പയ്യന്നൂര്‍ പാലക്കോട് ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നിര്‍ത്തിയിട്ട മത്സ്യബന്ധന വള്ളങ്ങളില്‍ നിന്ന് ഇന്ധന മോഷണം വ്യാപകമാകുന്നു

പയ്യന്നൂര്‍ പാലക്കോട് ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നിര്‍ത്തിയിട്ട മത്സ്യബന്ധന വള്ളങ്ങളില്‍ നിന്ന് ഇന്ധന മോഷണം വ്യാപകമാകുകയാണ്. ഇതുമൂലം മത്സ്യത്തൊഴിലാളികളുടെ ജോലി തടസ്സപ്പെടുകയാണ്.
വള്ളങ്ങളിലെ ടാങ്കില്‍ സൂക്ഷിച്ച ഇന്ധനമാണു മോഷണം പോകുന്നത്.ചില വള്ളങ്ങളില്‍ നിന്ന് ടാങ്ക് ഉള്‍പ്പെടെ മോഷണം പോയി.
മറ്റ് ചില വള്ളങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുക്കുകയാണു ചെയ്തത്. ഓരോ വള്ളത്തില്‍ നിന്നും 30 മുതല്‍ 50 ലീറ്റര്‍ വരെ പെട്രോള്‍ മോഷണം പോയിട്ടുണ്ട്. പുലര്‍ച്ചെ കടലില്‍ പോകാനായി തലേന്നു വൈകിട്ട് വള്ളത്തിലെ ടാങ്കില്‍ ആവശ്യമായ പെട്രോള്‍ നിറച്ചു വയ്ക്കുകയാണു പതവായിട്ടുളളത്. ഇതാണു മോഷണം പോകുന്നത്. പുലര്‍ച്ചെ കടലില്‍ പോകാന്‍ തൊഴിലാളികള്‍ വള്ളത്തില്‍ എത്തുമ്പോഴാണ് കവര്‍ച്ച നടന്ന കാര്യം അറിയുന്നത്. മോഷണം പതിവായിരിക്കുകയാണ്.
പൊലീസില്‍ എത്ര പരാതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ കടലോര ജാഗ്രത സമിതി പ്രസിഡന്റ് എം.അബ്ദുല്‍ ഖാദര്‍ ആണു പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പെട്രോളും ടാങ്കും നഷ്ടപ്പെടുന്നതിനൊപ്പം ജോലി കൂടി നഷ്ടപ്പെടുന്നതു തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു.
ഫിഷ് ലാന്‍ഡിങ് സെന്ററില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാല്‍ മാത്രമേ മോഷണം തടയാനാകൂ എന്നാണു മത്സ്യ തൊഴിലാളികള്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha






















