യുവനടിയുടെ പീഡന പരാതിയില്‍ ആരോപണ വിധേയനായ വിജയ് ബാബു വിഷയം ചര്‍ച്ച ചെയ്ത് താരസംഘടന?
താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടന്നിരുന്നു. യുവനടിയുടെ പീഡന പരാതിയില്‍ ആരോപണ വിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവും യോഗത്തിന് എത്തിയിരുന്നു.
വിജയ് ബാബുവിനെതിരായ പരാതി 'അമ്മ ' യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നാണ് വിവരം. എന്നാല്‍, തന്റെ വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ വിജയ് ബാബു മാറിനിന്നു. വിജയ് ബാബുവിന്റെ വിഷയത്തില്‍ സംഘടനാംഗങ്ങളുടെ അഭിപ്രായമാണ് യോഗത്തില്‍ തേടിയത്. വിജയ് ബാബുവിന്റെ സാന്നിധ്യം അതിന് തടസമാകുമെന്ന കാരണത്താല്‍ നടന് ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നാണ് വിവരം.
യോഗത്തില്‍ ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. വിജയ് ബാബുവിനെതിരെ സംഘടന നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കുക്കു പരമേശ്വരന്, ശ്വേത മേനോന്, മാല പാര്‍വ്വതി എന്നിവര്‍ ഐസിസിയില്‍ നിന്നും രാജി വെച്ചിരുന്നു. ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്തു.
ഐസിസിയില്‍ നിന്നുള്ള കുക്കു പരമേശ്വന്, ശ്വേത മേനോന്, മാല പാര്‍വ്വതി എന്നിവരുടെ രാജിയില്‍ പ്രതികരിച്ച് സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയന് പിള്ള രാജു രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ വിഷയങ്ങള്‍ സ്ത്രീകളുടെ സംഘടനയില്‍ അറിയിക്കണമെന്ന് മണിയന് പിള്ള രാജു പറഞ്ഞിരുന്നു. വിവാദമായ ഈ പാരാമര്‍ശവും സംഘടനയില്‍ ചര്‍ച്ചയായെന്നാണ് വിവരം.
https://www.facebook.com/Malayalivartha