Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... പ്രതികള്‍ ലൈംഗിക വേഴ്ചക്ക് പ്രാപ്തരല്ലെന്ന് പറയാന്‍ കാരണമില്ലെന്ന് ഡോക്ടര്‍മാര്‍, പൊട്ടന്‍സി ടെസ്റ്റില്‍ (ലൈംഗിക ക്ഷമത പരിശോധന) സെക്കന്ററി സെക്ഷ്വല്‍ ക്യാരക്‌റ്റേഴ്‌സ് പ്രകടമെന്നും ഡോക്ടര്‍മാര്‍

27 JUNE 2022 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... പ്രതികള്‍ ലൈംഗിക വേഴ്ചക്ക് പ്രാപ്തരല്ലെന്ന് പറയാന്‍ കാരണമില്ലെന്ന് ഡോക്ടര്‍മാര്‍, പൊട്ടന്‍സി ടെസ്റ്റില്‍ (ലൈംഗിക ക്ഷമത പരിശോധന) സെക്കന്ററി സെക്ഷ്വല്‍ ക്യാരക്‌റ്റേഴ്‌സ് പ്രകടമെന്നും ഡോക്ടര്‍മാര്‍, മാര്‍ച്ച് 14 ന് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് 37 ദിവസം പിന്നിട്ട് ഏപ്രില്‍ 20 ന് അഴുകി ജീര്‍ണിച്ച് ശരീരഭാഗങ്ങള്‍ വേര്‍പെട്ട് താഴെ വീണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍, ചെരുപ്പുകള്‍ ആറ്റിലേക്ക് വലിച്ചെറിഞ്ഞു , അടിവസ്ത്രം ചതുപ്പില്‍ ചവുട്ടി താഴ്ത്തി

കോവളം ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ ലാത്വിയന്‍ യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികള്‍ ലൈംഗിക വേഴ്ചക്ക് പ്രാപ്തരല്ലെന്ന് പറയാന്‍ കാരണമില്ലെന്ന് രണ്ടു ഡോക്ടര്‍മാര്‍ സാക്ഷി മൊഴി നല്‍കി.




പൊട്ടന്‍സി ടെസ്റ്റില്‍ (ലൈംഗിക ക്ഷമത പരിശോധന) പ്രതികളില്‍ സെക്കന്ററി സെക്ഷ്വല്‍ ക്യാരക്‌റ്റേഴ്‌സ് (ലിംഗ ഉദ്ധാരണം) പ്രകടമെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കി. പ്രതികളില്‍ നിന്നും ശുക്ലം , തലമുടി , പുബിക് ഹെയര്‍ (തുടകള്‍ക്കിടയിലെ സ്വകാര്യ ഭാഗത്തെ മുടി) , നെയില്‍ ക്ലിപ്പിംഗ്‌സ് എന്നിവ തങ്ങള്‍ ശേഖരിച്ച് സീല്‍ഡ് കവറില്‍ കെമിക്കല്‍ ലാബിലേക്ക് പരിശോധനക്കായി പോലീസിനെ ഏല്‍പ്പിച്ചതായും ഡോക്ടര്‍മാര്‍ മൊഴി നല്‍കി.


തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഫോറന്‍സിക് മെഡിസിന്‍ വിഭാഗം അസി.പ്രൊഫസറും പോലീസ് സര്‍ജന്‍മാരുമായ ഡോ.അജിത്കുമാര്‍ , മെഡിക്കല്‍ ഓഫീസര്‍ ഡോ. വിശാല്‍ വിന്‍സെന്റ് എന്നിവരാണ് ദേഹപരിശോധനയും ലിംഗശേഷി പരിശോധനയും നടത്തി പ്രതികള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിവുണ്ടെന്ന പൊട്ടന്‍സി ടെസ്റ്റ് റിസള്‍ട്ട് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്.

 




ഒന്നാം പ്രതി ഉമേഷിന്റെ ദേഹത്തില്‍ കാണപ്പെട്ട പരിക്കുകള്‍ ജ്യേഷ്ഠനുമായി വഴക്കു കൂടിയപ്പോള്‍ വന്ന പരിക്കുകളാണെന്ന് പ്രതി പറഞ്ഞതായും ഡോക്ടര്‍ അജിത് കുമാര്‍ മൊഴി നല്‍കി. പൊട്ടന്‍സി റിപ്പോര്‍ട്ടും വൂണ്ട് സര്‍ട്ടിഫിക്കറ്റും പ്രോസിക്യൂഷന്‍ ഭാഗം 20 മുതല്‍ 23 വരെയുള്ള രേഖകളാക്കി കോടതി തെളിവില്‍ സ്വീകരിച്ചു.

വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ മുമ്പാകെയാണ് നിര്‍ണ്ണായക മൊഴി വന്നത്. കഴിഞ്ഞ ദിവസം കൂറുമാറി പ്രതിഭാഗം ചേര്‍ന്ന അസി. ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ അശോക് കുമാറിന്റെ മൊഴി തള്ളിയാണ് ഡോക്ടര്‍ ഇന്ത്യന്‍ തെളിവു നിയമപ്രകാരം കോടതി സ്വീകരിക്കുന്ന നിര്‍ണ്ണായക വിദഗ്ദ്ധാഭിപ്രായ സാക്ഷിമൊഴി നല്‍കിയത്. സാക്ഷി വിസ്താര വിചാരണയിലുട നീളം കഴിഞ്ഞ ദിവസം പ്രതിഭാഗം ചേര്‍ന്ന കെമിക്കല്‍ എക്‌സാമിനറെ പൊളിച്ചടുക്കി ഡോക്ടര്‍ മൊഴി നല്‍കിയത്.

 



മാര്‍ച്ച് 14 ന് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് 37ദിവസം പിന്നിട്ട് ഏപ്രില്‍ 20 ന് അഴുകി ജീര്‍ണിച്ച് ശരീരഭാഗങ്ങള്‍ വേര്‍പെട്ട് താഴെ വീണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു.

ലിഗയുടെ സഹോദരി ഇല്‍സ കണ്ണുകള്‍ ഈറനണിഞ്ഞാണ് വിചാരണ കേട്ടത്.വിദേശ വനിതയെ മയക്കു മരുന്ന് ചേര്‍ത്ത സിഗരറ്റ് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയില്‍ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയില്‍ പുരോഗമിക്കുന്നത്.



2018 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് കുറ്റപത്ര പ്രകാരം പ്രോസിക്യൂഷന്‍ കേസ് ഇപ്രകാരമാണ്. ലാത്വിയന്‍ പൗരയായ യുവതി വിഷാദ രോഗത്തിന് ആയുര്‍വ്വേദ ചികിത്സക്കായി സഹോദരിയായ രണ്ടാം സാക്ഷിയോടൊപ്പം അയര്‍ലന്റില്‍ നിന്നും 2018 ഫെബ്രുവരി 3 ന് കേരളത്തിലെത്തി. ഫെബ്രുവരി 21 മുതല്‍ പോത്തന്‍കോട് അരുവിക്കരക്കോണം ധര്‍മ്മ ആയുര്‍വേദിക് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഹീലിംഗ് - ല്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് 14 രാവിലെ 7.15 മണിയോടെ ഓട്ടോറിക്ഷയില്‍ കയറി 8.15 ന് കോവളം ഗ്രോവ് ബീച്ചില്‍ ഒറ്റക്ക് വന്നിറങ്ങി.

വഴിയേ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഒറ്റക്ക് നടന്ന് പകല്‍ 9 മണിയോടെ കോവളം പനത്തുറ പണിതീരാത്ത ആഡിറ്റോറിയത്തിന് തെക്കുവശം എത്തിച്ചേര്‍ന്ന യുവതിയെ കണ്ട് രണ്ടാം പ്രതി പിന്തുടര്‍ന്ന് സ്ഥലവാസിയും സുഹൃത്തുമായ ഒന്നാം പ്രതി ബോട്ടുപയോഗിക്കുന്നതും ബോട്ട് സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തിയ സമയം പ്രതികള്‍ പരസ്പരം ആശയ വിനിമയം നടത്തി യുവതിയെ ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ ഗഞ്ചാവ് ഉപയോഗിക്കുന്ന ശീലമുള്ള പ്രതികള്‍ യുവതിയുടെ സിഗരറ്റ് ഉപയോറിക്കുന്ന സ്വഭാവം മനസിലാക്കി ഗഞ്ചാവ് ബീഡിയില്‍ ഗഞ്ചാവ് നിറച്ചതാണെന്ന് അറിയിക്കാതെ നല്ലതെന്ന് വിശ്വസിപ്പിച്ച് യുവതിക്ക് നല്‍കി ലഹരിക്ക് വിധേയയാക്കി.



തുടര്‍ന്ന് മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചു തരാമെന്ന് പറഞ്ഞ് വശീകരിച്ച് ആള്‍ പാര്‍പ്പില്ലാത്ത കോണ്‍ക്രീറ്റ് വീടിന്റെ സമീപത്ത്' എത്തിച്ച് അവിടെ വച്ചും ഗഞ്ചാവ് ബീഡി നല്‍കി ലഹരിക്ക് വിധേയയാക്കിയും വശീകരിച്ച് അവിടെ നിന്നും ശവശരീരം കാണപ്പെട്ട ആള്‍പ്പാര്‍പ്പില്ലാത്തതും പ്രതികള്‍ മാത്രം വ്യാപരിക്കുന്നതുമായ ചാട്ടങ്ങ മരങ്ങളും വള്ളിപ്പടര്‍പ്പുകളും ചതുപ്പുകളും ഉള്ള കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ശാഖകളായി പിരിഞ്ഞ് ചരിഞ്ഞു കിടക്കുന്ന ചീലാന്തി മരത്തിന്റെ ചുവട്ടില്‍ വച്ച് വീണ്ടും ഗഞ്ചാവ് നിറച്ച ബീഡി നല്‍കി കൂടുതല്‍ ലഹരിക്ക് വിധേയയാക്കിയും തന്നത്താന്‍ കരുതാന്‍ ശക്തിയില്ലാതിരുന്ന യുവതിയെ ധരിച്ചിരുന്ന ലെഗ്ഗിങ്‌സ് ,അടിവസ്ത്രം എന്നിവ ഊരിമാറ്റി അന്നേ ദിവസം വൈകുന്നേരം 4 നും 5 നും ഇടക്കുള്ള സമയം ലഹരിക്കടിമയാക്കപ്പെട്ട നിലയിലാക്കിയ യുവതിയുടെ സമ്മതമില്ലാതെ പ്രതികള്‍ മാറി മാറി ലൈംഗിക വേഴ്ചക്ക് വിധേയയാക്കി ബലാല്‍സംഗം ചെയ്ത് കാമ സംതൃപ്തി വരുത്തി.

തുടര്‍ന്ന് അന്നേ ദിവസം വൈകി 5.30 മണിയോടെ സ്വബോധം വീണ്ടെടുത്ത യുവതി തന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റിയിരിക്കുന്നത് കണ്ട് ക്ഷുഭിതയായി പെട്ടന്ന് ലെഗ്ലിങ്‌സ് ഇട്ട് സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ , യുവതി ജീവനോടെ സ്ഥലത്തു നിന്നും രക്ഷപ്പെട്ടാല്‍ സംഭവം പുറത്തറിയുമെന്ന് ഭയന്ന പ്രതികള്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലത്ത് നിന്നും പോകാന്‍ അനുവദിക്കാതെ അന്യായ തടസം ചെയ്തും ഒന്നാം പ്രതി യുവതിയുടെ കഴുത്തില്‍ പുറകുവശത്തു നിന്നും കൈമുട്ടുമടക്കി ശക്തിയായി ഞെരിച്ചമര്‍ത്തി.

തുടര്‍ന്ന് താഴെ വീണു ചലനമറ്റു കിടന്ന യുവതിയുടെ മുഖത്തും വായിലേക്കും സമീപത്തുള്ള ആറ്റില്‍ നിന്നും രണ്ടാം പ്രതി ഒരു കുപ്പിയില്‍ വെള്ളം ഒഴിച്ച് നോക്കിയും അതേ അവസ്ഥയില്‍ തുടര്‍ന്ന യുവതിയുടെ മരണം ഉറപ്പിക്കുന്നതിനും കണ്ടാല്‍ ആത്മഹത്യയെന്ന് തോന്നല്‍ ഉണ്ടാക്കി എളുപ്പത്തിലാരും ശ്രദ്ധിക്കാത്ത വിധത്തില്‍ ചാട്ടങ്ങ മരങ്ങള്‍ക്കിടയിലേക്ക് പ്രതികള്‍ ചേര്‍ന്ന് എടുത്തു കൊണ്ടുപോയി വളളിയില്‍ തറയില്‍ നിന്നും 2 മീറ്റര്‍ 48 സെ.മീ. ഉയരത്തില്‍ പള്ളി ഭാഗത്ത് കുരുക്കുണ്ടാക്കി പ്രതികള്‍ ഒരുമിച്ച് കെട്ടി തൂക്കിയും മൃതദേഹം കണ്ടല്‍ക്കാട്ടില്‍ ഒളിപ്പിച്ച് ദിവസങ്ങളോളം പുറത്തറിയാതെ അഴുകി ജീര്‍ണ്ണിച്ച് കിടന്ന് ശരീരഭാഗങ്ങള്‍ വേര്‍പെട്ട് താഴേക്ക് വീണ് തെളിവുകള്‍ നശിപ്പിക്കുന്നതിന് ഇടവരുത്തിയും ചെരിപ്പുകള്‍ ആറ്റിലേക്ക് വലിച്ചെറിഞ്ഞും അടിവസ്ത്രം സമീപത്തുള്ള ചതുപ്പില്‍ ചവുട്ടി താഴ്ത്തിയും തെളിവുകള്‍ നശിപ്പിച്ചു. മറ്റ് സ്ഥലവാസികളും സുഹൃത്തുക്കളും ഈ സ്ഥലത്തേക്ക് ചെല്ലാതിരിക്കാന്‍ മന:പ്പൂര്‍വ്വമായി ആളുകളെ തെറ്റിദ്ധരിപ്പിച്ച് കളവായ വസ്തുതകള്‍ പറഞ്ഞു. യുവതിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടും സംഭവം പുറത്തറിയാതിരിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രദേശവാസികളെ ധരിപ്പിച്ചു പ്രതികള്‍ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് അവരുടെ പൊതു ഉദ്ദേശ്യ കാര്യസാധ്യത്തിനായി പ്രവര്‍ത്തിച്ച് കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.

കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ ടെയ്ക്കര്‍ ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ ( 24 ) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 366 (അവിഹിത സംഗത്തിന് വേണ്ടി സ്ഥലത്തു നിന്ന് പ്രചോദിപ്പിച്ച് കൊണ്ടു പോയുള്ള ആള്‍ മോഷണം) , 328 (കുറ്റം ചെയ്യുന്നത് സുകരമാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ലഹരി പിടിപ്പിക്കുന്ന സാധനം കൊടുക്കല്‍) , 342 ( അന്യായമായി തടഞ്ഞു വയ്ക്കല്‍) , 376 എ (പീഡനത്തിനിരയായ ആള്‍ക്ക് മരണം ഉളവാക്കുകയോ ജഡാവസ്ഥയ്ക്ക് ഇടവരുത്തുകയോ ചെയ്യല്‍) , 376 ഡി (കൂട്ടബലാല്‍സംഗം) , 302 ( കൊലപാതകം) , 201( തെളിവു നശിപ്പിക്കുകയും വ്യാജമായ വിവരം നല്‍കുകയും ചെയ്യല്‍) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതില്‍ പലരും കൂടി ചെയ്യുന്ന കൃത്യങ്ങള്‍) , എന്‍ ഡി പിഎസ് സെക്ഷന്‍ 20 (ബി) എന്നീ കുറ്റങ്ങള്‍ വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കേസ് വിചാരണ ചെയ്യുന്നത്.

യുവതിയുടെ ശരീരത്തില്‍ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്.

സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികള്‍ ആദ്യം മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന യുവതിയുടെ സഹോദരിയെ തിരുവല്ലം പോലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ യുവതിയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തില്‍ ഇടപെട്ടതോടെയാണ് പരാതിക്ക് മേല്‍ കിടന്നുറങ്ങിയ തിരുവല്ലം പോലീസിന് അനക്കം വച്ചത്. ഒടുവില്‍ ദിവസങ്ങള്‍ പഴകി കഴുത്തു വേര്‍പെട്ട് കാട്ടു വള്ളി പടര്‍പ്പില്‍ ഉടല്‍ വേര്‍പെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പോലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്റ്റേഷനതിര്‍ത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പോലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താന്‍ വൈകിയത്. സ്റ്റേഷനതിര്‍ത്തിക്കകം യുവതി ഉണ്ടായിട്ടും അന്വേഷിക്കാന്‍ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പോലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

" a
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (9 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (18 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (27 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (37 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (42 minutes ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

Malayali Vartha Recommends