Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

നല്ല പിള്ള ചമഞ്ഞ് പിണറായി... കൂപമണ്ഡൂകമായ മുഖ്യമന്ത്രിക്ക് മറവി രോഗം; ആഞ്ഞടിച്ച് വിഡി... കടക്ക് പുറത്ത് ഓർമയുണ്ടോ സഖാവേ?

27 JUNE 2022 09:36 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മുഖ്യമന്ത്രിയിൽ നിന്ന് സഭയുടെ പെരുമാറ്റച്ചട്ടം പഠിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

മുഖ്യമന്ത്രി ഇന്നലെവരെയുള്ളതെല്ലാം മറന്നു. സഭ അടിച്ചു തകർക്കാനും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാനും പറഞ്ഞുവിട്ട പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. മാധ്യമ സിൻഡിക്കേറ്റാണെന്നു പറഞ്ഞു മാധ്യമപ്രവർത്തകരെ ആക്രമിച്ചയാളാണ് ഇപ്പോൾ നല്ലപിള്ള ചമയുന്നത്. ‘കടക്കു പുറത്ത്’, ‘മാറി നിൽക്ക്’, ‘ചെവിയിൽ പറയാം’ എന്നെല്ലാം മാധ്യമപ്രവർത്തകരോട് പറഞ്ഞത് മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രി ഇപ്പോൾ നല്ലപിള്ള ചമയുകയാണ്. ഓരോ അതിക്രമവും ചെയ്തുകഴിഞ്ഞിട്ട് ആ അതിക്രമത്തെ തള്ളിപ്പറയുന്നതാണ് സിപിഎമ്മിന്റെ പതിവ് ശൈലി. ടി.പി ചന്ദ്രശേഖരൻ വധം ഉൾപ്പെടെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടുണ്ട്. ആ മുഖ്യമന്ത്രിയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം അപലപിക്കുന്നതെന്നും വി.ഡി സതീശൻ പരിഹസിച്ചു.

നിയമസഭയിൽ എൽഡിഎഫ് ചെയ്തതുപോലെ ഹീനമായ കാര്യം ഒരിക്കലും യുഡിഎഫ് നടത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ കൂപമണ്ഡൂകമാണെന്നും മുൻകാല ചെയ്തികൾ മറന്നതു പോലെയാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗാന്ധി ചിത്രം താഴെയിട്ടത് കോൺഗ്രസുകാരാണെന്ന് മുഖ്യമന്ത്രിക്കെങ്ങനെ പറയാനാകുമെന്നും വി.ഡി സതീശൻ ചോദിച്ചു.

തകർത്തത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസിൽ നടത്തിയ പ്രസ്താവന അനൗചിത്യമാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്തുമ്പോൾ സത്യം മറിച്ചാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ മാറ്റി പറയാൻ സാധിക്കുമെന്നും നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്നും സതീശൻ പറഞ്ഞു.

പ്രതിപക്ഷത്തിനെതിരായ ഒരു അതിക്രമത്തിലും പോലീസ് നടപടിയില്ല. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാൽ പോലും അറസ്റ്റ് ചെയ്യും. എന്നാൽ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ പോലും കേസെടുത്തില്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കേണ്ടത് ചോദിക്കുക തന്നെ ചെയ്യും. അത് വിലക്കാൻ ആരും ശ്രമിക്കണ്ട. പ്രതിപക്ഷം ഒരു ചോദ്യത്തേയും ഭയക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ഒരു റിപ്പോർട്ടർ ശ്രമിച്ചപ്പോഴാണ് മാദ്ധ്യമപ്രവർത്തകരോട് കയർത്ത് സംസാരിച്ചത്. ഉത്തരം നൽകിയിട്ടും ഒരേ ചോദ്യം തന്നെ ആവർത്തിച്ച് ശല്യപ്പെടുത്തി. അപ്പോഴാണ് പ്രതികരിച്ചത്. മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പ്രതിപക്ഷമല്ല പിണറായിയാണെന്നും സതീശൻ ഓർമ്മിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (1 hour ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (2 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (4 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (4 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (4 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (4 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (6 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (6 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (6 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (7 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (7 hours ago)

Malayali Vartha Recommends