Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിണറായിയെ ജയിക്കാന്‍ വിട്ട് സതീശനും സുധാകരനും മണ്ടന്‍ കളിക്കുന്നു.. ചങ്കൂറ്റമില്ലേ കോണ്‍ഗ്രസേ..മഹാനായ ഗാന്ധിയനായി സതീശന്റെ രാഷ്ട്രീയ ഉപവാസം

27 JUNE 2022 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

മണ്ടന്‍മാര്‍ എന്ന വാക്കിന് ഒന്നാമത്തെ ഉദാഹരണമായി മാറിയിരിക്കുന്നു കേരളത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്. സ്വപ്‌നാ സുരേഷ്  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ത്തിയ ആരോപണ കൊടുങ്കാറ്റ് സുനാമിയായി തലമണ്ടയില്‍ പതിക്കുമെന്നായപ്പോള്‍ ജനശ്രദ്ധ മാറ്റാന്‍  സിപിഎം നേതൃത്വം എസ്എഫ്‌ഐ ലേബലില്‍ ഒരു നിര ഗുണ്ടകളെ കളത്തിലിറക്കി. വയനാട്ടില്‍ രാജീവ് ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു നിരപ്പാക്കിയതോടെ കേരളത്തിന്റെ ജനശ്രദ്ധ സ്വപ്‌നാ സുരേഷില്‍ നിന്നും സിപിഎം ഗുണ്ടായിസത്തിലേക്കും വയനാട് ചുരത്തിലേക്കും കളംമാറി. വയനാട്ടില്‍ രാജീവ് ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ അടിച്ചുതകര്‍ത്തത് സ്വപ്‌നാ സുരേഷും അനിത പുല്ലയിലും ഉയര്‍ത്തിയ അപകീര്‍ത്തിയെ ചെറുക്കാനാണെന്നു തിരിച്ചറിയാനുള്ള ബുദ്ധി കെപിസിസി അധ്യക്ഷന്‍ വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഇല്ലാതെപോയി. മുഖ്യമന്ത്രി 33 ലക്ഷം രൂപയുടെ  ഇലക്ട്രിക് കാര്‍ വാങ്ങിയും 42 ലക്ഷം രൂപയുടെ കാലിത്തൊഴുത്തു പണിതും പശുക്കളെ വാങ്ങിയും സാധാരണ ജനങ്ങളുടെ ശ്രദ്ധ വഴിതെറ്റിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതിനു പിന്നാലെ ഓടി. സ്വപ്‌നാ സുരേഷ് കോടതിയില്‍ നല്‍കിയ മൊഴിക്കു പിന്നാലെ മാധ്യമങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രക്ഷോഭം നടത്താനോ ജനസമ്പര്‍ക്കം നടത്താനോ വി.ഡി സതീശന് തുടക്കം മുതല്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഇക്കാലത്ത് കിട്ടാവുന്ന ഏറ്റവും വലിയ സാധ്യതയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ എന്ന് സകല ജനവും പറഞ്ഞു നടക്കുമ്പോഴും സതീശന്‍ മഹാനായ ഗാന്ധിയനായി രാഷ്ട്രീയ ഉപവാസം അനുഷ്ഠിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് കൊണ്ടുപോയ ബിരിയാണി ചെമ്പിനുള്ളിലെ മഹാരഹസ്യത്തെ ജനമധ്യത്തിലെത്തിക്കുന്നതില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുകയാണ്. യുഡിഎഫ് ഘടകക്ഷികളായ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മാസങ്ങളായി ഉറക്കത്തിലായതും സിപിഎമ്മിന് നേട്ടമായി. ലോകകേരള സമ്മേളനത്തെ അലങ്കരിക്കാന്‍  അനിത പുല്ലയില്‍ രണ്ടു മൂന്നു ദിവസം തിരുവനന്തപുരത്ത് ചുറ്റിക്കളിച്ചതും പഴയ പോലീസ് ചങ്ങാതികളെ സ്വകാര്യമായി കണ്ടതുമൊക്കെ ലോകവാര്‍ത്തയാക്കുന്നതിലും സതീശനും സുധാകരനും പരാജയപ്പെട്ടു. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസിലും ലോക്‌നാഥ് ബഹ്‌റ ഉള്‍പ്പെടെ പോലീസുകാരുമായുള്ള ബന്ധത്തിലും ആരോപണ വിധേയയാണ് ഇറ്റലിയില്‍ താമസമാക്കിയ അനിത പുല്ലയില്‍. ലോകകേരള സമ്മേളനവേദിയില്‍ അനിത പുല്ലയിന് പ്രവേശന പാസ് നല്‍കിയതില്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ അത്യുന്നതര്‍ക്കൊന്നും പങ്കില്ലെന്നും നിയമസഭാ ടിവിക്കാര്‍ ഒപ്പിച്ച പണിയാണെന്നും സിപിഎം ജനങ്ങളെ പറഞ്ഞുപറ്റിച്ചു.

മുന്‍പൊക്കെ സര്‍ക്കാര്‍ ജനമധ്യത്തില്‍ ആരോപണങ്ങളെ നേരിടേണ്ടിവരുമ്പോള്‍ കണ്ണൂരിലോ കോഴിക്കോട്ടോ മറ്റ് പാര്‍ട്ടികളിലെ ഒന്നോ രണ്ടോ പ്രവര്‍ത്തകരെ അരുംകൊല ചെയ്ത് കേരളത്തില്‍ ഭീതി ജനിപ്പിക്കുകയും വിഷയം മാറ്റിവിടുകയുമായിരുന്നു സിപിഎമ്മിന്റെ പതിവ് നയം. സാഹചര്യം മാറിയതോടെ കണ്ണൂരില്‍ ബിജെപിക്കാരെ കൊന്നാല്‍ ബിജെപിയും നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ട് ഇടപെടുമെന്ന സ്ഥിതി വന്നതോടെ രാഷ്ട്രീയ കൊല നടത്താന്‍ സിപിഎമ്മിന് ധൈര്യം പോരാ. ഈ സാഹചര്യത്തിലാണ് എസ്എഫ്‌ഐ ഗുണ്ടകളെ കളത്തിലിറക്കി യാതൊരു പ്രകോപനവുമില്ലാതെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്ക് ജനശ്രദ്ധ തിരിച്ചുവിട്ടത്. രാഹുലിന്റെ ഓഫീസ് തകര്‍ത്തതിനു തൊട്ടുപിന്നാലെ അക്രമത്തെ പിണറായിയും കോടിയേരിയും അപലപിക്കുകയും ആരെയൊക്കെയോ നടപടിക്കു വിധേയരാക്കുകയും ചെയ്ത്. എസ്എഫ്‌ഐയുടെ തെരുവുയുദ്ധവും തെമ്മാടിത്തവും സിപിഎം നേതൃത്വത്തിന്റെ കാലേക്കുട്ടിയുള്ള പദ്ധതിയായിരുന്നുവെന്നും സ്വപ്‌നാ സുരേഷ് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവാകുന്ന സാഹചര്യം ഭയന്നാണ് ഗുണ്ടകളെ കേരളമെങ്ങും അഴിച്ചുവിട്ടതെന്നും തിരിച്ചറിയാനുള്ള ശരാശരി ബുദ്ധി സുധാകരനും സതീശനും ഇല്ലാതെ പോയതാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന ഗതികേട്. വയനാട്ടില്‍ രാഹുലിന്റെ ഓഫീസ് തകര്‍ത്ത അന്നു തന്നെ കോണ്‍ഗ്രസ് പ്രതിഷേധത്തെ കൈയൂക്കുകൊണ്ട് നേരിടാന്‍ സിപിഎം എല്ലാ ജില്ലാതലങ്ങളിലും പാര്‍ട്ടി ഗുണ്ടകളെ അണിയിച്ചൊരുക്കിയിരുന്നു. സ്വപ്നയെ നേരിടാന്‍ സരിതയെ നുണബോംബുകളുമായി സിപിഎം കളത്തിലിറക്കിയെങ്കിലും ഒരു ബോബും പൊട്ടാതെ വന്നതോടെയാണ് എസ്എഫ്‌ഐ ഗുണ്ടായിസം എന്ന നയം സിപിഎം പുനരാവര്‍ത്തിച്ചത്. എന്തു തെമ്മാടിത്തം കാണിച്ചാലും ഒരു അപലപിക്കല്‍ നടത്തിയാല്‍ അത് കോണ്‍ഗ്രസുകാര്‍ക്ക് ധാരാളം മതി. സ്വപ്‌നാ സുരേഷ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടത്തിക്കാനുള്ള ചങ്കൂറ്റമില്ലാത്ത കോണ്‍ഗ്രസ് സംസ്ഥാ നേതൃത്വം രാജിവച്ചൊഴിയുകയാവും ഭേദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (10 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (19 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (28 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (38 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (43 minutes ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

Malayali Vartha Recommends