Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിണറായി കഴിവു കെട്ടവൻ, എന്നാലും കമ്യൂണിസ്റ്റ് മുഖ്യമന്ത്രി... കുറിക്ക് കൊള്ളിച്ച് സുധാകരൻ... ക്ലിഫ് ഹൗസ് താഴിട്ട് പൂട്ടി... പിണറായിക്കിട്ട് പണിഞ്ഞ് SFI പിള്ളേർ

26 JUNE 2022 09:55 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിന് നേരെ ഉണ്ടായ എസ്എഫഐ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. രാജ്യത്ത് കേട്ടു കേൾവി ഇല്ലാത്ത കുറ്റകൃത്യങ്ങളുമായി മുഖ്യമന്ത്രിയ്‌ക്ക് നേരിട്ട് ബന്ധമുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകളും, വെളിപ്പെടുത്തലുകളും നിരന്തരം പുറത്തു വരുമ്പോൾ ഇടതുപക്ഷത്തിന്റെ സമനില തെറ്റിപ്പോകുന്നത് സ്വാഭാവികമാണ്.

എന്നാൽ എസ്എഫ്ഐ ആക്രമണം ഇടതുപക്ഷം മുന്നോട്ട് വയ്‌ക്കുന്ന അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്‌ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ സുധാകരൻ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് നിങ്ങൾ എംപി യുടെ ഓഫീസ് ആക്രമിച്ചതെങ്കിൽ കഴിവു കെട്ടവനെങ്കിലും പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് എന്ന് താൻ ഓർമിപ്പിക്കുന്നുവെന്നാണ് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകർത്ത എസ് എഫ് ഐ നടപടി ഇടതുപക്ഷം മുന്നോട്ട് വയ്‌ക്കുന്ന അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്‌ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. രാജ്യത്ത് കേട്ടു കേൾവി ഇല്ലാത്ത കുറ്റകൃത്യങ്ങളുമായി മുഖ്യമന്ത്രിയ്‌ക്ക് നേരിട്ട് ബന്ധമുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകളും, വെളിപ്പെടുത്തലുകളും നിരന്തരം പുറത്തു വരുമ്പോൾ ഇടതുപക്ഷത്തിന്റെ സമനില തെറ്റിപ്പോകുന്നത് സ്വാഭാവികമാണ്.

എന്നാൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിനെതിരെ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും മാത്രം ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കിയുള്ള വിഷയത്തിൽ ഇതിനോടകം തന്നാൽ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിക്കഴിഞ്ഞ എം പിയുടെ ഓഫീസ് തല്ലി തകർക്കുന്ന ഒരു യുവജന വിദ്യാർത്ഥി പ്രസ്ഥാനം കേട്ടുകേൾവി പോലുമില്ലാത്തതാണ്.

ഈ വിഷയത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയാണ്. ഈ കോടതി വിധിയിൽ എന്തെങ്കിലും ഇടപെടൽ നടത്താൻ വിധിന്യായത്തിൽ സുപ്രീം കോടതി ആവശ്യപ്പെടുന്നതും അധികാരം നൽകുന്നതും സംസ്ഥാന സർക്കാരിന്നാണ്. വലിയ തോതിൽ ജനജീവിതത്തെ ബാധിക്കുന്ന പക്ഷം നേരിട്ട് സെൻട്രൽ എംപവേർഡ് കമ്മറ്റി (CEC)യെയോ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാൻ സംസ്ഥാന സർക്കാരിനെയാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ അവശ്യപ്പെട്ടു രാഹുൽ ഗാന്ധി മുഖ്യമന്ത്രിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും കത്തയച്ചിട്ടുമുണ്ട്. ഇതെല്ലാം അറിയാമായിരുന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് നിങ്ങൾ എം പി യുടെ ഓഫീസ് ആക്രമിച്ചതെങ്കിൽ കഴിവു കെട്ടവനെങ്കിലും പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് എന്ന് ഞാൻ ഓർമിപ്പിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

എന്നാൽ ഇന്നലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിലേക്കു നടന്ന എസ്എഫ്ഐ മാർച്ചും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളും സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുമുണ്ട്. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫിസർക്ക് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കല്‍പ്പറ്റ കൈനാട്ടിയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചാണ് സംഘർഷത്തിലും അക്രമത്തിലും കലാശിച്ചത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എംപി ഓഫിസിലേക്ക് ഇരച്ചുകയറിയത്. ഇവർ കസേരകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

സംഭവം വിവാദമായതിനു പിന്നാലെ എസ്എഫ്ഐ നടപടിയെ തള്ളി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ആക്രമണത്തെ അപലപിക്കുകയും ചെയ്തു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും എസ്എഫ്ഐ ആക്രമണത്തെ അപലപിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (2 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (2 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (3 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (4 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (4 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (8 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (8 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (8 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (8 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (8 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (8 hours ago)

Malayali Vartha Recommends