Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സത്യത്തെ ഏത് ഭരണാധികാരിയും പേടിക്കും; എത്ര ആഴത്തിൽ കുഴിവെട്ടി മൂടിയാലും എപ്പോൾ വേണമെങ്കിലും സത്യം കുഴിയിൽ നിന്നും പുറത്തു വന്നേക്കാമെന്ന ഉൾഭയം തെറ്റുകാർക്ക് മാറില്ല; കൊല്ലാൻ പുഴുവായും, എപ്പോൾ വേണമെങ്കിലും സത്യം അവതരിക്കാം; സത്യത്തിനു പുറത്തു വരാനായി, ധൈര്യമുള്ള, സത്യത്തിനു വേണ്ടി നിർഭയം നിലകൊള്ളുന്ന നാവു മതി; തുറന്നടിച്ച്‌ ഹരീഷ് വാസുദേവൻ

26 JUNE 2022 05:53 PM IST
മലയാളി വാര്‍ത്ത

സത്യത്തെ ഏത് ഭരണാധികാരിയും പേടിക്കും. എത്ര ആഴത്തിൽ കുഴിവെട്ടി മൂടിയാലും എപ്പോൾ വേണമെങ്കിലും സത്യം കുഴിയിൽ നിന്നും പുറത്തു വന്നേക്കാമെന്ന ഉൾഭയം തെറ്റുകാർക്ക് മാറില്ല. കൊല്ലാൻ പുഴുവായും, എപ്പോൾ വേണമെങ്കിലും സത്യം അവതരിക്കാം.. സത്യത്തിനു പുറത്തു വരാനായി, ധൈര്യമുള്ള, സത്യത്തിനു വേണ്ടി നിർഭയം നിലകൊള്ളുന്ന നാവു മതി.

ടീസ്റ്റ സെതൽവാദിനെയും RB ശ്രീകുമാറിന്റെയും സഞ്ജീവ് ഭട്ടിനെയും അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരിച്ച് ഹരീഷ് വാസുദേവൻ രംഗത്ത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഏത് പ്രതിപക്ഷപാർട്ടിയുടെ നേതാവിനെ ഭയപ്പെടുന്നതിലും നരേന്ദ്രമോദിയും അമിത്ഷായും ഭയപ്പെടുന്നത് ടീസ്റ്റ സെതൽവാദിനെയും RB ശ്രീകുമാറിന്റെയും സഞ്ജീവ് ഭട്ടിനെയുമാകാം.

കാരണം, സത്യത്തെ ഏത് ഭരണാധികാരിയും പേടിക്കും. എത്ര ആഴത്തിൽ കുഴിവെട്ടി മൂടിയാലും എപ്പോൾ വേണമെങ്കിലും സത്യം കുഴിയിൽ നിന്നും പുറത്തു വന്നേക്കാമെന്ന ഉൾഭയം തെറ്റുകാർക്ക് മാറില്ല. കൊല്ലാൻ പുഴുവായും, എപ്പോൾ വേണമെങ്കിലും സത്യം അവതരിക്കാം.. സത്യത്തിനു പുറത്തു വരാനായി, ധൈര്യമുള്ള, സത്യത്തിനു വേണ്ടി നിർഭയം നിലകൊള്ളുന്ന നാവു മതി.. ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകൾക്ക് വേണ്ടി ഏത് വയറ്റിപ്പിഴപ്പ് രാഷ്ട്രീയക്കാരേക്കാളും സത്യത്തിനു വേണ്ടി നിർഭയം പോരാടിയത് ഈ 3 പേരാണ്.

രണ്ടുപേർ IPS കാരാണ്, അവരുടെ തൊഴിലെടുക്കുന്നതിനിടെ കണ്ടത് കോടതി മുൻപാകെ പറഞ്ഞുവെന്ന തെറ്റാണ് ചെയ്തത്. അതിലൊരാൾ വര്ഷങ്ങളായി ജയിലിലാണ്. ടീസ്തയാവട്ടെ, കൊല്ലപ്പെട്ട MP യുടെ ഭാര്യയ്ക്ക് തുണയായി നിന്ന് പ്രതികളുടെ മുഖവും അധികാരവും നോക്കാതെ പരാതി നൽകി. ഈ രാജ്യത്തിന്റെ മതേതരത്വത്തിനായി നിലകൊണ്ടു.. 20 വർഷത്തെ ഇവരുടെയൊക്കെ പോരാട്ടം നമുക്കും നമ്മുടെ രാജ്യത്തിനും വേണ്ടിയായിരുന്നെങ്കിലും, അവരൊറ്റപ്പെട്ടു. സത്യം പറഞ്ഞു എന്നതിന്റെ പേരിൽ അനുഭവിച്ചതൊക്കെയും അവരുടെ മാത്രം തലവേദനയായി മാറി.

നാമെല്ലാം ജീവിതം ആസ്വദിച്ചപ്പോഴും അവർ നീതിക്ക് വേണ്ടി ഒറ്റയ്ക്ക് യുദ്ധങ്ങൾ നയിക്കുകയായിരുന്നു.. നന്ദികെട്ട ഒരു ജനത അത് മറന്നു. അധികാരം ദുരുപയോഗിച്ച് കേസുകൾ അട്ടിമറിച്ചപ്പോഴും SIT റിപ്പോർട്ട് എതിരാക്കിയപ്പോഴും അപകടം മനസിലാക്കി ശ്രീകുമാറിനും ടീസ്റ്റയ്ക്കും എന്നോ ഈ രാജ്യം വിടാമായിരുന്നു. അവർ സുപ്രീംകോടതിയിലോ ഈ രാജ്യത്തെ നിയമവ്യവസ്ഥയിലോ മാത്രമല്ല, ഇന്നാട്ടിലെ മനുഷ്യരിലും ജനാധിപത്യ ബോധത്തിലും അചഞ്ചലമായ വിശ്വാസം ഈ നിമിഷംവരെ കാണിച്ചു...

നാം അവർക്കെന്ത് പകരം നൽകി?? സത്യം പറയുന്ന നാവുകൾ അരിഞ്ഞു വീഴ്ത്തിയാലും സത്യം ഒരുനാൾ പുറത്തുവരും. പക്ഷെ ജനതയ്ക്കായി സത്യം പറഞ്ഞ നാവുകളെ സംരക്ഷിക്കേണ്ട ചുമതല ആ ജനതയ്ക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നു. I still stand with them. അനീതിയ്ക്ക് എതിരായി മിണ്ടാതിരിക്കാൻ എനിക്ക് ലജ്ജ തോന്നുന്നുണ്ട്. (സുപ്രീംകോടതി വിധിയിലെ അനീതിയെയും അസംബന്ധത്തെയും പറ്റി വിശദമായി എഴുതാം).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (54 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends