Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലക്ഷങ്ങൾ വിലയുള്ള ആ‍ഡംബര കാറിനു ശേഷം പശു തൊഴുത്തും! ആറടി പൊക്കത്തിൽ മതിലും... ക്ലിഫ് ഹൗസിൽ ആകെ ജ​ഗപൊക

26 JUNE 2022 10:22 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ചുറ്റും മതില്‍ ബലപ്പെടുത്തുന്നതിനും മറ്റുമായി 42.90 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെ റെയില്‍ കല്ലിടലില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പിനകത്ത് കടന്ന് കല്ലിട്ടതോടയാണ് കല്ലിടാന്‍ തീരുമാനമായത് എന്നാണ് സൂചന ലഭിക്കുന്നത്.

ക്ലിഫ് ഹൗസിന്റെ സുരക്ഷയെ ചൊല്ലി ഇപ്പോൾ നിരന്തരമായി പരാതി കേൾക്കാറുണ്ട്. അതിന്റെ ഭാ​ഗമായി അന്ന് പച്ച തുണി മറച്ച് കെട്ടിയിരുന്നു. പക്ഷേ ഇത് ശാശ്വതമല്ല എന്നതാണ് സത്യാവസ്ഥ. ശേഷം ചുറ്റു മതിൽ ഉയരത്തിൽ കെട്ടി പൊക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പിനകത്ത് കയറിയത് സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചുറ്റുമൂതല്‍ കൂടുതല്‍ ബലപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ചുറ്റുമതിലിനൊപ്പം ക്ലിഫ്ഹൗസിനുള്ളില്‍ പുതിയ പശുത്തൊഴുത്ത് കെട്ടാനും കൂടി ഉത്തരവായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല നൽകിയിരിക്കുന്നത്. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി ചീഫ് എഞ്ചിനീയര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് ജൂണ്‍ 22നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്. 2018 ഡിഎസ്ആർ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് വീണ്ടും കാര്‍ വാങ്ങിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ചുറ്റുമതില്‍ കൂടി പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു കാറുകളാണ് മുഖ്യമന്ത്രിക്കായുള്ളത്. അതിനു പുറമേയാണ് കറുത്ത കളറിലുള്ള 33.31 ലക്ഷത്തിന്‍റെ കിയ കാര്‍ണിവല്‍ കാറാണ് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസില ലിമോസിന്‍ കാറാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കായി പുതുതായി വാങ്ങുന്നത്.

കറുത്ത നിറത്തിലുള്ള മുന്ന് ഇന്നോവ ക്രിസ്റ്റ കാറുകളാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഉള്ളത്. ഇതിര്‍ ഒരെണ്ണം പൈലറ്റും മറ്റൊന്ന് എസ്കോട്ട് വാഹനവുമാണ്. നിലവിൽ പുതിയ കാർ വരുന്നതോടെ ഇപ്പോഴത്തെ ഇന്നോവ ക്രിസ്റ്റയെ എസ്കോർട്ട് വാഹനം ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കിയ കൂടാതെ എസ്കോർട്ടിന് മൂന്ന് ഇന്നോവയും വാങ്ങുന്നുണ്ട്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി.

ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള കാറാണിത്. നേരത്തേ വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരമായാണ് കിയാ കാർണിവൽ വാങ്ങുന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ എസ്‌കോർട്ട് ഡ്യൂട്ടിക്കായി ഉയോഗിക്കും.

ഇവ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിറുത്തും. ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഡിസംബറിലാണ് മുഖ്യമന്ത്രിക്ക് പുത്തൻ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. കെ.എൽ.01 സി.ടി 6683 രജിസ്‌ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്. ഇനി യാത്ര കിയാ കാർണിവലിലേക്ക് മാറും. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (8 minutes ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (22 minutes ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (41 minutes ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (51 minutes ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (2 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (2 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (2 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (2 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (3 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (3 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (3 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (4 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (4 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (4 hours ago)

Malayali Vartha Recommends