'അമ്മയുടെ ലെറ്റര്‍ പാഡിന്റെ പൈസ ഞാനാണ് കൊടുത്തത്. ആ ലെറ്റര്‍ പാഡില്‍ എന്നെ പുറത്താക്കിയെന്ന് എഴുതിവരട്ടെ. നടപടി നേരിടാന്‍ തയ്യാറാണ്...' തനിക്കെതിരായ 'അമ്മ'യുടെ നീക്കത്തിനുപിന്നില്‍ ചില ഭാരവാഹികള്‍ക്ക് അച്ഛനോടുള്ള കലിപ്പ്; നടന്‍ ഷമ്മി തിലകന്‍

തനിക്കെതിരായ 'അമ്മ'യുടെ നീക്കത്തിനുപിന്നില്‍ ചില ഭാരവാഹികള്‍ക്ക് അച്ഛനോടുള്ള കലിപ്പാണെന്ന് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. നടപടിയെടുക്കരുതെന്ന് മമ്മൂട്ടി അടക്കമുള്ളവര്‍ പറഞ്ഞതായും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. കൊല്ലത്തെ വീട്ടില്‍ സംസാരിക്കുകയായിരുന്നു ഷമ്മി തിലകന്‍. ഇപ്പോഴും അമ്മയുടെ അംഗമാണെന്നും തന്റെകൂടി പൈസയ്ക്കാണ് അമ്മ തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
''അമ്മയുടെ ലെറ്റര്‍ പാഡിന്റെ പൈസ ഞാനാണ് കൊടുത്തത്. ആ ലെറ്റര്‍ പാഡില്‍ എന്നെ പുറത്താക്കിയെന്ന് എഴുതിവരട്ടെ. നടപടി നേരിടാന്‍ തയ്യാറാണ്. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്റെ ഭാഗം പൂര്‍ണമായും കേട്ടിട്ടില്ല. അതിനുമാത്രമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ നിലപാട് ഞാന്‍ പറയും. അമ്മയിലെ ചില ഭാരവാഹികളില്‍നിന്ന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ട്.'' ജനറല്‍ ബോഡി തന്നെ അറിയിച്ചതുപോലുമില്ലെന്നും ഷമ്മി തിലകൻ പറയുകയുണ്ടായി.
അതേസമയം ഷമ്മി തിലകന്‍ കുറച്ചുനാളായി സാമൂഹികമാധ്യമങ്ങളിലൂടെയുംമറ്റും സംഘടനയ്‌ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ സിദ്ദിഖ് ചൂണ്ടിക്കാണിച്ചു.
സംഘടന മാഫിയാസംഘമാണെന്നുവരെ ആരോപിക്കുകയുണ്ടായി. പുറത്താക്കണമെന്നായിരുന്നു യോഗത്തില്‍ കൂടുതല്‍ അംഗങ്ങളുടെയും അഭിപ്രായം എന്നത്. സസ്‌പെന്‍ഷന്‍, ശാസന തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഷമ്മി പങ്കെടുക്കാത്തതിനാല്‍ തന്നെ അദ്ദേഹത്തെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷം മതി നടപടി എന്നായിരുന്നു യോഗ തീരുമാനമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























