Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കെ റെയിൽ പിണറായിയുടെ ഉഡായിപ്പ്... കടും വെട്ടുമായി മോദി... രാജ്യാന്തര ഏജൻസികളിൽ നിന്നും വായ്പ. ​ഗുദാ ഹവാ! ശിവശങ്കർ, സ്വപ്ന മോഡലുകൾക്ക് വമ്പൻ അവസരം

26 JUNE 2022 10:01 PM IST
മലയാളി വാര്‍ത്ത

More Stories...

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!

21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ കണ്ടെത്തി

ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടി, ഇതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്

വിവരാവകാശ രേഖ പ്രകാരം വഖഫ് ബോർഡിന് വീഴ്ച; സുപ്രീംകോടതി വിധികളുടെയും വഖഫ് നിയമത്തിൻ്റെയും ലംഘനം; തെളിവായി ഉപയോഗിക്കാൻ മുനമ്പം സമരസമിതി

ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച ഭാര്യ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു; പണം ചോദിച്ചത് നൽകാത്തത് അക്രമത്തിന് കാരണം

കെ റയിൽ പദ്ധതിയ്ക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ വിവിധ ഏജൻസികളിൽ നിന്നും കോടികൾ വായ്പയെടുത്ത് പദ്ധതി തുടങ്ങാനുള്ള പിണറായി സർക്കാരിൻ്റെ നീക്കം കേന്ദ്ര സർക്കാർ പൊളിച്ചതായി റിപ്പോർട്ട്. ചില രാജ്യാന്തര ഏജൻസികളുടെ സഹായത്തോടെ വായ്പ സംഘടിപ്പിച്ച് പദ്ധതി തുടങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്.

ഇതിനു വേണ്ടി ശിവശങ്കർ, സ്വപ്നാ സുരേഷ് മോഡൽ ഇടനിലക്കാരെ സർക്കാർ അന്വേഷിക്കുയായാണ്. വിവിധ ലോകരാജ്യങ്ങളെ സമീപിച്ച് കേരളത്തിൻെറ വികസനം യാഥാർത്ഥ്യമാക്കാൻ പാടുപെടുകയാണ് പാവം പിണറായി സർക്കാർ. എന്തു സംഭവിച്ചാലും പദ്ധതി നടപ്പിലാക്കിയേ തീരൂ എന്നാണ് സർക്കാരിൻ്റെ തീരുമാനം. ഇതിന് മുന്നോടിയായിട്ടാണ് കെ റയിൽ സംഘടിപ്പിച്ച ഓൺലൈൻ സംവാദം.

സില്‍വര്‍ ലൈന്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്കയും സംശയവും ദൂരികരിക്കുന്നതിന് വേ ണ്ടിയാണ ഓണ്‍ലൈന്‍ സംവാദം കെ റെയില്‍ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ പദ്ധതി ഉപേക്ഷിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു സംവാദം നടത്തേണ്ട കാര്യം ഉണ്ടായിരുന്നില്ല.

ജനസമക്ഷം സില്‍വര്‍ലൈന്‍ എന്നാണ് പരിപാടിയുടെ പേര്.കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്‍റായി എത്തിയ സംശയങ്ങള്‍ക്കാണ് കെ റെയില്‍ മറുപടി നല്‍കിയത്. വി. അജിത് കുമാർ (മാനേജിങ് ഡയറക്ടർ, കെ റെയിൽ) എം. സ്വയംഭൂലിം​ഗം (പ്രോജക്ട് ഡയറക്ടർ, സിസ്ട്ര) എന്നിവരാണ് ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്. സിൽവർ ലൈൻ നിർത്തി വെച്ചിട്ടില്ല. മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ല. കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹ്യ ആഘാത പഠനം നടക്കുന്നു. കല്ലിടാത്ത സ്ഥലങ്ങളിൽ ജിയോ മാപ് വഴി പഠനം നടത്തുമെന്നും കെ റെയിൽ എംഡി വ്യക്തമാക്കി.

സിൽവർ ലൈൻ ലാഭത്തിൽ ആകുമെന്ന് കെ റെയില്‍ എംഡി വി അജിത് കുമാർ പറഞ്ഞു.അമിത ചെലവ് വേണ്ടി വരുന്നത് കൊണ്ടാണ് സിൽവർ ലൈൻ ഹൈ സ്പീഡ് മാതൃകയിൽ വിഭാവനം ചെയ്യാതിരുന്നത്.: ഏതൊരു പദ്ധതിയെയും എതിർക്കുന്നവർ തന്നെ ആണ് സിൽവർ ലൈനിനെയും എതിർക്കുന്നത്.: സിൽവർ ലൈൻ വരേണ്യ വർഗ്ഗത്തിന് വേണ്ടിയുള്ള പദ്ധതി എന്ന പ്രചാരണം തെറ്റാണ്.മതിയായ നഷ്ട പരിഹാരം ഉറപ്പാക്കി മാത്രമേ സ്ഥലം ഏറ്റെടുക്കൂ.സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കില്ല.വേലി കെട്ടുന്ന സ്ഥലങ്ങളിൽ രണ്ട് ഭാഗങ്ങളിലേക്കും പോകാൻ സൗകര്യങ്ങൾ ഉണ്ടാകുമെന്നും കെ റെയില്‍ അധികൃതര്‍ മറുപടി നല്‍കി.

രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് സിൽവർ ലൈൻ പദ്ധതിയെ എൽഡിഎഫ് മുന്നോട്ട് വെച്ചിരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽപ്പോലും മുന്നിൽവെച്ച വികസന കാർഡിൽ ആദ്യത്തേത് സിൽവർ ലൈനായിരുന്നു. മുഖ്യമന്ത്രിയുടെ തന്നെ അഭിമാന പദ്ധതിയായ സിൽവർ ലൈനിൽ കേന്ദ്രാനുമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പോലും പ്രസക്തമല്ലെന്ന തരത്തിലായിരുന്നു നിലപാടുകളും സമീപനവും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലും പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശമുണ്ടെന്നത് ചൂണ്ടിക്കാട്ടിയിരുന്നു.

സിൽവർ ലൈൻ ഡിപിആർ സംസ്ഥാനസർക്കാർ സമർപ്പിച്ചിട്ട് രണ്ട് വർഷം പൂർത്തിയായി. പദ്ധതിക്ക് അനുമതി നൽകുന്നതിൽ റെയിൽവെ ബോർഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇതിനിടെ സർക്കാർ നടത്തിയ കല്ലിടൽ വലിയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് വഴി വച്ചത്.

2020 ജൂൺ 17 സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ കേരളം സമർപ്പിച്ചത്. 63,941 കോടി ചെലവ് പ്രതീക്ഷിക്കുന്നെന്ന് ഡിപിആർ പറയുന്നു. ഒരു ലക്ഷം കോടിയിലേറെ ചെലവ് വരുമെന്ന് റെയിൽവെ പറയുന്നു. ഡിപിആറിൽ വ്യക്തത കുറവുണ്ടെന്ന് റെയിൽവെ ബോർഡ് അറിയിച്ചു.

ഇതിനിടെ സർവെ നടപടികളും കല്ലിടലും കേരളത്തെ സംഘർഷഭരിതമാക്കി. 2022 ജനുവരിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് സർവെ നടപടികൾ സ്റ്റേ ചെയ്തു. ഫെബ്രുവരിയിൽ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. കല്ലിടൽ വീണ്ടും സംഘർഷത്തിനിടയാക്കി.

കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു, മൂന്ന് മാസത്തിന് ശേഷവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമില്ല. ഡിപിആറിൽ വ്യക്തത വരുത്തണമെന്ന് കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര മന്ത്രിയെ കണ്ട എം.പിമാരോട് തത്കാലം കെറയിലിന്ത അംഗീകാരം നൽകില്ലെന്നാണ് മന്ത്രി പറഞ്ഞത്.

കേന്ദ്രാനുമതി കിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് കല്ലിടൽ നിർത്താൻ സർക്കാർ തീരുമാനിച്ചത്. ജിയോ ടാഗ് സംവിധാനത്തിലൂടെ സർവെ തുടരുമെന്ന് അറിയിച്ചു. എന്നാൽ ജിയോ ടാഗ് സർവെ നടപടികൾ ഇതുവരെ തുടങ്ങിയില്ല. കേന്ദ്രത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമെ പദ്ധതിയുമായി മുന്നോട്ടുപോകൂവെന്ന് മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തി. ഇത് സർക്കാരിൻ്റെ ഒരു നമ്പർ മാത്രമായിരുന്നുവെന്നാണ് സി പി എമ്മുകാർ പോലും പറയുന്നത്.

എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർ കെ.റയിലിനെ അറിയിച്ചിരിക്കുന്നത്. എന്താണ് സർക്കാരിൻ്റെ വാശിയുടെ അടിസ്ഥാനമെന്ന് ആർക്കും മനസിലായിട്ടില്ല. കെ റയിലിൻെറ ഫലം കേരളത്തിലെ ഇടതു സർക്കാർ 2024ൽ അനുഭവിക്കുമെന്ന് സീതാറാം യച്ചൂരി ഉറപ്പിച്ചു പറഞ്ഞിട്ടു പോലും പിണറായി അനങ്ങിയില്ല. . 2024 ലാണ് ലോകസഭാ തെരഞ്ഞടുപ്പ് നടക്കുന്നത്.

നന്ദിഗ്രാമിൽ സംഭവിച്ചത് തന്നെ കേരളത്തിലും സംഭവിക്കുമെന്ന് സീതാറാം യച്ചൂരി കരുതുന്നു. അത് മനസിലാക്കിയതു കൊണ്ടാവണം കെ റയിൽ എന്ന് കേട്ടാൽ യച്ചൂരി ഒന്നും മിണ്ടില്ല. സി പി എം നേതാക്കൾക്കും ഇതു തന്നെയാണ് അഭിപ്രായം.

കെ റയിലിൽ പ്രതികരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പലവട്ടം മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങളോട് യെച്ചൂരി മറുപടി പറഞ്ഞില്ല. കേന്ദ്രസർക്കാർ നയങ്ങളെക്കുറിച്ച് ചോദിക്കൂ, ഞാൻ പറയാം. ഇതിൽ താൻ മറുപടി പറയില്ലെന്ന് നേരത്തേ പറഞ്ഞതല്ലേ എന്ന് യെച്ചൂരി ചോദിച്ചു.

സി പി എം കേന്ദ്ര കമ്മിറ്റി തങ്ങൾക്ക് എതിരാണെന്ന് പിണറായി ഉൾപ്പെടെയുള്ള കേരള നേതാക്കൾക്കറിയാം. എന്നാൽ പി.ബിയെയും കേന്ദ്ര കമ്മിറ്റിയെയും അനുസരിക്കാൻ പിണറായി തത്കാലം തയാറല്ല. സി പി എം കേന്ദ്ര കമ്മിറ്റിക്ക് മുകളിലാണ് തൻെറ സ്ഥാനമെന്ന് പിണറായി കരുതുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പിണറായി പുലർത്തുന്ന രഹസ്യധാരണയിലും സി പി എം കേന്ദ്ര കമ്മിറ്റിക്ക് എതിർപ്പുണ്ട്. എന്നാൽ അഖിലേന്ത്യാ തലത്തിൽ പാർട്ടി തീർത്തും ദുർബലമായതിനാൽ യച്ചൂരിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നതാണ് വാസ്തവം. എന്നാൽ ഇക്കുറി മോദി പിണറായിയെ പറ്റിച്ചു. അതാണ് ഡൽഹിയിൽ കണ്ടത്.

കെ റയിലിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ വീട് കയറി പ്രചാരണത്തിന് തുടക്കമിടാൻ ഡിവൈഎഫ്ഐ തീരുമാനിച്ചെങ്കിലും അതിന് സി പി എം കേന്ദ്ര നേതൃത്വത്തിൻ്റെ അനുമതി കിട്ടാത്തതു കാരണം ഉപേക്ഷിച്ചു. ജനസഭാ സദസ്സ് സംഘടിപ്പിച്ച് ചോറ്റാനിക്കരയിലും ഡിവൈഎഫ്ഐ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. 'കെ റയിൽ വരണം, കേരളം വളരണം' എന്ന ടാഗ് ലൈനോടെയാണ് പ്രതിരോധപ്രചാരണം. എന്നാൽ സംസ്ഥാന പ്രചരണം വിജയിച്ചില്ല.

കെ റയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാർട്ടിയെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ രംഗത്തെത്തിയത്. വീടുകൾ കയറിയിറങ്ങി സിൽവർലൈൻ നാടിന് ആവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കുമെന്നും നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളിൽ ജനങ്ങളിലെ ആശങ്കകൾ പരിഹരിക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.. കണ്ണൂർ ജില്ലയിൽ കെ-റയിൽ പ്രതിഷേധം രൂക്ഷമായ പയ്യന്നൂർ, തളാപ്പ്, മാടായി പ്രദേശങ്ങളിൽ നേതാക്കൾ നേരിട്ടെത്തി സാഹചര്യങ്ങൾ വിശദീകരിച്ചു.

പ്രവർത്തകർ നേരിട്ടെത്തുമ്പോഴും വീട് പോകുന്നതിൽ ജനങ്ങളിൽ ആശങ്കയുണ്ട്. അതെങ്ങനെ പാർട്ടി പ്രതിരോധിക്കും? കെ റയിലിനെതിരെ ശക്തമായ സമരം നടക്കുന്ന ചോറ്റാനിക്കരയിൽ ജനസദസ്സ് രൂപീകരിച്ചായിരുന്നു പ്രതിരോധം. സംസ്ഥാനത്തെ മുഴുവൻ പ്രദേശത്തും വീടുകൾ കയറി ഇറങ്ങാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.

വികസനപദ്ധതിയെ തകർക്കാൻ കല്ലുവച്ച നുണകൾ പ്രചരിപ്പിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്. ''കോൺഗ്രസും ബിജെപിയും തെറ്റായ പ്രചാരണം നടത്തുന്നു. ചില മാധ്യമങ്ങളും ഇതിന് കൂട്ട് നിൽക്കുന്നു. കുഞ്ഞുങ്ങളെ അടക്കം സമരത്തിൽ കവചമാക്കുന്നു. അത് ശരിയാണോ? മണ്ണെണ്ണയും തീപ്പെട്ടിക്കൊള്ളിയും അടക്കം കൊണ്ടുവന്നാണ് സമരം നടത്തുന്നത്. അപകടം സംഭവിച്ചാൽ എന്ത് സംഭവിക്കും? എന്തും ചെയ്യാൻ മടി ഇല്ലാത്തവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കേരള വിരുദ്ധമുന്നണിക്ക് അധികാരം പിടിക്കുക മാത്രമാണ് ലക്ഷ്യം'', പാർട്ടി പറയുന്നു.

ഏതായാലും സി പി എമ്മിൻെറ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പി.ബിയും യച്ചൂരിയും തയാറല്ലെന്നതിൻ്റെ ഉദാഹരണമാണ് ഇവരുടെ പ്രത്യക്ഷ നിലപാട്. പണ്ട് ബംഗാളിൽ സി പി എമ്മിൻ്റെ അടിത്തറ ഇളക്കിയ ടാറ്റാ വിവാദത്തിലും യച്ചൂരി ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. യച്ചൂരിയെ അറിയുന്നവർക്ക് ഇത് നിസാരമായി മനസിലാക്കാവുന്നതേയുള്ളു.

കേരളത്തിൽ മാത്രമാണ് പാർട്ടിയുള്ളത്. അതുകൂടി ഇല്ലാതാകുന്നതിൻ്റെ പരിണിതഫലം യച്ചൂരിക്ക് നന്നായറിയാം.എന്നാൽ കേരള നേതാക്കൾ ഇക്കാര്യം മനസിലാക്കാൻ സമയമെടുക്കും.

കെ റയിൽ നടപ്പാക്കിയാൽ കേരളത്തിൽ നിന്ന് ബിജെപിയുടെ അടിവേര് ഇളകും. ഇക്കാര്യം മനസിലാക്കിയാണ് പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ ഒഴിഞ്ഞത്. നാടിൻെറ വിവിധ ഭാഗങ്ങളിൽ കെ റയിലിന് എതിരായ വികാരങ്ങൾ പൊട്ടിപുറപ്പെടുന്നു. ഇതിൻ്റെ യഥാർത്ഥ വ ശം കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ ബി.ജെ.പി നേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (30 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (37 minutes ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (43 minutes ago)

മുന്നറിയിപ്പ് നൽകി പുടിൻ  (54 minutes ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (1 hour ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (1 hour ago)

അവസാനഘട്ട അന്വേഷണത്തില്‍  (1 hour ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (2 hours ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (2 hours ago)

സുഹാൻ എവിടെ?  (2 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (3 hours ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (11 hours ago)

Malayali Vartha Recommends