Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടം.... ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

27 JUNE 2022 12:57 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടം.... ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

'മാധ്യമ പ്രവര്‍ത്തന രംഗത്തിനും സാഹിത്യരംഗത്തിനും ഗാന ലോകത്തിനും ഒരു പോലെ നഷ്ടമാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ വേര്‍പാട്. ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നിരവധി ഗാനങ്ങളിലൂടെയും ,ഭാവനാപൂര്‍ണമായ ഒട്ടനവധി കവിതകളിലൂടെയും, മലയാളസാഹിത്യത്തിന്റെ സാംസ്‌കാരിക ഈടുവെപ്പിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട് ചൊവ്വല്ലൂരിന്റെ സംഭാവനകള്‍.



കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് ചൊവ്വല്ലൂരിന്റെ വിയോഗമെന്നും, കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും ' മുഖ്യമന്ത്രി.

മുഖ്യമന്ത്രിക്ക് പുറമെ നിരവധി പ്രമുഖര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വച്ച് കൃഷ്ണന്‍കുട്ടി അന്തരിച്ചത്. ഏറെനാളായി ചികിത്സയിലായിരുന്നു. സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്രചാര്‍ത്തിയ പ്രതിഭയായിരുന്നു ചൊവ്വല്ലൂര്‍. മൂവായിരത്തോളം ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. സാഹിത്യ ലോകത്തെ സംഭാവനകള്‍ക്ക് നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു.



അതേസമയം ഒരോ ശ്രോതാവിനെയും തന്റെ വരികള്‍ കൊണ്ട് ഭക്തിയുടെ പാരമ്യതയിലേക്ക് എത്തിച്ച അതുല്യ പ്രതിഭയായിരുന്നു ഇദ്ദേഹം . ആ തൂലികയില്‍ വിടരുന്ന ഒരോ വരികളും ആസ്വാദകന്റെ മനസ്സില്‍ മായാതെ നിലകൊണ്ടു. ഗുരുവായൂരപ്പന്റെ രൂപം ഒരു ശിലപോലെ തന്റെ വരികളിലൂടെ വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കിയ ഗാനരചയിതാവ് ആയിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി.



'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം', 'ഗുരുവായൂര്‍ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം', കണ്ണന്റെ ഈ വരികള്‍ മൂളാത്ത മലയാളികള്‍ ചുരുക്കമാണ്. 'ഉദിച്ചുയര്‍ന്നു മാമല മേലേ ഉത്രം നക്ഷത്രം' 'കാനന വാസാ കലിയുഗ വരദാ കാല്‍ത്തളിരിട കൈ തൊഴുന്നേന്‍' തുടങ്ങിയ പ്രസിദ്ധമായ അയ്യപ്പഭക്തിഗാനങ്ങളും കൊണ്ട് ആസ്വാദകലോകത്തെ തഴുകിയ വ്യക്തിത്വം.

 



മൂവായിരത്തോളം ഭക്തിഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഉളളുരുകി കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന ഭക്തന്റെ അകക്കണ്ണില്‍ ദൈവീകചൈതന്യം പ്രതിഷ്ഠിക്കുന്ന വരികള്‍ അതായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ രചനാശൈലി.

1936ല്‍ ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ വാരിയത്ത് കാവില്‍ വാരിയത്ത് ശങ്കുണ്ണി വാര്യരുടെയും പാറുക്കുട്ടി വാരസ്യാരുടെയും മകനായി ജനനം.ഇരിങ്ങപ്പുറം മാക്കുണ്ണി മെമ്മോറിയല്‍ സ്‌കൂള്‍, മറ്റം സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍, തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ശേഷം മാദ്ധ്യമ രംഗത്ത് പ്രഥമ സ്ഥാനം വഹിച്ചു. തുടര്‍ന്ന് 2004ല്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിച്ച് വിരമിച്ചു.




ഇവയ്ക്ക് പുറമെ കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. കലമണ്ഡലം കല്യാണിക്കുട്ടിയമ്മ, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ തുടങ്ങി നിരവധി ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിര്‍വഹിച്ചു. വിവിധ വിഭാഗങ്ങളിലായി പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ചലച്ചിത്രഗാനങ്ങള്‍, റേഡിയോ നാടകങ്ങള്‍ എന്നിവയും മൂവായിരത്തില്‍ പരം ഭക്തി ഗാനങ്ങളും രചിച്ചു.
ആകാശവാണി സ്റ്റാഫ് ആര്‍ട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ് ചെയര്‍മാന്‍, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (2 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (2 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (2 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (2 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (4 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (4 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (6 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (6 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (6 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (6 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (7 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (7 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (8 hours ago)

Malayali Vartha Recommends