നിലമ്പൂരില്‍ 500 വര്‍ഷം പഴക്കമുള്ള ഭീമന്‍ ഈട്ടി തടി ലേലം 29ന് .... ഇ ടെന്‍ഡറില്‍ വാശിയേറിയ ലേലമാണ് വനം വകുപ്പിന്റെ പ്രതീക്ഷ

നിലമ്പൂരില്‍ 500 വര്‍ഷം പഴക്കമുള്ള ഭീമന്‍ ഈട്ടി തടി ലേലം 29ന് നടക്കും. ഇ ടെന്‍ഡറില്‍ വാശിയേറിയ ലേലമാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ 50,000 രൂപ മുന്‍കൂറായി അടക്കണം.
വനംവകുപ്പിന്റെ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ ലേലത്തിന് ഒരുക്കിയ 500 വര്‍ഷം പ്രായമുള്ള ഈ ഭീമന്‍ ഈട്ടി തടിക്ക് 230 സെന്റീമീറ്റര്‍ വീതിയും ഏഴു മീറ്ററിലധികം നീളവുമുണ്ട്.
1.75 ഘനമീറ്ററുള്ള ഒറ്റ തടിക്ക് നികുതി ഉള്‍പ്പെടെ 10 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതി വിഭാഗത്തില്‍പ്പെട്ട തടി കൂടിയാണിത്. കരുവാരകുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡില്‍ നിന്നുമെത്തിച്ചതാണ് ഈ ഈട്ടിത്തടി. കരുളായി റേഞ്ചിലെ എഴുത്തുകല്‍ പ്ലാന്റേഷനില്‍ നിന്നും എത്തിച്ച ഈട്ടിത്തടികള്‍ ഉള്‍പ്പെടെ 170 ഘനമീറ്റര്‍ ഈട്ടിത്തടികള്‍ ഡിപ്പോയിലുണ്ട്.
ഈട്ടി മുത്തശിയെ സ്വന്തമാക്കാനായി നിരവധി പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനകം എത്തിയത്. അരുവാക്കോട് സെന്റര്‍ ഡിപ്പോയുടെ 75 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും പഴക്കമുള്ള ഈട്ടി തടി ലേലത്തിന് വെക്കുന്നത്.
"
https://www.facebook.com/Malayalivartha






















