ആവിക്കല്‍ മലിന ജല സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍...വന്‍ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചതോടെ പ്രതിഷേധക്കാര്‍ക്ക് നിര്‍മാണസ്ഥലത്തേക്ക് പ്രവേശിക്കാനായില്ല

ആവിക്കല്‍ മലിന ജല സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. പ്ലാന്റിന്റെ നിര്‍മാണം ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ആരംഭിച്ചത്.
വന്‍ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചതോടെ പ്രതിഷേധക്കാര്‍ക്ക് നിര്‍മാണസ്ഥലത്തേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് ഇവര്‍ റോഡ് ഉപരോധം ആരംഭിച്ചു. ഇതുമൂലം ഗതാഗതക്കുരുക്ക് ഉണ്ടായി.
പ്രതിഷേധിച്ചവരെ നാട്ടുകാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങിയതോടെ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായവര്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിക്കുകയാണ്.
പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോര്‍പ്പറേഷന്‍. പ്രദേശവാസികള്‍ മേയര്‍ ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
"
https://www.facebook.com/Malayalivartha
























