വളര്‍ത്തു നായ മൃതദേഹത്തിന് കാവല്‍ നിന്നത് ഒരു ദിവസം മുഴുവന്‍..... ഫോണ്‍ വിളിച്ചിട്ടും അമ്മാവന് എടുക്കാതിരുന്നതിനാല്‍ മരുമകന് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയം, സംഭവമിങ്ങനെ...
വളര്‍ത്തു നായ മൃതദേഹത്തിന് കാവല്‍ നിന്നത് ഒരു ദിവസം മുഴുവന്‍..... ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനാല്‍ മരുമകന് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയം, സംഭവമിങ്ങനെ...
ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. എ.എസ്.ഐ.യുടെ മൃതദേഹത്തിന് ഒരുദിവസം മുഴുവന്‍ വളര്‍ത്തുനായ കാവല്‍നിന്നു. അടിമാലി എസ്.എന്‍. പടിയില്‍ കൊന്നയ്ക്കല്‍ കെ.കെ. സോമനാ (67)ണ് വീട്ടില്‍ മരിച്ചത്. മരുമകന് എത്തുന്നതുവരെ് വളര്‍ത്തുനായ 'ഉണ്ണി' മൃതദേഹത്തിന് കാവല്‍നിന്നു.
ശനിയാഴ്ച വൈകീട്ട് മുതല്‍ സോമനെ ആരും കണ്ടിരുന്നില്ല. മരുമകന് ഉമേഷ്, സോമന്റെ ഫോണിലേക്ക് വിളിച്ചു. എന്നാല്‍, എടുത്തില്ല. ഈ സമയം വളര്‍ത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നായിരുന്നു.
ഇന്നലെയും ഫോണ്‍ എടുത്തില്ല. ഉച്ചയോടെ ഉമേഷ് എസ്.എന്‍. പടിയിലെ വീട്ടിലെത്തി. അപ്പോഴും മൃതദേഹത്തിന് സമീപം നായ ഉണ്ടായിരുന്നു. ഉമേഷ് നാട്ടുകാരേയും, പോലീസിനേയും വിവരം അറിയിച്ചു.
ധാരാളം ആളുകള്‍ എത്തിയതോടെ വളര്‍ത്തുനായ ആരേയും വീട്ടില്‍ കയറ്റാതായി. ഒടുവില്‍ നാട്ടുകാരും പോലീസും സ്ഥലത്തുനിന്നും മാറി. ഉമേഷ് തനിയെ എത്തിയപ്പോള്‍ വളര്‍ത്തുനായ ശാന്തമായി. പിന്നീട് ഉമേഷ് വളര്‍ത്തുനായയെ അവിടെനിന്ന് മാറ്റി. ഗീതയാണ് സോമന്റെ ഭാര്യ. മകള്‍: മോനിഷ.
അഞ്ചുമണിയോടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. 10 വര്‍ഷമായി സോമനോടൊപ്പം ഈ വളര്ത്തുനായുണ്ട്.
https://www.facebook.com/Malayalivartha