Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

അക്രമിസംഘത്തിൽ മന്ത്രി വീണയുടെ പേഴ്സണൽ സ്റ്റാഫും! പോലീസിന് ഭീഷണിയുമായി SFIയും.. ഗൂഢാലോചന മുഖ്യന്റെ ഓഫീസിൽ... സ്വപ്നയ്ക്ക് പിന്നാലെ അടുത്തത്; ​ഗുരുതര ആരോപണങ്ങൾ

26 JUNE 2022 10:03 PM IST
മലയാളി വാര്‍ത്ത

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതില്‍ കൃത്യമായ ​ഗൂഢാലോചനയുണ്ടെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. ഏറ്റവും ഒടുവിൽ ലഭിച്ച വിവര പ്രകാരം മന്ത്രി വീണി ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്. എസ്എഫ്‌ഐ വയനാട് മുന്‍ വൈസ് പ്രസിഡന്റ് അവിഷിത് കെ. ആറിനെയാണ് പോലീസ് പ്രതി ചേര്‍ത്ത്.

അവിഷിത്ത് അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടെന്നാണ് പോലീസ് കണ്ടെത്തല്‍. എസ്‌എഫ്ഐ വയനാട് ജില്ലാ കമ്മറ്റി മുൻ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. ആക്രമണത്തിന് നേതൃത്വം നൽകിയത് അവിഷിത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ, വിഷയത്തില്‍ പിണറായി സര്‍ക്കാരും പ്രതിക്കൂട്ടിലാകുകയാണ് എന്നത് ഉറപ്പിച്ച് പറയുകയാണ്.

ഈ നടന്നിരിക്കുന്ന ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയുടെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ആരോപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണത്തില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നിട്ടും പൊലീസ് നടപടിയെടുത്തില്ല. ബഫര്‍സോണും എസ്എഫ്‌ഐയുമായി ബന്ധമെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെങ്കില്‍ അത് സ്‌റ്റേറ്റ് ആണ് ചെയ്യണ്ടതെന്നും അഭിപ്രായപ്പെട്ടു. വയനാട്ടില്‍ നടന്നത് ആസൂത്രിത ആക്രമണമാണെന്നും സതീശന്‍ പറഞ്ഞിരിക്കുകയാണ്.

ഇതിന് കൂടുതൽ ആക്കം കൂട്ടുന്ന മറ്റൊരു സംഭവവും ഉണ്ടായിരിക്കുകയാണ്. പൊലീസിന് നേരെ ഭീഷണിയുമായി എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്‍റ് കൂടിയായ അവിഷിത്ത് രം​ഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കുമെന്നാണ് അവിഷിത്ത് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അവിഷിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം...

SFI എന്തിന് ബഫർസോൺ വിഷയത്തിൽ ഇടപെടണം SFI ക്ക് അതിൽ ഇടപെടാൻ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർത്ഥികൾ എന്ന നിലയിൽ SFI യുടെ കൂടെ വിഷയമാണ്... സമരത്തിൽ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങൾ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ..

ഇപ്പോൾ വയനാട് MP വീണ്ടും 3 ദിവസത്തെ സന്ദർശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് MP ക്ക് സന്ദർശനത്തിന് വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം.. ഈ സംഭവത്തിന്റെ പേരിൽ SFI യെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കിൽ കേരളത്തിലെ പോലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വരും.. എന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

എന്നാൽ ഇതിൽ നിന്നും തടിയൂരാനുള്ള ഒരു ശ്രമം ആരോ​ഗ്യമന്ത്രിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിരിക്കുന്നതായും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അവിഷിത്തിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയില്ലെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. മാത്രമല്ല ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം പേഴ്‌സണൽ സ്‌റ്റാഫിൽ നിന്നും ഒഴിവാക്കിയിരുന്നതായാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ഇതിൽ അവിഷിത്തിന്റെ സംഭവത്തിലെ പങ്ക് പരിശോധിക്കുമെന്നാണ് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയടക്കം പ്രതികരിച്ചത്. ബഫർ സോൺ വിഷയത്തിൽ ഒരു സമരത്തിനും എസ്‌എഫ്‌ഐ സംസ്ഥാന ഘടകം നിർദ്ദേശം നൽകിയിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പോലീസിനെ പോലും വെല്ലുവിളിച്ച് കൊണ്ട് അവിഷിത്ത് രം​ഗത്ത് എത്തിയിരിക്കുന്നത്.

സംഭവത്തിൽ പിടിയിലായ 19 എസ്‌എഫ്‌ഐ പ്രവർത്തകരെ കൽപറ്റ മുൻസിഫ് കോടതി റിമാൻഡ് ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ് റിമാൻഡ് ചെയ്‌തത്. ആകെ 25 പേർക്കെതിരെ കേസുണ്ട്. അതേസമയം അവിഷിത്തിനെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കാൻ സിപിഎം ജില്ലാ നേതൃത്വം ശ്രമിക്കുന്നതായി സൂചനയുണ്ട്. സംഭവസ്ഥലത്ത് താമസിച്ചാണ് അവിഷിത്ത് എത്തിയതെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.

ഇതിനിടെ വയനാട് ഡിസിസി ഓഫീസിൽ സംരക്ഷണത്തിനെത്തിയ പൊലീസുമായി കോൺഗ്രസ് പ്രവർത്തകർ രൂക്ഷമായ വാക്കേറ്റമുണ്ടായി. ആക്രമണമുണ്ടായ സമയത്തായിരുന്നു പൊലീസ് സംരക്ഷണം വേണ്ടിയിരുന്നതെന്നും ഇപ്പോൾ പൊലീസ് സംരക്ഷണം വേണ്ടെന്നുമാണ് പ്രവർത്തകരും നേതാക്കളും ഒരുപോലെ അറിയിച്ചത്. ഓഫീസിന്റെ ഗേറ്റിലേക്ക് ഒടുവിൽ പൊലീസ് സംഘം പിന്മാറി. രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്നും വിവിധയിടങ്ങളിൽ പ്രതിഷേധിക്കുകയാണ്.

സംഭവത്തില്‍ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇന്ന് നടപടിയുണ്ടാകില്ലെന്നാണ് വിവരം. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരിക്കുന്നത്. എസ്എഫ്ഐ ജില്ലാ ഘടകത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുത്ത് വിവാദത്തിൽ നിന്നും തലയൂരാനാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം.

ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതുപാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തൽ. അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (5 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (5 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (5 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (6 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (7 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (7 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (9 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (9 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (9 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (9 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (10 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (10 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (10 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (11 hours ago)

Malayali Vartha Recommends