‍ തുക ഇരട്ടിയായത് അറിഞ്ഞെന്നായിരുന്നു ലഭിച്ച ഒരു പരാതി എന്നത്. പലര്‍ക്കും നേരത്തെ ലഭിച്ചിരുന്നതിന്റെ നേരെ ഇരട്ടിയാണ്‌ ബില്‍ തുകയായി ലഭിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജല അതോറിറ്റിക്ക്‌ വെള്ളക്കരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതുകൊണ്ട്‌ പണം കണ്ടെത്താന്‍ സ്വീകരിച്ച കുറുക്കുവഴിയാണ്‌ ഇതെന്ന ആരോപണം ശക്‌തമായിരുന്നു.

അങ്ങനെ പലര്‍ക്കും സമയത്തിന്‌ എസ്‌.എം.എസ്‌ ലഭിക്കുന്നില്ലെന്ന പരാതിയും ഇതോടൊപ്പം ഉണ്ടായിരുന്നു. കുടിവെള്ള കണക്ഷന്‍ വിച്‌ഛേദിക്കാന്‍ ജീവനക്കാര്‍ എത്തുമ്പോഴാണ്‌ പലരും ബില്ലിനെക്കുറിച്ച്‌ അറിയുന്നതു തന്നെ. ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ സ്‌പോട്ട്‌ ബില്ലിങ്‌ പുനഃസ്‌ഥാപിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന്‌ ജല അതോറിറ്റി എം.ഡി:എസ്‌. വെങ്കടേസപതി ഇതുസംബന്ധിച്ച്‌ ഏപ്രില്‍ മാസത്തില്‍ തന്നെ ഉത്തരവുമിറക്കിയിരുന്നു.

എന്നാല്‍ ഈ നിര്‍ദേശം നടപ്പാക്കാതിരിക്കാന്‍ തൊടുന്യായമാണ്‌ ജല അതോറിറ്റി നിരത്തുന്നത്‌. ആറുമാസമായി ഉപയോഗിക്കാത്തതുകൊണ്ട്‌ ബില്ലിങ്‌ യന്ത്രങ്ങളൊക്കെ കേടായെന്നാണ്‌ ഇപ്പോള്‍ അതോറിറ്റി നല്‍കുന്ന വിശദീകരണം എന്നത്. ഇനി അതൊക്കെ നന്നാക്കിയെടുത്തശേഷം മാത്രമേ സ്‌പോട്ട്‌ ബില്ലിങ്‌ പുനഃസ്‌ഥാപിക്കാനാകൂവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (2 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (2 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (3 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (4 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (4 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (8 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (8 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (8 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (8 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (8 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (8 hours ago)

Malayali Vartha Recommends