സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കേബിള്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം....ഒരാള്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍

സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കേബിള്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം....ഒരാള്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍.
ഫോര്‍ട്ടുകൊച്ചി സ്വദേശി ആല്‍ബര്‍ട്ടിന്റെ മകന്‍ അലന്‍ ആല്‍ബര്‍ട്ട് (25) ആണ് മരിച്ചത്. യുവാവിന് ഒപ്പം സ്‌കൂട്ടറിന്റെ പുറകിലുണ്ടായിരുന്ന യാത്രക്കാരനായ നിഖിലിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാക്കനാട് - സിവില്‍ലൈന്‍ റോഡില്‍ ചെമ്പുമുക്ക് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. കാക്കനാട് ഭാഗത്തു നിന്ന് പാലാരിവട്ടം ഭാഗത്തേക്കു പോകവെ റോഡരികില്‍ താഴ്ന്നുകിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി അലന്‍ റോഡിലേക്ക് വീണു.
അലനെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് തൊട്ടുമുന്‍പില്‍ ജനറേറ്റര്‍ കൊണ്ടുപോകുകയായിരുന്ന വാഹനത്തില്‍ ഉടക്കിയാണ് കേബിള്‍ താഴ്ന്നുവീണത്.
"
https://www.facebook.com/Malayalivartha























